ജേക്കബിന്റെ സ്വർഗരാജ്യം


കഥാസാരം:
ജേക്കബ്‌ (രൺജി പണിക്കർ) ദുബായിലെ പ്രശസ്തനായ ബിസിനസ്‌ മാൻ ആണ്. തന്റെ ഭാര്യ ഷെർലിക്കും, മക്കള്ക്കും ഒപ്പം സന്തോഷമായി കഴിയുന്നു. സുഹൃത്തിന്റെ ചതി മൂലം ജേക്കബിന്റെ ബിസിനസ്‌ സാമ്രാജ്യം തകരുന്നു. തകര്ന്നു പോയ ബിസിനസ്‌ സാമ്രാജ്യം ജേക്കബിന്റെ മൂത്ത മകനായ ജെറി(നിവിൻ പൊളി) കെട്ടി പൊക്കാൻ ശ്രമിക്കുന്നിടത്തു കഥ വികസിക്കുന്നു.
സിനിമ അവലോകനം:
90 കളിലെ സിനിമകളിൽ മോഹൻലാൽ, ജയറാം എന്നീ നടന്മാരിൽ നിന്ന് ഒരുപാട് തവണ കണ്ട കഥാസാരം. പക്ഷെ ഈ കഥ നടക്കുന്നത് കേരളത്തിൽ അല്ല...അങ്ങ് ദുബായിലാണ് എന്നൊരു പ്രത്യേകത ഉണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാന മികവു ആണ് ഈ ചിത്രത്തിലെ ഏറ്റവും വല്യ മേന്മ. മികച്ച കാസ്ടിങ്ങും, മികച്ച മേക്കിങ്ങും ഈ ചിത്രത്തെ നല്ലൊരു ഫീൽ ഗുഡ് മൂവിയാക്കി തീർത്തു.
അഭിനയം:
പതിവ് പോലെ നിവിൻ പോളി തന്റെ വേഷം മികച്ചതാകി. ദേഷ്യപെടുന്ന രംഗങ്ങളിൽ നിവിൻ കുറച്ചു കൂടി മെച്ചപ്പെടെണ്ടിയിരിക്കുന്നു. രൺജി പണിക്കർ തന്റെ റോൾ അസാധ്യമായി അവതരിപ്പിച്ചു. ശ്രീനാഥ് ഭാസിയുടെ തിരിച്ചു വരവിനു ഈ ചിത്രം കളം ഒരുക്കിയേക്കാം. നിമിഷ നേരങ്ങൾ കൊണ്ട് അജു വർഗിസ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റി. നിവിന്റെ അമ്മ വേഷം അവതരിപ്പിച്ച ലക്ഷ്മി രാമകൃഷ്ണൻ പല രംഗങ്ങളിലും ഓവറാക്കി.
സംഗീതം, സാങ്കേതികം, സംവിധാനം:
പതിവുപോലെ തന്നെ ഇത്തവണയും ഷാൻ റെഹ്മാൻ തന്റെ ഈണങ്ങൾ മികച്ചതാക്കി. ഒരു യഥാർത്ഥ സംഭവ കഥയെ സിനിമ ആക്കിയ വിനീത്, തിരകഥ രചനയിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. പ്രേക്ഷക മനസുകളിലേക്ക്‌ ഈ സംഭവകഥയെ ആവാഹിക്കാൻ അണിയറ പ്രവർത്തകർക്കും, താരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ദുബായിലെ മിഴിവാർന്ന കാഴചകൾ ജോമോൻ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു പ്രേക്ഷകന് പകര്ന്നു നല്കിയിട്ടുണ്ട്.
പ്രേക്ഷക പ്രതികരണം:
ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് മൂവി. പക്ഷെ നിവിന്റെ യുവജന ആരാധകരെ ഈ ചിത്രം പൂര്ണമായും ത്രിപ്തിപെടുതിയിട്ടില്ല. തന്റെ പതിവ് ചട്ടകൂടിൽ നിന്ന് പുറത്തു ചാടാൻ കൊതിക്കുന്ന നിവിൻ പൊളിക്കു ഈ ചിത്രം വ്യത്യസ്തത സമ്മാനിക്കുന്നുണ്ട്.
റേറ്റിംഗ്: 3 /5
വാൽകഷണം:
ഒരു അച്ഛൻ, ഒരു അമ്മ, 4 കുട്ടികൾ....സന്തോഷകരമായ കുടുംബം - പെട്ടന്ന് ഇരുട്ടിന്റെ മറവിൽ നിന്ന് ഒരു ബോംബ്‌..രണ്ടു ബോംബ്‌..ഒടുവിൽ ക്ലൈമാക്സിൽ അച്ഛനും, അമ്മയും, മക്കളും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ...ഒന്നിക്കുകയാണ്...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി