അരവിന്ദന്റെ അതിഥികൾ



കഥാസാരം:
മൂകാംബികയിൽ ലോഡ്ജ് നടത്തുന്ന മാധവന്  (ശ്രീനിവാസൻ) അമ്പലനടയിൽ നിന്നു ഒരു കുട്ടിയെ (വിനീത് ശ്രീനിവാസൻ) കിട്ടുന്നു. അരവിന്ദൻ, മാധവനൊപ്പം മൂകാംബികയിൽ വളരുന്നു. എന്നെകിലും തന്നെ തിരക്കി 'അമ്മ വീണ്ടും വരും എന്ന് അരവിന്ദൻ പ്രതീക്ഷിക്കുന്നു. ക്ഷേത്ര നടയിൽ തന്നെ ഉപേക്ഷിച്ചു കടന്ന അമ്മയെ കാണാനുള്ള അരവിന്ദന്റെ കാത്തിരിപ്പാണ്  'അരവിന്ദന്റെ അതിഥികൾ '.

സിനിമ വിശകലനം: 
കഥ പറയുമ്പോൾ, മാണിക്യക്കല്ല് തുടങ്ങിയ മികച്ച ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒരു പിടി പരാജയ ചിത്രങ്ങൾ ( 916 , മൈ ഗോഡ് ) ഒരുക്കിയ സംവിധായകൻ ആണ് എം. മോഹനൻ. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചു വരവായി ഈ ചിത്രത്തെ കാണാം. ഒരു ശരാശരി കഥാസാരത്തെ തന്റെ സംവിധാന മികവും, സാങ്കേതിക തികവും കൊണ്ടും മാത്രം ഒരു മികച്ച ദൃശ്യാനുഭവം ആക്കി തീർക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ശാന്തി കൃഷ്ണയുടെ ചെറുപ്പ കാലം കാണിച്ച ആ നായികയുടെ കാസ്റ്റിംഗിൽ തുടങ്ങി, മൂകാംബികയുടെ ആരുംകാണാത്ത ചില കാഴ്ചകൾ പ്രേക്ഷകന് പകർന്നു നല്കുന്നിടത്തു തുടരുന്നു അദ്ദേഹത്തിന്റെ കരവിരുത്. ഹാസ്യവും, സെന്റിമെൻറ്സും എല്ലാം കൂട്ടി ഇണക്കിയ ഒരു ശരാശരി കുടുംബ ചിത്രം ആണ് അരവിന്ദന്റെ അതിഥികൾ.

അഭിനയം, അഭിനേതാക്കൾ:
അരവിന്ദന്റെ റോളിൽ വിനീത് ശ്രീനിവാസൻ തിളങ്ങി. മാധവനാണ് ശ്രീനിവാസൻ കുറച്ചു രംഗങ്ങൾ ഉള്ളുവെങ്കിലും ചില  നുറുങ്ങു നർമ്മങ്ങളുമായി അദ്ദേഹം പ്രേക്ഷകനെ കൈയിൽ എടുത്തു. നായികായായി വന്ന നിഖില അതി ഗംഭീര പ്രകടനം ആയിരുന്നു. ഉർവശി തൊണ്ണൂറുകളിലെ ഹാസ്യ രംഗങ്ങൾ ഓർമിപ്പിക്കും വിധം അഭിനയിച്ചു കസറി. പഞ്ചവര്ണതത്തക്കു ശേഷം വീണ്ടും പ്രേം കുമാർ എന്ന നടന്റെ മികച്ച പെർഫോമൻസ് ഈ ചിത്രത്തിൽ നിങ്ങൾക്കു കാണാൻ  കഴിയും. ശാന്തി കൃഷ്ണ, വിജയ രാഘവൻ, അജു വര്ഗീസ് KPAC ലളിത തുടങ്ങിവർ അവരുടെ റോളുകൾ ഗംഭീരം ആക്കി.

സംഗീതം, സാങ്കേതികം, സംവിധാനം:

ശരാശരി കഥയെ ഇത്രത്തോളം പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നു ഇറങ്ങാൻ സഹായിച്ചത് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആണ്. ഷാൻ റഹ്‌മാനും കൂട്ടർക്കും ഒരു ബിഗ് സല്യൂട്ട്. മോഹനന്റെ സംവിധാന മികവ് പ്രശംസനീയം തന്നെ. മൂകാംബികയുടെ അതി മനോഹര കാഴ്ചകൾ പ്രേക്ഷകനിലേക്കു എത്തിച്ച ഛായാഗ്രാഹകൻ സ്വരൂപ് ഫിലിപ്പിന് അഭിനന്ദനങൾ.

പ്രേക്ഷക പ്രതികരണം: 
നൊസ്റ്റാൾജിയയും, നിഷ്കളങ്ക ഗ്രാമീണതയും ഒക്കെ ഇഷ്ടപെടുന്ന ഏതൊരാൾക്കും ഇഷ്ടമാകുന്ന ഒരു ഫീൽ ഗുഡ് മൂവി.

റേറ്റിങ്: 3 / 5


വാൽകഷ്ണം:

ഒരു ന്യൂ ജെൻ പയ്യനോട് പടം എങ്ങനെ ഉണ്ടെന്നു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം:  "മൂകാംബികയുടെ പ്രൊമോഷണൽ വീഡിയോ കണ്ടത് പോലെ ഉണ്ടായിരുന്നു".

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി