മൈ ഗ്രേറ്റ് ഗ്രാൻഡ്‌ഫാദർ



കഥാസാരം:
മൈക്കിൾ , ശിവൻ, സദ്ദം (ജയറാം , ബാബുരാജ്, ജോണി ആന്റണി ) എന്നിവർ ചെറുപ്പം മുതലേ ഉറ്റസുഹൃത്തുക്കൾ ആണ്. അങ്ങനെ ഇരിക്കെ മൈക്കലിന്റെ ജീവിതത്തിലേക്ക് ഒരു മകളും, കൊച്ചുമകനും വന്നെത്തുന്നതോടു കൂടി കഥ പുരോഗമിക്കുന്നു.

സിനിമ അവലോകനം:
ജയറാം എന്ന കുടുംബ നായകൻറെ ക്ലീൻ ഫാമിലി മൂവി ആണ് ഈ ചിത്രം. ഫ്രണ്ട്ഷിപ്പിന്റെയും പ്രണയത്തിന്റെയും ഒക്കെ കണ്ടു മടുത്ത കഥകളുടെ ഒരു പുതിയ ആവിഷ്ക്കാരം ആണ് 'ഗ്രാൻഡ് ഫാദർ' . പഴയ വീഞ്ഞാണെങ്കിലും, ഹാസ്യത്തിന്റെ മേന്പൊടിയോടു കൂടി പ്രേക്ഷകനിലേക്കു അത് എത്തിച്ചതിനാൽ, പുതിയത് പോലെ അനുഭവപ്പെടും. മികച്ച അഭിനയ മുഹൂർത്തങ്ങളും, നർമ രംഗങ്ങളും , റിച്ചായ കാസ്റ്റിംഗും ചിത്രത്തെ ശരാശരി നിലവാരത്തിലേക്ക് ഉയർത്തുന്നു. അങ്ങിങ്ങു പ്രേക്ഷകന് ലാഗ് അനുഭവപ്പെടുന്നതും ചിത്രത്തിന്റെ വിജയത്തെ ബാധിച്ചേക്കും.

അഭിനയം, അഭിനേതാക്കൾ:
ജയറാമിന്റെ ടിപ്പിക്കൽ  റോളുകളിൽ ഒന്നായി മൈക്കിൾ മാറിയപ്പോൾ, ജോണി ആന്റണിയും, ബാബുരാജ്ഉം വ്യത്യസ്തത പുലർത്തി. നായികയായ സുരഭി സന്തോഷ് തന്റെ റോൾ മോശമാക്കിയില്ല. വിജയ രാഘവൻ, മല്ലിക സുകുമാരൻ, സലിം കുമാർ തുടങ്ങിയവർ തങ്ങളുടെ നിറസാന്നിധ്യം അറിയിച്ചു. പ്രേക്ഷകനെ കുടുകുടെ പൊട്ടിച്ചിരിപ്പിച്ച ധർമജനും, പിഷാരടിയും അഭിനന്ദനം അർഹിക്കുന്നു.

സംഗീതം, സാങ്കേതികം, സംവിധാനം:
അനീഷ് അന്വറിന്റെ സംവിധാനം മോശമായില്ല. പരിചിതമായ കഥാസന്ദർഭം ആണെങ്കിലും, കോൺസെപ്റ് പുതുമ നിറഞ്ഞതായിരുന്നു. വിഷ്ണു മോഹൻ സിതാരയുടെ ഈണങ്ങൾ നന്നായില്ല. പ്രേക്ഷകനെ എൻഗേജ് ചെയ്യും വിധം സ്ക്രിപ്റ്റ് ഒരുക്കാൻ കഴിയാതെ പോയത് ഷാനി ഖാദർ എന്ന തിരക്കഥാകൃത്തിന്റെ പോരായ്മയാണ്.

പ്രേക്ഷക പ്രതികരണം:
ലോജിക് നോക്കാതെ കുടുംബ  സമേതം മനസ് നിറഞ്ഞു ചിരിച്ചു കണ്ടിറങ്ങാവുന്ന ഒരു ക്ലീൻ എന്റെർറ്റൈനെർ ആണ് ഗ്രാൻഡ് ഫാദർ.

റേറ്റിങ്: 2.5 / 5
വാൽകഷ്ണം:
അടുത്തിടെയായി ഇറങ്ങുന്ന ജയറാം ചിത്രങ്ങളിൽ 'കള്ളു പാട്ടു' കൂടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്...

--പ്രമോദ് 

Comments

Popular posts from this blog

ദി പ്രീസ്റ്റ്

മാമാങ്കം

രണം