ഹെലൻ



കഥാസാരം:
ഹെലൻ(അന്നാ ബെൻ) എന്ന പെൺകുട്ടി ഒരു കോൾഡ് സ്റ്റോറേജ് ഫ്രീസറിൽ അകപെടുന്നതും, അവൾ അതിൽ നിന്ന് അതിജീവിക്കുമോ ഇല്ലയോ എന്നുള്ളതും ആണ് 'ഹെലൻ' എന്ന സിനിമയുടെ കഥാസാരം.

സിനിമ അവലോകനം:
സർവൈവർ ത്രില്ലറുകൾ വിരളമായ മലയാള സിനിമകളിൽ, മികച്ച ഒരു ദൃശ്യാനുഭവം ആണ് 'ഹെലൻ'. മികച്ച സംഭാഷണങ്ങളും, അതിലും മികച്ച കാസ്റ്റിംഗും, മികച്ച സാങ്കേതികതയും എല്ലാം ഒത്തു ചേർന്നപ്പോൾ, ഈ വര്ഷം ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി 'ഹെലൻ' മാറി. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമ്പോഴും, ചിത്രത്തിലെ ചില അതി നാടകീയ രംഗങ്ങൾ കല്ലുകടിയാകുന്നുണ്ട്.

അഭിനയം:
അന്നാ ബെൻ എന്ന അഭിനേത്രിയുടെ കാലിബർ വിളിച്ചോതുന്ന ചിത്രം ആണ് 'ഹെലൻ'. അത്ര മികച്ച രീതിയിൽ ആണ് അന്ന 'ഹെലൻ' എന്ന കഥാപാത്രമായി പകർന്നാടിയത്. ലാലിന്റെ അച്ഛൻ വേഷവും മികച്ച പ്രകടനം ആയി കണക്കാക്കാം. അജു വര്ഗീസ് എന്ന നടന്റെ തീർത്തും വ്യത്യസ്തമായ ഒരു വേഷം ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്ലസ് പോയിന്റ്. തികഞ്ഞ അനായാസതയോടു കൂടി അദ്ദേഹം അത് അവതരിപ്പിച്ചു ഫലിപ്പിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
ഷാൻ റഹ്‌മാൻ ഈണം ഇട്ട ഗാനങ്ങൾ പ്രേക്ഷക പ്രീതി നേടി. മാത്തുക്കുട്ടി സേവിയർ എന്ന സംവിധായകന്റെയും, തിരക്കഥാകൃത്തുക്കളുടെയും വിജയം ആണ് 'ഹെലൻ'. പറഞ്ഞ വിഷയത്തിന്റെ തീവ്രത ചോർന്നു പോകാതെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകനിലേക്കു എത്തിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്.

റേറ്റിങ്: 3.5 / 5
വാൽകഷ്ണം:
കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളിൽ നിന്ന് അഭിനയത്തിൽ ഒരുപാട് ഉയർന്നിരിക്കുന്നു 'ഹെലൻ'. അന്നാ ബെൻ എന്ന നടിയുടെ ഉയർച്ച ഇവിടെ തുടങ്ങുന്നു...


--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി