വിമാനം


കഥാസാരം:
വെങ്കിടി (പൃഥ്വിരാജ്) ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞൻ ആണ്. DRDO  ഏവിയേഷൻ വിഭാഗം മേധാവിയായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിക്കുന്നു. എങ്ങനെയാണ് ഏവിയേഷനിൽ കമ്പം തോന്നി തുടങ്ങിയത് എന്ന ചോദ്യത്തിന് വെങ്കിടിയുടെ മനസ്സിന്റെ കോണിൽ ഒളിപ്പിച്ചു വെച്ച, പ്രണയത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കഥ തുടങ്ങുന്നു.
സിനിമ വിശകലനം:

പ്രദീപ് എം നായർ എന്ന സംവിധായകന്റെ ആദ്യ സംരഭം അതി ഗംഭീരം തന്നെ എന്ന് പറയാം. വിമാന നിർമിതിയുടെ കഥകൾ പലതു വന്നിട്ടുണ്ടെങ്കിൽ കൂടി, പ്രണയവും, പാഷനും ഒരു പോലെ സമന്വയിപ്പിച്ചു ഒരു മികച്ച സൃഷ്ടി. അഭിനേതാക്കളുടെ ഒന്നിനൊന്നു മെച്ചമായ അഭിനയവും, മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തെ ഒരു ക്ലാസ് ചിത്രമാക്കി തീർക്കുന്നു. നാടകീയത പരമാവധി കുറച്ചു, ഇത്തരം ഒരു മികച്ച ചിത്രം സമ്മാനിച്ച സംവിധായകനും, നിർമ്മാതാവിനും അഭിനന്ദനങൾ.
അഭിനേതാക്കൾ, അഭിനയം :
വെങ്കിടിയായി പ്രിത്വിരാജ് അരങ്ങിൽ ജീവിച്ചു. വെങ്കിടിയുടെ നായിക റോളിൽ ദുർഗ കൃഷ്ണയും അരങ്ങേറ്റം മോശം ആക്കിയില്ല. അലെൻസിയർ, സുധീർ കരമന തുടങ്ങിയവർ മത്സരിച്ചു അഭിനയിച്ചപ്പോൾ, പ്രവീണ  ,സൈജു കുറുപ്പ് തുടങ്ങിയവർ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
ഗോപി സുന്ദറിന്റെ ഈണങ്ങളും, പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഷെഹ്നാദ് ജലാലിന്റെ ക്യാമറ കാഴ്ചകൾ പ്രേക്ഷകന് നയന സുഖം പകർന്നു, ചിത്രത്തിന്റെ ഏറ്റവും വെല്യ മേന്മ , ഇതിന്റെ തിരക്കഥയും സംവിധാനവും ആണ്. ഇത് രണ്ടും നിർവഹിച്ച പ്രദീപ് ആണ് ഈ ചിത്രത്തിന്റെ നെടുംതൂൺ .
പ്രേക്ഷക പ്രതികരണം: 
കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച ചിത്രം.
റേറ്റിങ് : 3.5 / 5
വാൽകഷ്ണം:
ഇങ്ങനെ വ്യത്യസ്‌തകളും, പുതുമകളും നൽകാൻ നിങ്ങൾക്കേ കഴിയൂ പ്രിത്വി ഏട്ടാ..

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി