ഒരു സിനിമാക്കാരൻ



കഥാസാരം:
ആൽബി (വിനീത് ശ്രീനിവാസൻ ) ഒരു വൈദികന്റെ (രഞ്ജി പണിക്കർ ) മകനാണ്. ഒരു സംവിധായകൻ ആകണം എന്ന മോഹവുമായി നടക്കുന്ന ആൽബിയുടെ ജീവിതത്തിലേക്ക് കാമുകിയായ സെറ (രജിഷ വിജയൻ)എത്തുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ സേരക്ക് ഒപ്പം കഴിയുന്ന ആൽബി, സാമ്പത്തിക ഞെരുക്കത്തിൽ ആകുന്നു. ആ അവസ്ഥയിൽ അറിയാതെ ചെയ്തു പോകുന്ന ഒരു തെറ്റ് ആൽബിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്  ' ഒരു സിനിമാക്കാരൻ ' എന്ന ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നത്.

സിനിമ അവലോകനം:
പേര് കേട്ട് ഒരു യുവാവ് സിനിമാക്കാരൻ ആകാനുള്ള തത്രപാടിന്റെ കഥയാണ് ഇതെന്ന് കരുതുമെങ്കിലും, അതല്ലാത്ത ചില ഘടകങ്ങളും കൂടി ചേർത്തത് ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ചിത്രത്തിന്റെ ഒന്നാം പകുതി മികച്ച ഹാസ്യ രംഗങ്ങൾ കൊണ്ടും, മികച്ച ഗാനങ്ങളാലും സമ്പന്നം ആയിരുന്നു. രണ്ടാം പകുതി ഇൻവെസ്റ്റിഗേഷൻ മോഡിൽ എത്തുമ്പോൾ, ചിത്രത്തിന്റെ ആഖ്യാന ശൈലി പലയിടത്തും പ്രേക്ഷകനെ മുഷിപ്പിച്ചു. ക്ലൈമാക്സിലെ ട്വിസ്റ്റ് ഒക്കെ ഒരു ശരാശരിയെക്കാൾ അല്പം മുകളിൽ നിൽക്കുന്ന പ്രേക്ഷകന് ഊഹിക്കാവുന്നതേ ഉള്ളു. എങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു ശരാശരി ചിത്രം ആണ് ' ഒരു സിനിമാക്കാരൻ'.

അഭിനയം, അഭിനേതാക്കൾ:
വിനീത് ശ്രീനിവാസന്റെയും , രജിഷ വിജയന്റെയും നിഷ്കളങ്കത നിറഞ്ഞ അഭിനയ മുഹൂർത്തങ്ങൾ ആണ് ചിത്രത്തിന്റെ ഏറ്റവും വല്യ പ്രത്യേകത. ഇത്ര അനായാസേന, ഇത്രെയും ക്യൂട്ട് റിയലിസ്റ്റിക് ഭാവങ്ങൾ വരുത്തുന്ന രജിഷ വിജയന് അഭിനന്ദനങ്ങൾ. രഞ്ജി പണിക്കർ, ലാൽ, അനുശ്രീ തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. ശശി കലിങ്ക , ഹരീഷ് തുടങ്ങിയവർ നർമ രംഗങ്ങളിൽ മികവ് പുലർത്തി.

സംഗീതം, സാങ്കേതികം , സംവിധാനം :
ലിയോ തഥേയോസിന്റെ സംവിധാനം നന്നായിരുന്നെകിലും, കുറച്ചു കൂടി ശ്രമിച്ചിരുന്നെങ്കിൽ ഇതിലും മികച്ചതാക്കാമായിരുന്നു  എന്ന് തോന്നി. ബിജി പാലിന്റെ സംഗീതത്തിൽ ഉള്ള ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ തന്നെ ശ്രവണ സുഖവും, നയന സുഖവും പ്രേക്ഷകന് പകർന്നു നൽകി. രണ്ടാം പകുതിയിലെ വലിച്ചു നീട്ടലുകളും, കഥാഗതിയും പ്രേക്ഷകനെ മുഷിപ്പിച്ചു. തിരക്കഥയിലെ ഈ പോരായ്മയാണ് ചിത്രത്തിന്റെ ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്.

പ്രേക്ഷക പ്രതികരണം:
മുൻ വിധികളോടെ സമീപിക്കാതിരുന്നാൽ ഒരു വട്ടം കണ്ടിരിക്കാവുന്ന ശരാശരി ചിത്രം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
ക്ലൈമാക്സിലെ ട്വിസ്റ്റ് കണ്ടപ്പോ 'ബെസ്ററ് ആക്ടർ ' സിനിമയുടെ ക്ലൈമാസ്ക്കായോ, തമിഴിലെ 'ഇസൈ' മൂവി ക്ലൈമാസ്ക്കായോ എന്തേലും സാമ്യം തോന്നിയെങ്കിൽ അത് തികച്ചും യാദർശ്ചികം മാത്രം.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി