ജെല്ലിക്കെട്ട്




കഥാസാരം:
അറക്കാൻ കൊണ്ടുവരുന്ന ഒരു പോത്ത് വിരണ്ടു ഓടുന്നു. അത് നാട്ടുകാരുടെ സ്വൈര്യവിഹാരത്തിനു വിലങ്ങുതടിയാകുന്നു. അതിനെ പിടിച്ചു കെട്ടാനായുള്ള നാട്ടുകാരുടെ ശ്രമങ്ങളും, വെല്ലുവിളികളും ആണ് ചിത്രത്തിന്റെ പ്രമേയം.

സിനിമ അവലോകനം:
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിൽ ഏറ്റവും മോശം തിരക്കഥ ഈ ചിത്രത്തിന്റെയാണ്. മികച്ച ദൃശ്യരംഗങ്ങളും, പശ്ചാത്തല സംഗീതവും ഉള്ളത് കൊണ്ട് ഒരു ചിത്രം മികച്ച സിനിമ ആവില്ല എന്നതിന് ഉദാഹരണം ആണ് ജെല്ലിക്കെട്ട്. സംവിധായകൻ പ്രേക്ഷകനിലേക്കു വലിയൊരു തത്വം പറഞ്ഞു വെക്കാൻ ശ്രമിച്ചപ്പോൾ, അതിന്റെ എക്സിക്യൂഷൻ അമ്പേ പാളിപ്പോയി. വിഷ്വൽ  എക്സ്പീരിയൻസ് ഇഷ്ടപ്പെടുന്നവർക്ക് മാത്രം കണ്ടിരിക്കാവുന്ന സിനിമ. 

അഭിനയം, അഭിനേതാക്കൾ:
ആന്റണി  , ജാഫർ ഇടുക്കി തുടങ്ങി ഈ ചിത്രത്തിൽ അഭിനയിച്ച ഭൂരിഭാഗം പേരും മോശം അഭിനയം കാഴ്ചവെച്ചവർ ആണ്. സാബുവിന്റെ അഭിനയം നന്നായി. ചെമ്പൻ വിനോദിന് കാര്യമായി ചെയ്യാൻ ഒന്നുമില്ലായിരുന്നു. കാസ്റ്റിംഗ് തീർത്തും മോശം ആയിരുന്നു. നായികയായ ശാന്തിയുടെ പ്രകടനം മോശം ആയില്ല.  

സംഗീതം,സാങ്കേതികം,സംവിധാനം:
വ്യക്തമായ കഥാപാത്ര സൃഷ്ടികൾ ഇല്ലാതെ, "എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ" പോലെ കുറെ കഥാപാത്രങ്ങൾ . കഥാപാത്രങ്ങൾക്ക് ആർക്കും തന്നെ സ്ഥായിയായ വ്യക്തിത്വങ്ങൾ ഇല്ലാതെ പോയത് ആസ്വാദനത്തെ ബാധിക്കുന്നു. ക്ലൈമാക്സ് ഒക്കെ തീർത്തും നിരാശപ്പെടുത്തി. സിനിമാട്ടോഗ്രഫി മാത്രമാണ് ചിത്രത്തിൽ അതി ഗംഭീരമായി തോന്നിയത്. പശ്ചാത്തല സംഗിതം നന്നായിരുന്നുവെങ്കിലും ചിലയിടങ്ങളിൽ അരോചകമായി തോന്നി. ലിജോ എന്ന സംവിധായകന്റെ ക്രാഫ്റ്റ് ചിത്രത്തിൽ അങ്ങിങ്ങു കാണാമെങ്കിലും, ഒരു ടാലന്റഡ് സംവിധായകന്റെ മികവ് പ്രതീക്ഷിക്കുന്ന പലരംഗങ്ങളിലും അത് കാണാൻ ആയില്ല.പല രംഗങ്ങളിലും ലോജിക് ഇല്ലായ്മ മുഴച്ചു നിന്നു. 

പ്രേക്ഷക പ്രതികരണം:
ബുദ്ധിജീവി സിനിമ പ്രേമികൾക്ക് കണ്ടിരിക്കാം. സാധാരണക്കാരന് ഈ ബഹള കോലാഹലങ്ങൾ ഇഷ്ടമായെന്നു വരില്ല. 

റേറ്റിങ്: 3 / 5

വാൽകഷ്ണം:
ലിജോ ജോസിന്റെ പടമാണോ, ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ തെറിവിളികളും അടിപിടിയും നിര്ബന്ധമാ...

--പ്രമോദ് 

Comments

Post a Comment

Popular posts from this blog

ആകാശ മിഠായി

കോമറൈഡ് ഇൻ അമേരിക്ക