തോപ്പിൽ ജോപ്പൻ


കഥാസാരം:
തോപ്പിൽ കുടുംബത്തിലെ ഒരേയൊരു ആൺ സന്തതി. അതാണ് 'ജോപ്പൻ'. ജോപ്പൻ നല്ല ഒന്നാംതരം കബഡി കളിക്കാരൻ ആണ്. കബഡിയിൽ വിജയിച്ചു ട്രോഫിയുമായി വീട്ടിലേക്കു പോകുമ്പോൾ ആണ് ജോപ്പൻ ആദ്യമായി ആനിയെ കാണുന്നത്. പിന്നീട് അവര് പ്രണയത്തിൽ ആകുന്നു.വീട്ടുകാരും നാട്ടുകാരും അറിയുന്നു. ഒടുവിൽ സ്വന്തം കാലിൽ നിൽക്കാനുള്ള പണം സമ്പാദിച്ചിട്ടേ തിരിച്ചു വരുള്ളൂ എന്ന് പറഞ്ഞു കൊച്ചു ജോപ്പൻ നാട് വിടുന്നു. കഥയുടെ ബാക്കി പ്രേക്ഷകന് മനസിലായി കാണും എന്നതിനാൽ ഞാൻ സസ്പെൻസ് കളയുന്നില്ല.

സിനിമ വിശകലനം:
മികച്ച ഒരു കഥാസാരം ഇല്ല...മികച്ച ഡയലോഗ് ഇല്ല...മികച്ച കോമഡി രംഗങ്ങൾ ഇല്ല...മമ്മൂട്ടി എന്ന നടന്റെ മാസ്സ് - റൊമാന്റിക് സീനുകളാൽ സമ്പന്നം ആയ ചിത്രം. മമ്മൂട്ടി ഇത്തരം കോമാളി വേഷങ്ങൾ ആടി പ്രേക്ഷകനെ മുഷിപ്പിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്. മമ്മൂട്ടി എന്ന നടനെ ഇഷ്ടപെടുന്ന ഏതൊരാളെയും ഈ ചിത്രം പൂർണമായും ത്രിപ്തിപെടുത്തും. മറ്റു സാധാരണ പ്രേക്ഷകർക്ക് ഇത് തീർത്തും കണ്ടു പഴകിയ ഒരു സാധാരണ ചിത്രം ആണ്.

അഭിനയം, അഭിനേതാക്കൾ :
ജോപ്പനായി മമ്മൂട്ടി തിളങ്ങി. ചില രംഗങ്ങളിൽ ഒക്കെ മമ്മൂട്ടിയുടെ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം ഒഴിവാക്കിയാൽ, കൂടുതൽ നന്നായേനെ. അച്ചായന്റെ മനീറിസങ്ങൾ പകർത്തി ആടുന്നതിൽ മമ്മൂട്ടി ഒരിക്കൽ കൂടി വിജയിച്ചു. സജു നവോദയയുടെ ചില നമ്പറുകൾ ഒക്കെ ഏറ്റെങ്കിലും, കൂടുതലും വെറുപ്പിക്കുന്നവയായിരുന്നു. ചിത്രത്തിൽ ചിരി പടർത്തിയത് ജൂഡ് ആന്റണി ചെയ്ത കാമുക വേഷം ആണ്. മംമ്തയുടെ അഭിനയവും, ആൻഡ്രിയയുടെ അഭിനയവും ശരാശരിയിൽ ഒതുങ്ങി. ശ്രീജിത്ത് രവി, അലൻസിയർ തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി.   അമ്മച്ചിയുടെ വേഷത്തിൽ കവിയൂർ പൊന്നമ്മയെ വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു.

സംഗീതം, സംവിധാനം, സാങ്കേതികം:
പതിവിനു വിപരീതമായി ഇക്കുറി വിദ്യാസാഗറിന്റെ ഈണങ്ങൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ക്ലിഷേ സീനുകളാൽ സമ്പന്നമായ തിരക്കഥ ഒരുക്കിയ നിഷാദ് കോയക്ക് നമോവാകം. ഒരു ലോ ക്ലാസ് തിരക്കഥയെ തന്നാൽ ആവും വിധം മനോഹരം ആക്കാൻ ജോണി ആന്റണിയിലെ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ നല്ലൊരു തിരകഥ കണ്ടെത്താനായി ഈ ശ്രമം നടത്തിയിരുന്നെങ്കിൽ , ജോണി ആന്റണിയുടെ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ ആയേനെ.

പ്രേക്ഷക പ്രതികരണം:
വലിയ പ്രതീക്ഷകളോടെ പോയില്ലേൽ ഒരു വട്ടo കണ്ടിരിക്കാവുന്ന ഒരു ശരാശരി സിനിമ.

റേറ്റിങ്: 2.5 / 5

വാൽകഷ്ണം:
കോമാളിത്തരങ്ങൾ കാണിക്കാൻ ദിലീപ് ഏട്ടൻ ഉള്ളപ്പോ മമ്മുക്ക എന്തിനാ ഇങ്ങനെ കഷ്ടപെടുന്നേ??

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി