കിംഗ്‌ ലയർ

കഥാസാരം:
സത്യ നാരായണൻ (ദിലീപ്) ഒരു സ്കൂൾ പിയൂണിന്റെ മകൻ ആണ്. ചില പ്രത്യേക സാഹചര്യത്തിൽ, സ്കൂളിൽ കളവു നടത്തിയെന്ന പേരിൽ സത്യനെ സ്കൂളിൽ നിന്ന് പുറത്താക്കുന്നു. തുടർന്ന് പഠനം മുടങ്ങിയ സത്യ, നുണകൾ പറഞ്ഞു ജീവിത വിജയം കൈവരിക്കുന്നു. എന്ത് കാര്യവും കള്ളം പറഞ്ഞു നേടിയെടുക്കാനുള്ള സത്യക്ക്‌ ഒരു പേര് വീഴുന്നു.- കിംഗ്‌ ലയർ . പ്രശസ്ത ഫാഷൻ ഡിസൈനർ ആയ ആനന്ദ്‌ (ലാൽ) സത്യയെ ഒരു ദൌത്യം ഏല്പിക്കുന്നു. കള്ളങ്ങൾ പറഞ്ഞു, സത്യ ആ ദൌത്യം പൂർത്തികരിക്കുമോ? ഇതിന്റെ ഉത്തരം ആണ് ' കിംഗ്‌ ലയർ'.

സിനിമ അവലോകനം:
22 വർഷങ്ങൾക്കു ശേഷം സിദ്ദിഖ് - ലാൽ ഒന്നിക്കുന്നു എന്ന വാർത്ത‍ തന്നെ പ്രേക്ഷക പ്രതീക്ഷ വര്ധിപ്പിച്ചു. പഴയ സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലെ സിനിമ നിലവാരം പുലർത്തിയില്ലെങ്കിൽ പോലും, മികച്ച നർമ രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. ചിത്രത്തിന്റെ തുടക്കം ശരാശരിയിൽ താഴെ ആയിരുന്നെങ്കിൽ കൂടി, പതിയെ പതിയെ അത് മികച്ച നിലവാരത്തിലേക്ക് ഉയർന്നു. ചില സ്ഥിരം ദിലീപ് വളിപ്പുകൾ ഉണ്ടെങ്കിൽ കൂടി, വീണ്ടും വീണ്ടും കണ്ടാൽ ചിരിക്കാൻ ഉതകുന്ന ഹാസ്യ രംഗങ്ങൾ ഈ ചിത്രത്തിൽ ദിലീപ് നല്കുന്നുണ്ട്

അഭിനയം:
സത്യ നാരായണൻ ആയി ദിലീപ് തിളങ്ങി. സ്ഥിരം വളിപ്പ് ഇനങ്ങൾ മാറ്റിയിരുന്നെങ്കിൽ , ദിലീപിന് കൂടുതൽ അഭിമാനിക്കാൻ ഇട നല്കുന്ന ചിത്രമായി മാറിയേനെ ഇത്. നായികയായ അഞ്ജലിയായി മഡോണ തിളങ്ങി. പ്രേമത്തിൽ നിന്ന് മഡോണയുടെ അഭിനയം മെച്ചപെട്ടിടുണ്ട്. ലാൽ തന്റെ സ്വത സിദ്ധമായ ശൈലിയിൽ പ്രേക്ഷകനെ കൈയിൽ എടുത്തു. ആശ ശരത് തന്റെ റോൾ മികച്ചതാക്കി.

സംഗീതം, സംവിധാനം, സാങ്കേതികം:
ചിത്രത്തിലെ അലക്സ്‌ പോൾ ഈണം നല്കിയ ഗാനം മികച്ചതായിരുന്നു. ലാലിന്റെ സംവിധാന മികവിനെ പറ്റി പറയേണ്ട കാര്യം ഇല്ല.പോരാത്തതിനു അസിസ്റ്റന്റ്‌ ഡയറക്ടർ ആയി ലാൽ ജൂനിയറും . ചിത്രം സാങ്കേതികമായി മികച്ച നിലവാരം പുലര്ത്തി. ചില രംഗങ്ങളിൽ ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകന് നവ്യാനുഭൂതി നല്കി.
പ്രേക്ഷക വിധി:
അവധി കാലത്ത് കുടുംബ പ്രേക്ഷകര്ക്കും, കുട്ടികള്ക്കും ധൈര്യ സമേതം പോയി കാണാവുന്ന ഒരു  കോമഡി സിനിമ. പഴയ സിദ്ദിഖ് ലാൽ നിലവാരം പ്രതീക്ഷിക്കുന്നവർക്ക് ഈ ചിത്രം ചെറിയ തിരിച്ചടി ആയേക്കും.

റേറ്റിംഗ്: 3 / 5
വാൽകഷണം:
സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിൽ നിന്ന് കോമാളി പടങ്ങൾ അല്ല പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്..അതിനു ഞങ്ങള്ക്ക് ഉദയ കൃഷ്ണ- സിബി കെ തോമസ്‌ കൂട്ടുകെട്ട് ഉണ്ടെന്നു പറയാൻ പറഞ്ഞു...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി