പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്



കഥാസാരം:
ജോയ് താക്കോൽക്കാരന്റെ (ജയസൂര്യ) പുണ്യാളൻ അഗർബത്തീസ് ബാങ്ക് ജപ്തി ചെയ്യുന്നു. പുതിയതായി എന്ത് തുടങ്ങും എന്ന് കരുതുന്ന ജോയിയുടെ മനസ്സിലേക്ക്‌ ഒരു പുതിയ ആശയം എത്തുന്നു. ആന മൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന 'പുണ്യാളൻ വെള്ളം' . ആ സംരഭം തുടങ്ങുമ്പോൾ സർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന പ്രേശ്നങ്ങൾ മൂലം ജോയ് സർക്കാരിന് എതിരെയും മുഖ്യമന്ത്രിക്ക് എതിരെയും തിരിയുന്നതോടു കൂടി കഥ രസകരമാകുന്നു.

സിനിമ വിശകലനം:
പുണ്യാളൻ അഗർബത്തീസ് എന്ന ഒന്നാം ഭാഗത്തോട് പൂർണമായും നീതി പുലർത്താൻ സാധിച്ച ഒരു രണ്ടാം ഭാഗം.  ആദ്യ സിനിമയേക്കാൾ സാമൂഹിക പ്രസക്തി ഒരു പടി കൂടിയ ചിത്രം തന്നെയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.  രഞ്ജിത്ത് ശങ്കർ എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ഒരു കൊച്ചു ചിത്രം. ഇന്നത്തെ കേരള സമൂഹത്തിന്റെ പ്രതികരണമില്ലായ്മയും, സർക്കാരിന്റെ പൊള്ളത്തരവും എല്ലാം ഹാസ്യത്തിന്റെ ചെരുവക്കൊപ്പം, അതിന്റെ അന്തസത്തു ചോർന്നു പോകാതെ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.

അഭിനേതാക്കൾ, അഭിനയം :
ജോയ് താക്കോൽക്കാരനായി ജയസൂര്യ ഒരിക്കൽ കൂടി മിന്നും പ്രകടനം കാഴ്ച വെച്ചു. ധർമജൻ, ശ്രീജിത്ത് രവി തുടങ്ങിയവർ നർമ രംഗങ്ങളിലൂടെ പ്രേക്ഷക പ്രീതിയാർജ്ജിച്ചു. സുനിൽ സുബദ, അജു വർഗീസ് , വിജയ രാഘവൻ, ഗിന്നസ് പക്രു  തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി.

സംഗീതം, സാങ്കേതികം, സംവിധാനം:
രഞ്ജിത്ത് ശങ്കർ എന്ന പ്രതിഭ തന്നെയാണ് ഈ ചിത്രം ഇത്രയും മനോഹരമാകാൻ കാരണം. അദ്ദേഹത്തിന്റെ തിരക്കഥയും, അത് കൈകാര്യ ചെയ്ത വിഷയവും തികച്ചും അഭിനന്ദനം അർഹിക്കുന്നു. ബിജി പാലിന്റെ സംഗീതം മോശം ആയില്ല. തൃശ്ശൂരിന്റെ ഭംഗി കാട്ടിയ ടൈറ്റിൽ സോങ്ങും നന്നായി.

പ്രേക്ഷക പ്രതികരണം: 
സാമൂഹിക പ്രസക്തി നിറഞ്ഞ ഒരു മനോഹര ചിത്രം. പ്രേക്ഷകനെ മുഷിപ്പിക്കില്ല ഈ ചിത്രം.
റേറ്റിങ് : 3.5 / 5
വാൽകഷ്ണം:
രഞ്ജിത്ത് ശങ്കർ ചേട്ടാ... ഇങ്ങളെ പോലെ ഇങ്ങളെ ഉള്ളൂ എന്റെ രഞ്ജിത്തേട്ടാ...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി