ഡ്രൈവിംഗ് ലൈസൻസ്

 കഥാസാരം :
കുരുവിള (സുരാജ്)  എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഹരീന്ദ്രൻ (പൃഥ്വിരാജ്) എന്ന സൂപ്പർ സ്റ്റാറിന്റെ ഡൈ ഹാർഡ് ഫാൻ ആണ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായ ഹരീന്ദ്രൻ, പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി  കുരുവിളയുടെ മുന്നിൽ എത്തുന്നിടത്തു കഥ വികസിക്കുന്നു.

സിനിമ അവലോകനം:
ഒരു നിസ്സാരമായ ത്രെഡിനെ, ഒരു അത്യുഗ്രൻ ചലച്ചിത്ര സൃഷ്ടി ആക്കി തീർത്ത സച്ചി എന്ന സ്ക്രിപ്റ്റ് റൈറ്റർ ആണ് ഈ ചിത്രത്തിന്റെ വിജയ ശില്പി. ഒപ്പം ലാൽ ജൂനിയറിൽ ത്രില്ലിംഗ് മൂഡിലുള്ള സംവിധാനവും. പ്രിത്വിരാജ് - സുരാജിന്റെ മത്സാരാഭിനയം സ്‌ക്രീനിൽ കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്. ഫാൻ ബോയ് - സൂപ്പർ സ്റ്റാർ ത്രെഡുകൾ പലതു കണ്ടിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫാൻ ബോയ് - സൂപ്പർ സ്റ്റാർ വാർ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകന് പ്രിയങ്കരമാക്കി തീർത്ത  ഘടകം. അത്ര രസമാണ് അവർ രണ്ടു പേർക്കും ഇടയിൽ ഉള്ള ഈഗോ ക്ലാഷിനു മേലെ ഉള്ള യുദ്ധം കണ്ടോണ്ടിരിക്കുവാൻ. ഏതൊരാൾക്കും ഇഷ്ടം ആകുന്ന ഒരു നല്ല ചിത്രം ആണ് ഡ്രൈവിംഗ് ലൈസൻസ്.

അഭിനയം, അഭിനേതാക്കൾ:
ഹരീന്ദ്രൻ ആയി പ്രിത്വിരാജ് തിളങ്ങി. മമ്മൂട്ടിയെ മനസ്സിൽ കണ്ടു സച്ചി ഒരുക്കിയ ഒരു കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അഭ്രപാളികളിൽ എത്തിക്കാൻ പ്രിത്വിരാജിന് കഴിഞ്ഞിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അഭിനയിച്ചു തകർത്തു എന്ന് പറഞ്ഞാൽ ആവർത്തന വിരസത ആയി പോകും. അത്ര ഗംഭീരം ആയിരുന്നു കുരുവിള ആയുള്ള സുരാജിന്റെ പകർന്നാട്ടം. മിയ പഴയ ഉർവശിയെ അനുസ്മരിപ്പിക്കും പോലെ കോമഡി റോൾ നന്നായി ചെയ്തു. സുരേഷ് കൃഷ്ണ, നന്ദു, മേജർ രവി തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി.

സംഗീതം,സാങ്കേതികം, സംവിധാനം:
യക്സന്റെയും, നേഹ നായരുടെയും ഈണങ്ങൾ ചിത്രത്തിന്റെ മൂഡിനോട് ഇഴുകി ചേരുന്നവ ആയിരുന്നു. ലാൽ ജൂനിയറിന്റെ മികച്ച മേക്കിങ് ചിത്രത്തെ ഒരു പടി ഉയർത്തുന്നു. സച്ചിയുടെ മികച്ച തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയ ഘടകം. അലക്സിന്റെ സിനിമാട്ടോഗ്രഫി നന്നായിരുന്നു. പല രംഗങ്ങളും മികച്ച രീതിയിൽ തന്നെ പ്രേക്ഷകനിലേക്കു എത്തിക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്.

പ്രേക്ഷക പ്രതികരണം:
ആർക്കും ഇഷ്ടം ആകുന്ന ഒരു മികച്ച സിനിമ.

റേറ്റിങ്: 4 / 5

വാൽകഷ്ണം:
ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ്  - അത് സുരാജ് വെഞ്ഞാറമൂടിന് 100 % അർഹതപ്പെട്ടതാണ്.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി