പ്രതി പൂവൻ കോഴി


കഥാസാരം:
മാധുരി (മഞ്ജു വാര്യർ) ഒരു തുണിക്കടയിലെ സെയിൽസ് ഗേൾ ആണ്. കടയിലേക്ക് ബസിൽ പോകുമ്പോൾ ഒരാൾ അനുവാദം ഇല്ലാതെ മാധുരിയെ കയറി പിടിച്ചിട്ടു ഓടുന്നു. മാധുരി അയാളെ കണ്ടു പിടിച്ചു പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നിടത്തു കഥ വികസിക്കുന്നു.

സിനിമ അവലോകനം:
റോഷൻ ആൻഡ്രൂസ് - ഉണ്ണി ആർ  - മഞ്ജു വാര്യർ എന്നീ മൂന്ന് പേരുകൾ മതിയാകും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്താൻ. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.  90% സ്ത്രീകളും ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടാകാവുന്ന ഒരു ദുരിതം. അതിനോട് സമൂഹത്തിൽ ഉള്ള പലർക്കും ഉള്ള വ്യത്യസ്തമായ വീക്ഷണ കോണുകൾ ഒക്കെ മനോഹരമായി ഈ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും, അഭിനയ പ്രകടനങ്ങളും നിറയുമ്പോൾ, ചിത്രം പ്രേക്ഷകന്റെയും മനം നിറക്കുന്നു.

അഭിനയം,അഭിനേതാക്കൾ, അഭിനയ പ്രകടനങ്ങൾ:
ഈ ചിത്രത്തിൽ മാധുരിയായി മഞ്ജു വാര്യർ ജീവിക്കുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മഞ്ജു മികച്ചൊരു ചോയ്സ് ആണെന്ന് തെളിയിക്കുന്ന പ്രകടനം. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ, ആന്റപ്പൻ എന്ന വില്ലനിലേക്കു എത്തുമ്പോൾ, തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിച്ചു. മികച്ച ഒരു നടൻ ആണ് താൻ എന്ന് തെളിക്കുന്ന റോഷന്റെ പ്രകടനം പ്രശംസനീയം തന്നെ. അലെൻസിയർ, സൈജു കുറുപ്പ് തുണ്ടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, നർമ രംഗങ്ങൾ എടുത്തു അമ്മാനം ആടി അനുശ്രീ പ്രേക്ഷകന്റെ കൈയടി നേടി.

സംഗീതം, സാങ്കേതികം, സംവിധാനം:
ഉണ്ണി ആറിന്റെ തിരക്കഥ ശരാശരിയിൽ ഒതുങ്ങിയെങ്കിലും, അത് മുന്നോട്ടു വെക്കുന്ന സന്ദേശം സാമൂഹ്യ പ്രസക്തി ഉള്ളത് തന്നെ. റോഷൻ ആൻഡ്രൂസിന്റെ സംവിധാന മികവ് ചിത്രത്തിൽ ഉടനീളം കാണാം. ഗോപി സുന്ദറിന്റെ ഈണം മോശമായില്ല.

പ്രേക്ഷക പ്രതികരണം:
ഒന്നേമുക്കാൽ മണിക്കൂർ ഉള്ള പടം ആയോണ്ട് വല്യ ലാഗ് ഇല്ലാതെ ഒരു ത്രില്ലിംഗ് മൂഡിൽ കണ്ടിരിക്കാം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ - അത് മഞ്ജു വാര്യർ തന്നെ...എജ്ജാതി പ്രകടനം....

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി