ഉണ്ട



കഥാസാരം:
ഒരു കൂട്ടം പോലീസുകാർക്ക് മാവോയിസ്റ്റുകൾ ഉണ്ടെന്നു കരുതപ്പെടുന്ന ഛത്തിസ്‌ഗഡിലെ ഒരു ട്രൈബൽ ഏരിയയിൽ ഇലക്ഷന് ഡ്യൂട്ടി കിട്ടുന്നു. ടീം ലീഡർ ആയി മണി (മമ്മൂട്ടി) സാർ. തികച്ചും ഒരു ട്രിപ്പ് പ്പോകുന്ന ലാഘവത്തിൽ അവിടെയെത്തിയ അവർ നേരിടേണ്ടി വരുന്നത് തികച്ചും പരിചിതമില്ലാത്ത ഒരു കൂട്ടം പ്രശ്നങ്ങൾ ആണ്. അതിൽ നിന്നുള്ള അവരുടെ രക്ഷപെടലിന്റെ കഥയാണ്  'ഉണ്ട'

സിനിമ അവലോകനം:
'അനുരാഗ കരിക്കിൻ വെള്ളം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നല്ലൊരു സംവിധായകന്റെ വരവ് അറിയിച്ച  ഖാലിദ് റഹ്മാൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് ' ഉണ്ട'. മമ്മൂട്ടി എന്ന നടന്റെ ഹീറോയിസം മുതൽ എടുക്കാതെ തികഞ്ഞ കൈയടക്കത്തോടെ ഒരു സീരിയസ് വിഷയം പറഞ്ഞു വെക്കാൻ സംവിധായകന് കഴിഞ്ഞു. എന്ററൈൻമെൻറ്  എലെമെന്റ്സ് കുറച്ചു ഒരു റിയലിസ്റ്റിക് മോഡിൽ പറഞ്ഞു  പോകുന്ന കഥാരീതി പ്രേക്ഷകനെ മുഷിപ്പിക്കാതെ പിടിച്ചു ഇരുത്തുന്നുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിന് സ്പേസ് നൽകി ഒരുക്കിയ ചിത്രം , കഥാപശ്ചാത്തലം കൊണ്ടും, ആശയപരമായും പുതുമ നിറഞ്ഞതാണ്. പോലീസുകാരുടെ കഷ്ടപ്പാടുകൾ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ഒരു ചിത്രമായി ഉണ്ടയേ കണക്കാക്കാം.

അഭിനയം, അഭിനേതാക്കൾ:
മമ്മൂട്ടി എന്ന നടന്റെ അതിമാനുഷികതയില്ലാതെ, തികച്ചും ലൈറ്റ് ആയി ഉള്ള മണി സാർ എന്ന കഥാപാത്രം. മമ്മൂട്ടിയുടെ ഇത്തരം റിയലിസ്റ്റിക് കഥാപാത്രങ്ങൾ എന്നും പ്രേക്ഷകന് പ്രിയപ്പെട്ടവ ആണ്. അർജുൻ അശോകൻ, ഷൈൻ ടോം, റോണി തുടങ്ങിയവർ തങ്ങളുടെ റോളുകൾ അതിഗംഭീരം ആക്കി. ആദിവാസി യുവാവിന്റെ വേഷം അവതരിപ്പിച്ച നടന്റെ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്. ദിലീഷ് പോത്തൻ, ഷാജോൺ, ആസിഫ് അലി, വിനയ് ഫോർട്ട് തുടങ്ങിവർ തങ്ങളുടെ ചെറിയ വേഷങ്ങൾ ഭംഗിയാക്കി.

സംഗീതം,സാങ്കേതികം,സംവിധാനം:
ഖാലിദ് റഹ്‌മാൻ എന്ന സംവിധായകന്റെ ചിത്രം ആണ് 'ഉണ്ട'. തികച്ചും ഗൗരവം ഏറിയ ഒരു പ്രേശ്നത്തെ ഒട്ടും ലഘൂകരിക്കാതെ, അതിന്റെ സീരിയനെസ്സ് ചോർന്നു പോകാതെ പ്രേക്ഷകനിലേക്കു എത്തിക്കുക എന്നത് ഏറെ ശ്രമകരമാണ്. അതിലദ്ദേഹം വിജയിച്ചു. മമ്മൂട്ടി എന്ന സൂപ്പർ താരത്തെ ഗ്ലോറിഫൈ ചെയ്യാതെ , റിയലിസ്റ്റിക്കായി അവതരിപ്പിച്ചതിന് സംവിധായകന് സ്പെഷ്യൽ സല്യൂട്ട്. ഒരു യഥാർത്ഥ സംഭവത്തെ അതിന്റെ തീവ്രത ചോർന്നു പോകാതെ തന്നെ പ്രേക്ഷകനിലേക്കു എത്തിക്കാൻ കഴിഞ്ഞത് അണിയറപ്രവർത്തകരുടെ വിജയം ആണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മികച്ചതായിരുന്നു.

പ്രേക്ഷക പ്രതികരണം:
എന്റർടൈൻമെന്റ് മൂഡിൽ കാണേണ്ട ചിത്രം അല്ല...റിയലിസ്റ്റിക് സിനിമ ഇഷ്ടപെടുന്ന ഏതു പ്രേക്ഷകനും ഇഷ്ടപെടും....

റേറ്റിങ്: 3.5  / 5

വാൽകഷ്ണം:
ക്ലൈമാക്സിനോട് അടുത്ത് വില്ലൻ മമ്മൂട്ടിയെ ചവിട്ടി താഴെ ഇടുമ്പോൾ , ഒറ്റ നിമിഷം കൊണ്ട് സിനിമ മാസ്സ് ആക്കി മാറ്റിയ ആ  സീൻ ...!!!  രോമാഞ്ചം വന്ന രംഗം. 


--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി