പുതിയ നിയമം

കഥാതന്തു: 
അഡ്വക്കേറ്റ് ആയ ലൂയി പോത്തനും , ഭാര്യ വാസുകിയും മിശ്ര വിവാഹിതർ ആണ്. അവർക്കൊരു മകൾ- ചിന്ത. ഇങ്ങനെ ഇവർ മൂവരും സന്തോഷമായി കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ, വാസുകിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു. ഈ മാറ്റം ലൂയിയെയും , മകളെയും ഇത്തരത്തിൽ ബാധിക്കുന്നു? എന്താണ് വാസുകിയുടെ ഈ മാറ്റത്തിനു കാരണം? അവർ എങ്ങനെ ഈ പ്രശ്നം കൈകാര്യം ചെയുന്നു തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം ' പുതിയ നിയമം' എന്ന ചിത്രം പ്രേക്ഷകന് മുന്നില് വരച്ചു കാട്ടുന്നു.
സിനിമയെ പറ്റി:
ഇന്നത്തെ തിരക്കേറിയ നഗരങ്ങളിലെ ഫ്ലാറ്റുകളിലും , അപർത്മെന്റുകളിലും ഒക്കെ സംഭവിക്കുന്ന, അല്ലേൽ സംഭവിക്കാവുന്ന ഗൌരവം ഏറിയ ഒരു വിഷയം, അതിന്റെ പ്രാധാന്യം ഒട്ടും തന്നെ ചോർന്നു പോകാതെ ചിത്രം ഒപ്പി എടുത്തിരിക്കുന്നു. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥകൾ പൊളിച്ചു എഴുതി, പകരം 'പുതിയ നിയമങ്ങൾ' കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓർമപെടുത്തൽ കൂടിയാണ് ഈ ചിത്രം. ചിത്രത്തിന്റെ ആദ്യ ഭാഗം പ്രേക്ഷകനിൽ നല്ല രീതിയിൽ മടുപ്പ് ഉളവാക്കുന്നു എങ്കിൽ പോലും, രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ഗിയര് പതിയെ അടുത്ത തലത്തിൽ എത്തുന്നു. ക്ലൈമാക്സ്‌ പ്രേക്ഷകനെ ശെരിക്കും ത്രിപ്തിപെടുതുന്ന ഒരു ട്വിസ്റ്റും. ചുരുക്കത്തിൽ ഒരു അസാധാരണ ക്ലൈമാക്സ്‌ ഉള്ള ഒരു സാധാരണ സിനിമ.
അഭിനയം:
പതിവ് പോലെ മമ്മൂട്ടി തന്റെ റോൾ ഗംഭീരം ആക്കി. എന്നാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തകർത്തത് നയൻതാര തന്നെ. അജു വർഗെസ് ഒക്കെ തികച്ചും അനാവശ്യമായ റോൾ ആയി പോയി.

സംഗീതം, സാങ്കേതികം, സംവിധാനം:
രണ്ടാം പകുതി പോലെ, ഒന്നാം പകുതി കൂടി പ്രേക്ഷകനെ പിടിച്ചു ഇരുത്തുന്ന തരത്തിൽ ഉള്ള തിരകഥ ആയിരുന്നേൽ,ചിത്രത്തിന്റെ ജാതകം തന്നെ മാറിയേനെ. എ. ക സാജാൻ എന്ന സംവിധായകൻ തിരകഥയിൽ കുറച്ചു കൂടി ഗൃഹപാഠം ചെയ്യണം ആയിരുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ശരാശരിയിൽ ഒതുങ്ങി.

പ്രേക്ഷക പ്രതികരണം:
ഒരു അത്യുഗ്രൻ ക്ലൈമാക്സ്‌ ഉള്ള സാധാരണ ചിത്രം. എന്നാൽ ഈ ക്ലൈമാക്സ്‌ കാണാൻ വേണ്ടി ഒരു ഒന്നര മണിക്കൂറോളം പ്രേക്ഷകന്റെ ക്ഷമ ശെരിക്കും ചിത്രം പരീക്ഷിക്കുന്നുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ പോരായ്മ. നിങ്ങള്ക്ക് നല്ലത് കാണാൻ ക്ഷമ ഉണ്ടെങ്കിൽ, തീര്ച്ചയായും കണ്ടിരിക്കേണ്ട സിനിമ.

റേറ്റിംഗ്: 3/5

വാൽ കഷണം
ചിത്രം കാണുമ്പോൾ ക്ഷമയുടെ പുതിയ നിയമങ്ങൾ പ്രേക്ഷകൻ മനസിലാക്കുന്നു.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി