സത്യ


കഥാസാരം:
സത്യനാരായണൻ (ജയറാം) പോണ്ടിച്ചേരിയിലെ റമ്മി കളിക്കാരനാണ്. അങ്ങനെ ഇരിക്കെ സത്യാ പ്രശസ്ത ബാർ ഡാൻസർ ആയ റോസിയെ അവരുടെ സങ്കേതത്തിൽ ചെന്ന് തട്ടിയെടുക്കുന്നു. എന്താണ് സത്യക്കു റോസിയിൽ നിന്ന് നേടാനുള്ളത്  എന്ന് പ്രേക്ഷകന് 'സത്യാ' എന്ന ചിത്രം കാട്ടി തരും.

സിനിമ അവലോകനം:
കുടുംബ സദസ്സുകളുടെ പ്രിയ നായകൻ ആയിരുന്ന ജയറാം ആക്ഷനിലേക്കു ചുവടുമാറ്റി പിടിക്കാനുള്ള ശ്രമം ആയി സത്യ എന്ന ചിത്രത്തെ കാണാം. പ്രിത്വിരാജിന് പുതിയമുഖം നൽകിയ സംവിധായകൻ ആയ ദീപൻ ജയറാമിനൊപ്പം ചേർന്ന ആദ്യ സിനിമ. ഒരു വർഷത്തിന്  ശേഷം ഇറങ്ങിയ ജയറാം ചിത്രം. പക്ഷെ ഈ വിശേഷണങ്ങൾ എല്ലാം കാറ്റിൽ പറത്തി, സത്യ എന്ന ചിത്രം പ്രേക്ഷകന് നിരാശയും വെറുപ്പുമാണ് സമ്മാനിക്കുന്നത്. ഇത്തരം ഒരു തീർത്തും മോശം തിരക്കഥയിൽ കെട്ടിപ്പൊക്കിയ ചിത്രത്തിൽ അഭിനയിച്ച ജയറാമിന് സ്പെഷ്യൽ സല്യൂട്ട്. താങ്കളുടെ നാലും മൂന്നും ഏഴു ഫാൻസുകാർ കൂടി താങ്കളെ വെറുത്തുപോകും ഇത്തരം ചിത്രങ്ങളുമായി വന്നാൽ എന്ന് മനസിലാക്കുന്നത് നന്ന്.  പുതിയ നിയമം ഒരുക്കിയ എ കെ സാജനിൽ നിന്ന് ഇത്ര മോശം തിരക്കഥ പ്രതീക്ഷിച്ചില്ല. പ്രേക്ഷകനെ രസിപ്പിക്കാനുള്ള ഒന്നും തന്നെ ഇല്ലാത്ത ഒരു സിനിമ ഒരുക്കാൻ സാധിച്ചതിൽ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.

അഭിനയം, അഭിനേതാക്കൾ:
ആക്ഷൻ പരിവേഷം ലഭിക്കാനായി ജയറാം കാട്ടിക്കൂട്ടിയ ഈ വിക്രിയകൾ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നവ ആയിരുന്നു. 30   വര്ഷം സിനിമയിൽ അഭിനയിച്ചിട്ടു നല്ലതു ഏതു, മോശം ഏതു എന്ന് തിരിച്ചറിയാനാവാത്ത ജയറാം ഈ പരാജയം ഇരന്നു വാങ്ങിയതാണ്. സജു നവോദയ, മേജർ രവി, സുധീർ കരമന തുടങ്ങിയവരുടെ റോളുകൾ എന്തിനായിരുന്നു എന്ന് പോലും മനസിലായില്ല. റോമ, പാർവതി നമ്പ്യാർ തുടങ്ങിയ നായികമാരുടെ അഭിനയം അസഹ്യം ആയിരുന്നു. തീർത്തും മോശം കാസ്റ്റിംഗ് ആയിരുന്നു ഈ ചിത്രത്തിൽ ഉടനീളം.

സംഗീതം, സാങ്കേതികം, സംവിധാനം:
ഗോപി സുന്ദറിന്റെ ഈണങ്ങൾ കോപ്പി അടിയാണെന്നും, മോശം നിലവാരം പുലർത്തുന്നവ ആണെന്നും യൂട്യൂബിലെ കമെന്റുകൾ സൂചിപ്പിക്കുന്നു. സംവിധായകൻ ദീപനോടുള്ള ആദരവ് കൊണ്ട് മാത്രം ഞാൻ സംവിധാനത്തെ പറ്റി ഒന്നും പറയുന്നില്ല. ഇത്തരം ഒരു മൂന്നാം കിട സ്ക്രിപ്റ്റ് ഒരുക്കിയ എ കെ സാജാന് നമോവാകം. സാങ്കേതികപരമായോ, കലാപരമായോ യാതൊരു മേന്മയും അവകാശപ്പെടാൻ ഇല്ലാത്ത ഒരു ചിത്രം. ക്ലൈമാക്സ് ലെ സ്റ്റണ്ട് രംഗങ്ങൾ മാത്രം ആണ് ഇത്തിരി എങ്കിലും ആശ്വാസം.

പ്രേക്ഷക പ്രതികരണം :
സിനിമ കഴിഞ്ഞപ്പോൾ കൂവൽ നന്നേ കുറവായിരുന്നു. കാരണം അകെ പത്തു ആളല്ലേ ഉള്ളു. നാളെ മുതൽ കൂവൽ ഒട്ടും തന്നെ കാണില്ല ..
റേറ്റിങ് : 1  / 5

വാൽകഷ്ണം:
SATHYA - MAN ON THE ROAD  - ഇങ്ങനെ പോയാൽ ഈ ടാഗ് ലൈൻ ജയറാമിന്റെ ജീവിതത്തിന്റെ ഭാഗം ആകാൻ അധിക നാൾ വേണ്ടി വരില്ല.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി