ആട് 2


കഥാസാരം:
ഷാജി പാപ്പനും പിള്ളേരും വീണ്ടും വടംവലിയിൽ ജയിച്ചു കപ്പ് നേടുന്നു. കപ്പിന് ഒപ്പം പ്രേശ്നങ്ങളും കൂടെ കൂടുന്നു
സിനിമ വിശകലനം:
ആദ്യ ഭാഗം പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുകയും, അത് കാണാൻ ആയി തിയ്യറ്ററിൽ പൂരത്തിന്റെ തിരക്ക് ഉണ്ടാവുകയും ചെയ്തെങ്കിൽ , ആ ചിത്രത്തിന്റെ പേര് 'ആട് ' എന്നാകും. ടോറന്റ് ഹിറ്റ് ആയി മാറിയ  ആടിന്റെ രണ്ടാം ഭാഗം ഒരുക്കിയപ്പോൾ, പ്രേമയത്തിലോ അവതരണത്തിലോ യാതൊരു പുതുമയും അണിയറക്കാർ ഒരുക്കിയിട്ടില്ല. മറിച്ചു ഒന്നാം ഭാഗം ഇഷ്ടമായവർക്കു വേണ്ടി മാത്രം അതേ പാറ്റേർണിൽ നിർമിച്ച ഒരു ചിത്രം. ഹാസ്യവും, കിടിലം ബാക് ഗ്രൗണ്ട് മ്യൂസിക്കും ആണ് രണ്ടാം ഭാഗത്തിന്റെയും ഹൈലൈറ്. .

അഭിനേതാക്കൾ, അഭിനയം :
ജയസൂര്യ , സൈജു കുറുപ്പ്, വിനായകൻ തുടങ്ങിയവർ ഒപ്പത്തിനൊപ്പം മത്സരിച്ചു അഭിനയിച്ചു. ധർമജൻ , ഇന്ദ്രൻസ്, തുടങ്ങിയവർ നര്മരംഗങ്ങളിൽ ഗംഭീരം ആയി. ശ്രിന്ദ, സണ്ണി വെയ്ൻ ,അജു, വിജയ് ബാബു  തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി

സംഗീതം, സാങ്കേതികം, സംവിധാനം:
ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം ആണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. വ്യത്യസ്ത നിറഞ്ഞ തിരക്കഥ ഒരുക്കിയില്ലെങ്കിൽ കൂടി, സംവിധാന മികവിനാൽ മികച്ച ഒരു ഹാസ്യ ചിത്രം ഒരുക്കാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണവും മികവ് പുലർത്തി.
പ്രേക്ഷക പ്രതികരണം: 
ആദ്യ ഭാഗം ഇഷ്ടമായവർക്കു വേണ്ടി മാത്രം ...അല്ലാത്തവർ ചിലപ്പോ നിരാശർ ആയേക്കും .
റേറ്റിങ് : 2.5 / 5
വാൽകഷ്ണം:
പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം തിയ്യറ്ററിൽ ആഘോഷം ആക്കിയ പ്രേക്ഷകർക്ക് സല്യൂട്ട് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി