ജോസഫ്



കഥാസാരം:
ജോസഫ് (ജോജോ) ഒരു  റിട്ടയേർഡ് പോലീസ് ഓഫീസർ ആണ്. മകൾ നഷ്ടപെട്ടതിനു പിന്നാലെ  ഒരു ആക്‌സിഡന്റിൽ അദ്ദേഹത്തിന്റെ ഭാര്യയും മരിക്കുന്നു. ഈ മരണങ്ങളിൽ സംശയം തോന്നിയ ജോസെഫിന്റെ അന്വേഷണം വന്നു നിന്നതു ഞെട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളിലേക്കു ആയിരുന്നു.

സിനിമ വിശകലനം:
മലയാളത്തിലെ ഏതൊരു മുൻനിര നായകന്റെയും ഡേറ്റ് കിട്ടുമായിരുന്നെങ്കിലും ഈ ചിത്രത്തിലേക്ക് പദ്മകുമാർ നായകനായി നിശ്ചയിച്ചത് ജോജോ എന്ന നടനെ ആണ്. കോമഡി വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും കണ്ട ജോജോയുടെ ഞെട്ടിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്. സംവിധായകന്റെ വിശ്വാസം 100 % കാത്തു സൂക്ഷിക്കാൻ ജോജോക്ക് കഴിഞ്ഞു.മികച്ച ഒരു തിരക്കഥയെ അതിലും മികച്ച സംവിധാന മികവോടെയും, ദൃശ്യ മികവോടെയും അവതരിപ്പിച്ചപ്പോൾ, ആനുകാലിക പ്രസക്തമായ ഒരു മികച്ച ചിത്രം ആണ് ജോസെഫിലൂടെ മലയാളികൾക്ക് ലഭിച്ചത്. പ്രേക്ഷകന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തി നിൽകുമ്പോൾ, പ്രേക്ഷകന്റെ മനസ്സ് നിറക്കാൻ ഈ ചിത്രത്തിന് കഴിയുന്നു.

അഭിനയം, അഭിനേതാക്കൾ:
ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ജോജോ തന്നെയാണ് ഈ ചിത്രത്തിലെ യഥാർത്ഥ നായകൻ. ഇമോഷണൽ രംഗങ്ങൾ ഒക്കെ തികച്ചും അനായാസേന അഭിനയിച്ചു പ്രേക്ഷകനെ വിസ്മയിപ്പിച്ചു കളഞ്ഞു. ജോജോയുടെ കണ്ണുകളിലെ തിളക്കം പോലും പ്രേക്ഷകനുമായി സംവദിക്കുന്നുണ്ടായിരുന്നു. ക്ലൈമാക്സ് രംഗങ്ങളിൽ നെടുമുടി വേണുവും തന്റെ റോൾ അതി ഗംഭീരമാക്കി.  ഇർഷാദ്, സുധീർ കോപ്പ, ദിലീഷ് പോത്തൻ തുടങ്ങിയ മറ്റു സഹ നടന്മാരും അവരുടെ റോളുകൾ ഭംഗിയാക്കി. ചിത്രത്തിൽ ആകെ  മോശമായി തോന്നിയത് വികാരി അച്ഛന്റെ റോൾ ചെയ്ത ജോണി ആന്റണി ആണ്.

സംഗീതം,സാങ്കേതികം,സംവിധാനം:
പദ്മകുമാർ എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും മികച്ച സൃഷ്ടി എന്ന് തന്നെ ഈ ചിത്രത്തെ വിളിക്കാം. ഒരു വില്ലനെ സൃഷ്ടിക്കാതെ ഒരു വ്യവസ്ഥിതിയെ വില്ലനാക്കി തിരക്കഥ ഒരുക്കിയ ഷാഹി കപൂറിന് ബിഗ് സല്യൂട്ട്. ശക്തമായ ഡീറ്റൈൽഡ് തിരക്കഥയാണ് ഈ ചിത്രത്തെ മറ്റു കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മികച്ച ദൃശ്യ വിരുന്നു ഒരുക്കുന്നതിലും ചിത്രം വിജയിച്ചു. രെഞ്ജിൻ   ഈണം ഇട്ട ഗാനങ്ങൾ എല്ലാം പ്രേക്ഷക പ്രീതിയാര്ജിച്ചു.

പ്രേക്ഷക പ്രതികരണം:
ഗംഭീരം...അതി ഗംഭീരം...തീർത്തും കാലിക പ്രസക്തമായ ഒരു നല്ല സിനിമ. ആദ്യ  പകുതിയിൽ ഇത്തിരി ലാഗ് ഉണ്ടെങ്കിലും രണ്ടാം പകുതിയിൽ അതെല്ലാം പരിഹരിച്ചിട്ടുണ്ട്.

റേറ്റിങ്: 4 / 5

വാൽകഷ്ണം:
ഇത്രയും ശ്കതമായ തിരക്കഥ ലഭിച്ചിട്ടും, ജോജോയെ നായകനാക്കി സിനിമ എടുക്കാൻ ധൈര്യം കാണിച്ച പദ്മകുമാറിനും, ആ തീരുമാനത്തെ നൂറു ശതമാനം ശരിയാണെന്നു അഭിനയത്തിലൂടെ കാണിച്ചു തന്ന ജോജോക്കും അഭിനന്ദനങൾ.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി