അഞ്ചാം പാതിരാ


കഥാസാരം:
ഒരു സീരിയൽ കില്ലർ കൊച്ചി നഗരത്തിലെ പോലീസ്‌കാരെ കൊല്ലുന്നു. യാതൊരു തെളിവുകളും കിട്ടാതെ പോലീസ് പരക്കം പായുമ്പോൾ, അവരുടെ സഹായത്തിനായി സൈക്കോളജിസ്റ് ആയ അൻവർ (കുഞ്ചാക്കോ ബോബൻ) എത്തുന്നതോടു കൂടി ഗെയിം ആരംഭിക്കുന്നു.

സിനിമ അവലോകനം:
ആട് , ആൻ മരിയ കലിപിലാണ്‌, അലമാര, അര്ജന്റീന ഫാൻസ്‌ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുൽ എന്ന സംവിധായകന്റെ ചിത്രം ആണ് 'അഞ്ചാം പാതിരാ'. മലയാള സിനിമകളിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്ന് തന്നെയാണ് മിഥുൻ ഒരുക്കിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. കില്ലറുടെ മോട്ടീവ് മുതൽ, ഇരയെ കൊല്ലുന്ന രീതിയിലും , അത് അവതരിപ്പിച്ച ആഖ്യാന ശൈലിയിലും ഒക്കെ ഒരു പുതുമ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും, അതി ഗംഭീര പശ്ചാത്തല സംഗീതവും പ്രേക്ഷകനെ ആകാംഷയുടെയും ഭീതിയുടെയും മുൾമുനയിൽ നിര്ത്തുന്നു. ക്ലൈമാക്സ് ട്വിസ്റ്റ് കാണുമ്പോൾ പ്രേക്ഷകന് അറിയാതെ കൈയ്യടിച്ചു പോകുന്നിടത്താണ് ഈ സിനിമയുടെ വിജയം.

അഭിനയം, അഭിനേതാക്കൾ:
ക്രിമിനോളജിയിൽ താല്പര്യം ഉള്ള സൈക്കോളജിസ്റ് അൻവറായി  കുഞ്ചാക്കോ ബോബൻ തിളങ്ങി. ഇന്ദ്രൻസ്, ഷറാഫുദീൻ, ജിനു, ജാഫാർ ഇടുക്കി തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, കമ്പ്യൂട്ടർ ഹാക്കറായി എത്തിയ ശ്രീനാഥ്‌ ഭാസി പ്രേക്ഷകനെ ചിരിപ്പിച്ചു കൈയിലെടുത്തു. 

സംഗീതം, സാങ്കേതികം, സംവിധാനം:
ഷൈജു ഖാലിദ് എന്ന പ്രതിഭാധനൻ ആയ ക്യാമറമാന്റെ കൈയൊപ്പ് പതിഞ്ഞ ഓരോ വിഷ്വൽസും പ്രേക്ഷകനെ ഭീതിയിൽ ആഴ്ത്തി. മികച്ച തിരക്കഥയും, അതി ഗംഭീര സംവിധാനവും അണിയിച്ചൊരുക്കിയ മിഥുൻ മാനുവൽ എന്ന സംവിധായകന്റെ വിജയം ആണ് ഈ ചിത്രം. സുഷിന് ശ്യാമിന്റെ പശ്ചാത്തല സംഗീതവും അതി ഗംഭീരം തന്നെ. 

പ്രേക്ഷക പ്രതികരണം:
ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്ന ഏതൊരാൾക്കും ഇഷ്ടം ആകും ഈ ചിത്രം.

റേറ്റിങ്: 4 / 5
വാൽകഷ്ണം:
സെക്കന്റ് ഷോ കാണാൻ പ്ലാൻ ഇടുന്ന ഭീരുക്കൾ പ്ലാൻ ഡ്രോപ്പ്  ചെയുക. അല്ലെങ്കിൽ പടം കണ്ടു കഴിഞ്ഞു തിരിച്ചു വരും വഴി മുന്നിൽ ഒരു കാർ നിർത്തിയാൽ ചിലപ്പോൾ  പേടിച്ചു ചത്ത് പോകും.

--പ്രമോദ്

Comments

  1. ക്രിസ്സ്പ് ആന്റ് ഷോർട്ട് അവലോകനം. വാൽകഷ്ണം ആണ് ഇതിന്റെ മെയിൻ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി