വേട്ട

കഥാതന്തു:
പ്രശസ്ത സിനിമ നടി ഉമ ശങ്കറിന്റെ തിരോധാനവുമായി ബന്ധപെട്ട കേസ് ശ്രീബാല (മഞ്ജു വാരിയേർ) എന്ന പോലീസ് ഉദ്യോഗസ്ഥക്ക് ലഭിക്കുന്നു. സാഹചര്യ തെളിവുകൾ വെച്ച് അവർ മെൽവിൻ (കുഞ്ചാക്കോ ബോബാൻ) എന്ന ആളെ അറസ്റ്റ് ചെയുന്നു. ചോദ്യം ചെയ്യലിനിടയിൽ നടി ഉമ ശങ്കറെ താൻ കൊലപെടുത്തിയതായി മെൽവിൻ സമ്മതിക്കുന്നു. മെൽവിൻ എന്തിനു ആ കൊല ചെയ്തു? എന്തായിരുന്നു മെൽവിന് ഉമയോട് പക തോന്നാൻ കാരണം? ഇത്തരം ചോദ്യങ്ങളുടെ ആകെ തുകയാണ് ' വേട്ട ' എന്ന ചിത്രം തരുന്നത് എന്ന് സാധാരണ പ്രേക്ഷകൻ കരുതിയെങ്കിൽ തെറ്റി. ഇതിനും ഒരുപാട് അപ്പുറം ആണ് ഈ ചിത്രം കൈകാര്യം ചെയുന്ന വിഷയം. അതാണ്‌ വേട്ട എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
സിനിമയെ പറ്റി:
ട്രാഫിക്‌ എന്ന അതി മനോഹര ചിത്രത്തിന് ശേഷം രാജേഷ്‌ പിള്ള എന്ന സംവിധായകൻ മിലി ചെയ്തെങ്കിലും, അത് ട്രാഫിക്‌ പോലെ ആയില്ല എന്നായിരുന്നു പ്രേക്ഷക പ്രതികരണം. വേട്ട അതിനുള്ള സംവിധായകന്റെ മറുപടി ആണ്. മികച്ച ഒരു തിരകഥ, മികച്ച കാസ്റ്റിംഗ്, മികവാർന്ന സംവിധാനം. ഇത് മൂന്നും സമന്വയിച്ചപ്പോൾ മികച്ച ഒരു സിനിമ സൃഷ്ടിയായി 'വേട്ട' മാറി. ട്രാഫിക്‌ സിനിമയിൽ ഉപയോഗിച്ച പോലെ ഒരു നോൺ - ലീനിയെർ കഥാ ആഖ്യാന ശൈലി ആണ് ഈ ചിത്രത്തിലും ഉള്ളത്. മലയാളത്തിലെ ഏറ്റവും മികച്ച മൈൻഡ് ഗെയിം സിനിമ ഇതാണെന്ന് നിസംശയം പറയാം. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന നിരവധി മുഹൂർത്തങ്ങളും, അതി മനോഹരമായ ഒരു ക്ലൈമാക്സ്‌ സീനുമാണ് ഈ ചിത്രത്തിന്റെ മുഖമുദ്ര. എല്ലാ തരം പ്രേക്ഷകനെയും തൃപ്തി പെടുത്താൻ ആവില്ല എന്നതാണ് ഈ ചിത്രത്തിന്റെ പോരായ്മ.
അഭിനയം:
പ്രേക്ഷകനെ അഭിനയിച്ചു ഞെട്ടിച്ചു കളഞ്ഞത് കുഞ്ചാക്കോ തന്നെ. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം തന്നെ ആണ് മെൽവിൻ. സങ്കീര്ണ്ണമായ ഈ വേഷം, തികഞ്ഞ അനായാസതയോടെ കുഞ്ചാക്കോ അവതരിപ്പിച്ചു. മഞ്ജു വാരിയേർ തന്റെ പോലീസ് വേഷം മോശം ആക്കിയില്ല. ഇന്ദ്രജിത്ത് പതിവ് പോലെ തന്നെ തന്റെ റോൾ മികച്ചതാക്കി.
സാങ്കേതികം, സംഗീതം, സംവിധാനം:
ചിത്രത്തിന്റെ സംവിധായകൻ രാജേഷ്‌ പിള്ളക്ക് തൊഴു കൈകളോടെ പ്രണാമം അർപ്പിക്കുന്നു. സ്വന്തം ആരോഗ്യം പോലും വകവെക്കാതെ ,തന്റെ അവസാന സിനിമ ഇത്രയും മികച്ച രീതിയിൽ ഒരുക്കിയ താങ്കള്ക്ക് മലയാള സിനിമയിൽ എന്നും ഒരു സ്ഥാനം ഉണ്ടാകുമെന്ന് ഉറപ്പു. ചിത്രത്തിലെ ഷാനിന്റെ ഈണങ്ങൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ, പശ്ചാത്തല സംഗീതം അതി ഗംഭീരമാക്കി.

പ്രേക്ഷക വിധി:
ഒരു മികച്ച മൈൻഡ് ഗെയിം - ത്രില്ലെർ മൂവി. അതാണ്‌ വേട്ട. സിനിമ വിനോദ ഉപാധിയായി കാണുന്നവർക്ക് ഇത് രസിച്ചു എന്ന് വരില്ല. പക്ഷെ വ്യത്യസ്ഥയെ ഇഷ്ടപെടുന്ന, ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്ന ഏതൊരാള്ക്കും ഈ ചിത്രം ഇഷ്ടപെടും ...അതുറപ്പ്‌...

റേറ്റിംഗ്: 3.5/ 5

വാൽകഷണം: 
വേട്ടയെ പ്രേക്ഷകൻ 'ദൃശ്യം ' സിനിമയുമായി താരതമ്യം ചെയ്തുവെങ്കിൽ , അത് തന്നെയാണ് ഈ ചിത്രത്തിന്റെ മികവ്...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി