എന്റെ മെഴുതിരി അത്താഴങ്ങൾ



കഥാസാരം:
സഞ്ജയ് (അനൂപ് മേനോൻ) ഒരു പ്രശസ്തനായ ഷെഫ് ആണ്. താൻ തുടങ്ങാൻ പോകുന്ന പുതിയ റെസ്റ്റോറന്റിലേക്കുള്ള വ്യത്യസ്ത രുചി ഭേദങ്ങൾ തേടിയുള്ള യാത്രയിൽ സഞ്ജയ് അഞ്ജലി (മിയ) എന്ന കാൻഡിൽ ഡിസൈനർനെ കണ്ടുമുട്ടുന്നു. പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങുന്ന സഞ്ജയിനെ അഞ്ജലി മൂന്ന് കാരണങ്ങൾ ചൂണ്ടി കാട്ടി ഒഴിവാക്കുന്നു. എന്തായിരുന്നു സഞ്ചിയ്ക്കുണ്ടായിരുന്ന പോരായ്മകൾ? സഞ്ജയ് അഞ്ജലിയുടെ സ്നേഹം നേടിയെടുക്കുമോ തുടങ്ങിയ  ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി ഈ സിനിമ കാണാം.

സിനിമ വിശകലനം:
അനൂപ് മേനോന്റെ തിരക്കഥകളിൽ പ്രണയത്തിനു എന്നും വ്യത്യസ്ത ഭാവങ്ങൾ ആണ്. പൈങ്കിളി സാഹിത്യത്തിന് ഒപ്പം തന്നെ തീവ്രമായ പ്രണയ സംഭാഷണങ്ങളും രംഗങ്ങളും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. എന്നാൽ കണ്ടു പഴകിയ പഴയ വീഞ്ഞിനെ ഏതു പുതിയ  കുപ്പിയിൽ ആക്കിയാലും  പ്രേക്ഷകൻ അത് കുടിക്കില്ല എന്ന് തെളിയുക്കുന്നതായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. സ്ലോ മൂഡ് റൊമാന്റിക് ചിത്രം ആസ്വദിക്കുന്നവർക്കു വേണ്ടി മാത്രം ഉള്ളതാണ് ഈ ചിത്രം.

അഭിനയം, അഭിനേതാക്കൾ:
അനൂപ് മേനോൻ എന്ന നടന് ഇണങ്ങുന്ന വേഷമായി തോന്നിയില്ല. അഞ്ജലിയുടെ റോളിൽ മിയ തിളങ്ങി. രൂപം കൊണ്ടും ഭാവം കൊണ്ടും പ്രേക്ഷകന്റെ  മനസ്സ് കവർന്നു മിയ. അലെൻസിർ , ബൈജു തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. അതിഥി  വേഷങ്ങളിൽ പ്രിയ  സംവിധായകരായ ലാൽ ജോസ്, വി കെ പ്രകാശ് ,ദിലീഷ് പോത്തൻ തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
ജിത്തു ദാമോദരന്റെ ക്യാമറ കാഴ്ചകൾ പ്രേക്ഷകന്റെ കണ്ണുകൾക്ക് കുളിർമ നൽകി. അതി ഗംഭീര റൊമാന്റിക് വിഷ്വൽസ് ആണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. കണ്ടു പഴകിയ പൈങ്കിളി കഥയെ അനൂപ് മേനോൻ മികച്ച ഡയലോഗ്കൽ  കൊണ്ട് സമ്പന്നമാക്കിയിട്ടുണ്ട്. സൂരജിന്റെ  സംവിധാനവും  എം ജയചന്ദ്രന്റെ ഈണങ്ങളും ചിത്രത്തിനെ ശരാശരി  ചിത്രം ആക്കി തീർത്തു.

പ്രേക്ഷക പ്രതികരണം:
പ്രണയം എന്നും പൈങ്കിളി ആണ്. പൈങ്കിളി കഥകളിൽ വല്യ ട്വിസ്റ്റും,സസ്‌പെൻസും, പുതുമയും ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഉള്ളതാണ്.

റേറ്റിംഗ് : 2 / 5

വാൽകഷ്ണം:
അനൂപ് മേനോനിൽ നിന്ന് എന്നാണാവോ ഈ ലാൽ ഭാവങ്ങൾ  ഒഴിഞ്ഞു പോവുക...!!!

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി