മരുഭൂമിയിലെ ആന


കഥാസാരം :
സുകു എന്ന ചെറുപ്പക്കാരൻ ചില സാമ്പത്തിക പ്രതിസന്ധി മൂലം , ഗൾഫിലേക്ക് കള്ളകടത്തിനായി പോകുന്നു. എന്നാൽ റിസ്ക് എടുത്തു സാധനം ഗൾഫിൽ എത്തിച്ചപ്പോൾ, അവിടെയുള്ളവർ സുകുവിനെ ചതിക്കുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ എത്തപ്പെടുന്ന സുകുവിന്റെ മുന്നിൽ ഒരു ഷെയ്ഖ് എത്തുന്നു. ഷെയ്ഖ് (ബിജു മേനോൻ) സുകുവിന്റെ ജീവിതത്തിന്റെ താളം വീണ്ടു എടുക്കുമോ? ശേഷം സ്‌ക്രീനിൽ...

സിനിമയെ അവലോകനം :
മികച്ച ചിത്രങ്ങൾക്കൊപ്പം തന്നെ മോശം സിനിമകളും നൽകുന്ന സംവിധായകൻ ആണ് വി. കെ . പ്രകാശ്. വി കെ പി ക്കൊപ്പം ബിജു മേനോൻ കൈ കോർക്കുന്നു എന്ന് കേൾക്കുമ്പോ തന്നെ പ്രേക്ഷകന് വല്യ അത്ഭുതം ഒന്നും പ്രതീക്ഷിക്കാൻ ഇടയില്ല. എങ്കിൽ കൂടിയും നർമത്തിൽ ചാലിച്ച ഒരു ശരാശരി ചിത്രം പ്രേതീക്ഷിച്ചു പോയ പ്രേക്ഷകന്റെ കരണത്തു അടിക്കുകയാണ്‌  അണിയറ പ്രവർത്തകർ ചെയ്തത്. തികച്ചും ഒരു മോശം തിരക്കഥയിൽ, അവിടെയിവിടെയായി ചില നർമ മുഹൂർത്തങ്ങൾ ഒഴിച്ചാൽ, പ്രേക്ഷകനെ ചിത്രം പൂർണമായും നിരാശയിൽ ആഴ്ത്തി.

അഭിനയം, അഭിനേതാക്കൾ:
സുകുവിന്റെ വേഷം കൃഷ്ണ ശങ്കർ തന്നാൽ ആവും വിധം നന്നാക്കിയിട്ടുണ്ട്. ബിജു മേനോൻ തകർത്തു എന്നൊക്കെ പറഞ്ഞാൽ അത് ആവർത്തന വിരസത ആയി പോകും. ഈ ഇടയായി ബിജു മേനോൻ മികച്ച അഭിനയമേ പുറത്തെടുക്കാറുള്ളു. ലാലു അലെക്സിനെ വീണ്ടും കാണാൻ സാധിച്ചതിൽ സംവിധായകന് ഒരു സ്പെഷ്യൽ സല്യൂട്ട്. ബാലു വര്ഗീസ് ചെറിയ രീതിയിൽ വെരുപ്പീരു തുടങ്ങിയിട്ടുണ്ട്. സ്ഥിരം സീനുകളും, നമ്പറുകളും മാറ്റി പിടിക്കേണ്ട സമയം ആയി എന്ന് ബാലു മനസിലാക്കിയാൽ നന്ന്. സംസ്കൃതി ഷേണായ് ക്കു  ചിത്രത്തിൽ , പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാൻ ഇല്ലായിരുന്നു.

സംഗീതം, സംവിധാനം, സാങ്കേതികം:
രതീഷ് വേഗ ഈണം ഇട്ട ഗാനങ്ങൾ കഥാസന്ദര്ഭത്തിന് യോജിച്ചവ തന്നെ. മോശം തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വല്യ പോരായ്മ. ആ മോശം തിരക്കഥയെ ഒരു വിധം നന്നാക്കാൻ വി കെ പി യിലെ സംവിധായകന് സാധിച്ചെങ്കിലും, പ്രേക്ഷക പ്രീതി നേടുന്നതിൽ അമ്പേ പരാജയപെട്ടു. അജയുടെ ക്യാമറയും ശരാശരിയിൽ ഒതുങ്ങി.

പ്രേക്ഷക പ്രതികരണം:
 ബിജു മേനോനിൽ നിന്ന് ഈ ഒരു ചതി പ്രതീക്ഷിച്ചില്ല എന്ന ഒറ്റ ഡയലോഗിൽ നിന്ന് ഈ ചിത്രത്തിന്റെ ഭാവി മനസിലാക്കാം.

റേറ്റിങ് : 2 / 5

വാൽകഷ്ണം:
പ്രശ്നങ്ങളിൽ പെട്ട് കടം കയറുന്നു..അത് പരിഹരിക്കാൻ ഓരോരോ തട്ടിപ്പുകളുമായി ഇറങ്ങുന്നു.. ജയറാം ഒക്കെ ഈ സീൻ പണ്ടേ പല കുറി അവർത്തിച്ചതാണെന്നു പറയാൻ പറഞ്ഞു..
പ്രിയ വി കെ പി... ഇനിയും വരല്ലേ...ഈ വഴി ആനകളെയും തെളിച്ചു കൊണ്ട്...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി