ഓട്ടർഷ



കഥാസാരം:
ചന്തകവല ഓടോ സ്റ്റാൻഡിൽ ഒരു പെൺകുട്ടി ഓടോ ഡ്രൈവർ ആയി എത്തുന്നു. അവളാണ് അനിത (അനുശ്രീ). അനിതയുടെ കുടുംബ ചരിത്രം നിഗൂഢമാണ്. എന്താണ് അനിത ഓടോ ഡ്രൈവർ ആയതിനു പിന്നിലെ രഹസ്യം? എന്താണ് അനിതയുടെ കുടുംബ പശ്ചാത്തലം ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് ഓട്ടർഷ .

സിനിമ അവലോകനം:
സുജിത് വാസുദേവ് എന്ന ക്യാമറാമാൻ മിടുക്കൻ ആണ്. എന്നാൽ അദ്ദേഹത്തിനുള്ളിലെ സംവിധായകൻ അത്ര മിടുക്കൻ അല്ല എന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിട്ടുണ്ട്. അതിനെ ശതമാനം അടിവര ഇടുന്ന ചിത്രമാണ് ഓട്ടർഷ. തീർത്തും ഒരു രണ്ടാം കിട തിരക്കഥയെ എന്തൊക്കെയോ കാട്ടി കൂട്ടി, തട്ടി കൂട്ടി ഒരുക്കിയ ഒരു ബോറൻ ചിത്രം. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതിനൊപ്പം പത്രങ്ങളിൽ കണ്ടു വായിച്ചു മടുത്ത കഥകളിലെ സസ്പെൻസ് ഒരുക്കി പ്രേക്ഷകനെ ഞെട്ടിക്കാൻ ശ്രമിച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ. പുതുതലമുറയിലെ പെൺകുട്ടികൾക്ക് ഒരു സന്ദേശം കൊടുക്കണം എന്ന ഒരു നല്ല ഉദ്ദേശത്തിൽ ആണെന്ന് തോന്നുന്നു സുജിത് ഈ ചിത്രം ഒരുക്കിയത്. പക്ഷെ ആ ശ്രമം അമ്പേ പാളി പോയി.

അഭിനയം, അഭിനേതാക്കൾ:
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അനിതയെ തന്നാൽ കഴിയും വിധം നന്നാക്കാൻ അനുശ്രീ പാട് പെട്ടിട്ടുണ്ട്. എങ്കിലും ചില ഇടങ്ങളിൽ ഒക്കെ അഭിനയത്തിൽ പോരായ്മ തോന്നി. ഒരു കൂട്ടം താരതമെന്യേ പുതുമുഖ താരങ്ങൾക്കൊപ്പം ഒരുക്കിയ ഈ ചിത്രത്തിൽ ടിനി ടോം തരക്കേടില്ലാത്ത ഒരു വേഷം അവതരിപ്പിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
പ്രേക്ഷകനെ തീർത്തും മുഷിപ്പിക്കുന്ന ഗാനങ്ങളും , യാതൊരു പുതുമയും അവകാശപ്പെടാൻ  ഇല്ലാത്ത  വിഷ്വൽസും പ്രേക്ഷകനെ അലോസരപ്പെടുത്തുന്നു. പറയത്തക്ക ഒരു മേന്മയോ കരുത്തോ കാമ്പോ ഒന്നും അവകാശപെടാൻഇല്ലാത്ത കഥാപാത്ര സൃഷ്ടി. ഓട്ടോക്കാരുടെ സ്നേഹവും നന്മയും കാണിക്കുന്നതിനൊപ്പം അവരിൽ ചിലരുടെ  കൊള്ളരുതായ്മയും കാണിക്കാൻ ധൈര്യം കാട്ടിയതിന് അഭിനന്ദനം.

പ്രേക്ഷക പ്രതികരണം:
രണ്ടര മണിക്കൂർ തള്ളി നീക്കാൻ നിങ്ങള്ക്ക് വേറൊരു ഓപ്ഷനും ഇല്ലെങ്കിൽ ട്രൈ ചെയ്യുക...

റേറ്റിങ്: 1.5 / 5

വാൽകഷ്ണം:
പ്രിയ ലാൽ ജോസ് സാറേ...LJ FILMS ൽ ഞങ്ങൾക്കുള്ള വിശ്വാസം കളയല്ലേ...!!

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി