കമല



കഥാസാരം:
സഫർ (അജു വര്ഗീസ്) ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ്. ആദിവാസികളുടെ പട്ടയ ഭൂമി മറിച്ചു വിൽക്കുന്ന ഒരു ഡീലിനിടയിൽ വെച്ച് സഫർ കമലയെ പരിചയപ്പെടുന്നു. പക്ഷെ കമലക്കു ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. എന്തായിരുന്നു കമലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്നതാണ് 'കമല' എന്ന ചിത്രം പ്രേക്ഷകന് മുന്നിൽ തുറന്നു കാട്ടുന്നത്.

സിനിമ വിശകലനം:
അജു വര്ഗീസ് നായകനാകുന്ന രഞ്ജിത്ത് ശങ്കർ ചിത്രം എന്ന് കേട്ടപ്പോഴേ പ്രേക്ഷകൻ അമ്പരന്നിട്ടുണ്ടാകും. എന്നാൽ അത്യാവശ്യം നല്ല ഒരു തിരക്കഥയുടെ പിൻബലത്തോടെയാണ് രഞ്ജിത്ത് ശങ്കർ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്. കഥാസാരം പുതുമ നിറഞ്ഞതല്ലെങ്കിൽ കൂടി, തരക്കേടില്ലാത്ത സംവിധാന മികവിലൂടെ ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. അങ്ങിങ്ങു പ്രേക്ഷകനെ മുഷിപ്പിക്കുന്നുണ്ടെങ്കിലും ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം ആണ് കമല.

അഭിനയം, അഭിനേതാക്കൾ:
നായകനായ സഫർ ആയി അജു വര്ഗീസ് മികച്ച അഭിനയം കാഴ്ച വെച്ചു. തന്നിൽ ഒരു മികച്ച അഭിനേതാവുണ്ടെന്നു വിളിച്ചോതുന്ന പ്രകടനം. നായികയായ റൂഹാനി ശർമ്മ 'കമല'യായി തിളങ്ങി. തീർത്തും പ്രേക്ഷകനെ വേട്ടയാടുന്ന റുഹാനിയുടെ  ലൂക്കുകളും മാനറിസങ്ങളും ചിത്രത്തിന് ജീവൻ നൽകി. സുനിൽ സുഗത, അനൂപ് മേനോൻ തുടങ്ങിയവർ സാന്നിധ്യം അറിയിച്ചു. ബിജു സോപാനത്തിന്റെ അഭിനയം നന്നായി.

സംഗീതം, സാങ്കേതികം,സംവിധാനം:
കെട്ടുറപ്പുള്ള തിരക്കഥയെ അത്യാവശ്യം നല്ല രീതിയിൽ തന്നെ രഞ്ജിത്ത് ശങ്കർ അവതരിപ്പിച്ചു. എങ്കിലും എവിടെയൊക്കെയോ ഒരു മിസ്സിംഗ് പ്രേക്ഷകന് അനുഭവപ്പെടുന്നത് ബോറടിയിലേക്കു നയിച്ചു. ആനന്ദിന്റെ സംഗീതം ശരാശരിയിൽ ഒതുങ്ങിയപ്പോൾ, ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി മികവ് പുലർത്തി. കാടിന്റെ ഭംഗി ചോർന്നു പോകാതെ തന്നെ പ്രേക്ഷകനിലേക്കു എത്തിക്കാൻ ഷെഹ്‌നാഥിന് കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷക പ്രതികരണം:
അല്പം ക്ഷമ കൈമുതലായി ഉണ്ടെങ്കിൽ ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം.



റേറ്റിങ്: 3 / 5

വാൽകഷ്ണം:
അജു വര്ഗീസ്, നിങ്ങൾ ഒരു മികച്ച നടനായി വളർന്നിരിക്കുന്നു.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി