ഡാർവിന്റെ പരിണാമം


കഥാതന്തു:
അനിൽ(പ്രിത്വിരാജ്) തന്റെ അമ്മയോട് വഴക്കിട്ടു, ഭാര്യക്കൊപ്പം കൊച്ചി നഗരത്തിലേക്ക് താമസം മാറുന്നു. അവിടെ വെച്ച് അവിചാരിതമായി ഡാർവിൻ(ചെമ്പൻ വിനോദ്) എന്ന ഗുണ്ട തലവനുമായി ഏറ്റുമുട്ടുന്നു. ഡാർവിന്റെ ക്രൂരതകൾ പോലീസിന്റെ സഹായത്തോടെയാണെന്ന് മനസിലാക്കിയ അനിൽ നിസഹായാൻ ആകുന്നു. നീതി ലഭിക്കാൻ അർഹത ഉള്ള തനിക്കു നീതി നിഷേധിക്കപെട്ടപ്പോൾ, അനിൽ എന്ന സാധാരണക്കാരൻ " അർഹതപെട്ടവൻ മാത്രം അതി ജീവിക്കും " എന്ന യഥാർത്ഥ 'ഡാർവിൻ തത്വം ' പിന്തുടരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സിനിമ അവലോകനം:
'കൊന്തയും പൂണൂലും' എന്ന മനോഹര ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയുന്ന ചിത്രം. തുടർച്ചയായി വിജയ ചിത്രങ്ങൾ മാത്രം സമ്മാനിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച സെലെക്ടിവ് ആക്ടർ പ്രിത്വിരാജ്. ഇവർ രണ്ടാളും ഒരുമിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളം ആയിരുന്നു. ആ പ്രതീക്ഷക്കു ഏറ്റ കനത്ത തിരിച്ചടിയായി പ്രേക്ഷകന് ഈ ചിത്രം. ചിത്രത്തിന്റെ ആദ്യ പകുതി പ്രേക്ഷകനിൽ പലപ്പോഴും മടുപ്പുളവാക്കി. മികച്ച ചില നർമ രംഗങ്ങളാൽ സമ്പന്നമായ ഒരു രണ്ടാം പകുതി. ഒടുവിൽ ശരാശരിയിൽ ഒതുങ്ങുന്ന ഒരു ക്ലൈമാക്സ്‌. ഇതാണ് ഈ ചിത്രത്തിന്റെ ആകെ തുക.

അഭിനയം:
പ്രിത്വിരാജ് എന്ന നടന്റെ അഭിനയ വൈഭവം ഇപ്പോൾ വാക്കുകൾക്കു അതീതമാണ്. പല രംഗങ്ങളിലും പ്രിത്വിരാജ് ഇപ്പോൾ തീര്ത്തും അനായാസമായി അഭിനയിക്കുനിടതാണ് ആ നടന്റെ വിജയം. ചെമ്പിൽ വിനോദ് പ്രിത്വിക്കൊപ്പം തന്നെ മത്സരിച്ചു അഭിനയിച്ചു. ഒരു പക്ഷെ ഈ ചിത്രത്തിൽ മുന്നില് നില്ക്കുന്നത് ചെമ്പിൽ വിനോദ് ആണ്. സൌബിൻ ശാഹിർ മലയാള സിനിമയിൽ കോമെടിക്ക് പുതിയ മാനങ്ങൾ നല്കുന്നു. നായികയായ ചാന്ദിനിയുടെ അഭിനയം ശരാശരിയിൽ ഒതുങ്ങി.

സംഗീതം, സാങ്കേതികം , സംവിധാനം:
ആദ്യ സിനിമയിൽ കാണിച്ച സംവിധാന മികവു ഈ ചിത്രത്തിൽ ജിജോയ്ക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ല. ചിത്രം കുറച്ചു കൂടെ നല്ല രീതിയിൽ എഡിറ്റ്‌ ചെയ്തു, സമയ ദൈർക്യം കുറച്ചിരുന്നു എങ്കിൽ ചിത്രം കൂടുതൽ പ്രേക്ഷക സ്വീകാര്യം ആയേനെ. ചിത്രത്തിൽ പ്രിത്വിരാജിന്റെ ആക്ഷൻ രംഗങ്ങൾ മികച്ചു നിന്നു. ഗാനങ്ങൾ ശരാശരിയിൽ താഴെ നിലവാരത്തിൽ ഉള്ളതായിരുന്നു.അഭിനന്ദ് രാമാനുജന്റെ ക്യാമറ കാഴ്ചകൾ മികച്ചതായിരുന്നു.
പ്രേക്ഷക പ്രതികരണം:
ഈ ചിത്രം പരാജയപ്പെടാൻ ഉള്ള സാധ്യത ഏറെയാണ്‌. ഈ ചിത്രം വിജയിച്ചാൽ അതിന്റെ ഫുൾ ക്രെഡിറ്റും പ്രിത്വിരാജ് എന്ന നായക നടന് അര്ഹതപെട്ടതാണ്. 'ഡാർവിന്റെ പരിണാമം' ഒരു മോശം ചിത്രം അല്ല, എന്നാൽ പ്രേക്ഷകനെ പൂര്ണമായും ത്രിപ്തിപെടുതാനും ചിത്രത്തിന് കഴിയുന്നില്ല. അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ, ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു സാധാരണ ശരാശരി ചിത്രം.

റേറ്റിംഗ്: 2.5 / 5

 വാൽകഷണം
നല്ല സിനിമകൾ മാത്രം ചെയ്തിരുന്ന പ്രിത്വിരാജിന്റെ വല്ലാത്തൊരു പരിണാമം ആയി പോയി ഇത്...!!!

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി