മാസ്റ്റർ പീസ്


കഥാസാരം:          
നഗരത്തിലെ പ്രശസ്ത കോളേജിലെ വിദ്യാർത്ഥിനി അതി ദാരുണമായി റേപ്പ് ചെയ്യപ്പെട്ടു കൊല്ലപ്പെടുന്നു.  അതേ കോളേജിലെ വിദ്യാർത്ഥികളെ പ്രതി ചേർത്ത് അന്വേഷണം പുരോഗമിക്കുന്നു.  എന്നാൽ ആരോപണ വിധേയരായ വിദ്യാർത്ഥികളെ  വിട്ടു കൊടുക്കാൻ കോളേജ് അധികൃതരും,  മറ്റു വിദ്യാർത്ഥികളും തയ്യാർ ആകുന്നില്ല.  പോലീസും വിദ്യാർത്ഥികളും തമ്മിൽ സങ്കര്ഷം ഉടലെടുക്കുന്നു.  ഈ പ്രശ്നങ്ങൾക്ക് നടുവിൽ കോളേജിലെ  ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ പുതിയ അധ്യാപകനായി എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ  എത്തുന്നു. പിന്നീട് കഥയാകെ മാറിമറിയുന്നു. ശേഷം സ്‌ക്രീനിൽ.

സിനിമ അവലോകനം :
രാജാധിരാജ എന്നാ വിജയ ചിത്രത്തിന് ശേഷം,  വീണ്ടും അതേ മാസ്സ് ഫോർമുലയുമായി അജയ് വാസുദേവ് ഒരുക്കിയ മമ്മൂട്ടി ചിത്രം  ആണ്  'മാസ്റ്റർ പീസ് '.  വ്യത്യസ്ത നിറഞ്ഞ ത്രില്ലറും സസ്‌പെൻസും ഒരുക്കാൻ അണിയറക്കാർ ശ്രമിച്ചുവെങ്കിലും,  ആ  ശ്രമം അമ്പേ പാളി പോയി. ഒരു സാധാരണ മലയാളി പ്രേക്ഷകന് പോലും കൊലയാളിയെ ആദ്യമേ ഊഹിച്ചെടുക്കാൻ കഴിയുമ്പോൾ,  ഒരു ശാസ്ത്രീയതയുടെയും അടിസ്ഥാനം ഇല്ലാതെ വേറൊരാൾ കുറ്റവാളിയെ കണ്ട് പിടിച്ചു പ്രേക്ഷകന് അവതരിപ്പിക്കുന്നു.  അതൊക്കെ കണ്ടു ഞെട്ടിയ പാവം കുറേ പ്രേക്ഷകർ ഉണ്ടാവും.  അല്ലാത്തവർക്ക് ഇത് "പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ " തന്നെ.  

അഭിനയം,  അഭിനേതാക്കൾ :
മമ്മൂട്ടി  എന്ന പ്രതിഭയുടെ സ്റ്റൈലിഷ് മാസ്സ്  രംഗങ്ങൾ  ആണ്  ആകെ  ചിത്രത്തിൽ നല്ലതായി തോന്നിയത്.  മറ്റു പലനടന്മാരും തികച്ചും മോശം പ്രകടനം  ആയിരുന്നു.  ഉണ്ണി  മുകുന്ദൻ ഇത്ര മോശമായി  ഈ അടുത്തെങ്ങും അഭിനയിച്ചു കണ്ടിട്ടില്ല. നന്ദു തന്റെ റോൾ അതി ഗംഭീരം  ആക്കി. ഗോകുൽ സുരേഷ് അഭിനയത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്ന് തെളിയിക്കുന്ന പ്രകടനം.  സന്തോഷ് പണ്ഡിറ്റ്  തന്റെ റോൾ മോശമാക്കിയില്ല. പൂനം ബജ്‌വ എന്തിനാണ് ഈ പടത്തിൽ അഭിനയിച്ചത് എന്ന് പോലും ചോദിച്ചു പോകുന്ന രണ്ടാം കിട റോൾ.

സംഗീതം,  സാങ്കേതികം,  സംവിധാനം :
ദീപക് ദേവിന്റെ ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങി. മോശം തിരക്കഥ ആണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം.  ക്ലൈമാക്സ് ഫൈറ്റ് ഒഴികെ മറ്റു രംഗങ്ങൾ ഒക്കെ തന്നെ മികച്ച  രീതിയിൽ,  മാസ്സ് സീനുകളാക്കി തീർക്കാൻ അജയ് ക്ക് സാധിച്ചിട്ടുണ്ട്.  എങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തക്ക യാതൊന്നും സിനിമയിൽ ഇല്ലാതെ പോയത്  ചിത്രത്തെ പരാജയത്തിലേക്ക് തള്ളിവിടും.

പ്രേക്ഷക പ്രതികരണം : 
മമ്മൂട്ടിയുടെ സ്റ്റൈലീഷ് ലൂക്കിനും,  മാസ്സിനും വേണ്ടി മാത്രം കാണാവുന്ന സിനിമ..

റേറ്റിങ് : 2 / 5
വാൽകഷ്ണം :
ഒന്നാമൻ: ഈ സിനിമയിൽ ഒരു കൊലപാതകം നടക്കുന്നു. പോലീസിന് യഥാർത്ഥ ഘാതകരെ കണ്ടെത്താൻ കഴിയാതെ വരുന്നു.  അപ്പോൾ അവിടെ പുതിയാതായി വരുന്ന പ്രൊഫസർ ഘാതകരെ കണ്ടെത്തിപ്രതികാരം ചെയ്യുന്നു.
രണ്ടാമൻ : നീ വെളിപാടിന്റെ പുസ്തകത്തിന്റെ കഥ ആണോ ഈ പറയുന്നേ ??
ഒന്നാമൻ : അല്ലാ.. മാസ്റ്റർപീസിന്റെ...
രണ്ടാമൻ : അടിപൊളി.. വാ.. പോവാം... 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി