ലോനപ്പന്റെ മാമോദിസ



കഥാസാരം:
ലോനപ്പൻ ജീവിതത്തിൽ വല്യ സ്വപ്‌നങ്ങൾ കാണാൻ മറന്നു പോയവൻ ആയിരുന്നു. അപ്പൻ അപ്പാപ്പന്മാരായി നോക്കി നടത്തിയിരുന്ന ടൗണിലെ വാച്ചു കട നോക്കി നടത്തുകയാണ് ലോനപ്പൻ. അങ്ങനെ ഇരിക്കെ വര്ഷങ്ങള്ക്കു ശേഷം താൻ പഠിച്ച സ്കൂളിൽ ഒരു ഗെറ്റ് ടുഗെതർ ഫങ്ങ്ഷന് എത്തിയ ലോനപ്പൻ തന്റെ പഴയ സ്വപ്‌നങ്ങൾ പൊടി തട്ടിയെടുക്കുന്നിടത്തു കഥ വികസിക്കുന്നു.

സിനിമ അവലോകനം:
ജീവിതത്തിൽ സ്വപ്‌നങ്ങൾ കാണാൻ മറന്നു പോയവർ , സ്വപ്‌നങ്ങൾ പാതി വഴിയിൽ എവിടെയോ വിട്ടോടിയവർ എന്നിവരുടെ പ്രതിനിധിയാണ് ലോനപ്പൻ. നമ്മുടെ നാട്ടിൽ എവിടെയെങ്കിലും ഉണ്ടാകും ഇത്തരം ലോനപ്പന്മാർ. അവരുടെ ജീവിതം തീർത്തും റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുകായണ്‌ ഈ ചിത്രത്തിൽ .ചിത്രത്തിന്റെ സ്ക്രിപ്റ്റ് അത്ര എൻഗേജിങ് അല്ല എങ്കിൽ കൂടിയും, അഭിനയ പ്രകടങ്ങൾ കൊണ്ട് ഓരോരുത്തരും ഞെട്ടിച്ചു. അല്പം ക്ഷമ ഉണ്ടെങ്കിൽ കുടുംബ പ്രേക്ഷകർക്ക് കണ്ടിരിക്കാവുന്ന ഒരു നന്മയുള്ള കൊച്ചു ചിത്രം.

അഭിനയം, അഭിനേതാക്കൾ:
പഞ്ചവര്ണതതയിലൂടെ പ്രേക്ഷകനെ അഭിനയിച്ചു ഞെട്ടിച്ച ജയറാമിന്റെ മറ്റൊരു പകർന്നാട്ടം ആണ് ' ലോനപ്പൻ' എന്ന കഥാപാത്രം. പണ്ടെങ്ങോ എവിടെയോ കണ്ടു മറന്ന, മലയാളികളുടെ പ്രിയപ്പെട്ട ആ പഴയ ജയറാമിനെ വീണ്ടും ആ ഫുൾ ഫോമിൽ കാണാൻ കഴിയുന്നത് സന്തോഷത്തിനു വക നൽകുന്നു. ലോനപ്പന്റെ സഹോദരിമാരായി ശാന്തി കൃഷ്ണയും , നിഷ സാരങ്ങും, ഇവ പവിത്രനും അതി ഗംഭീര പ്രകടനം തന്നെ കാഴ്ച വെച്ചു. തികച്ചും തന്മയത്വത്തോടെ ഉള്ള അഭിനയം കൊണ്ട് ഹരീഷ് കണാരനും തിളങ്ങി. നായിക റോളിൽ അന്ന (ലിച്ചി)  നന്നായി. കുറച്ചു രംഗങ്ങളിലെ ഉള്ളുവെങ്കിലും ദിലീഷ് പോത്തൻ, കനിഹ, ജോജോ തുടങ്ങിയവർ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചു. ചിത്രത്തിലെ ചെറിയ വേഷങ്ങൾ ചെയ്തവർ പോലും സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ഞെട്ടിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ മേന്മ.

സംഗീതം, സാങ്കേതികം, സംവിധാനം:

അൽഫോൻസ് ഈണം ഇട്ട ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ തന്നെ കഥാപശ്ചാത്തലത്തിനു നൂറു ശതമാനം അനുയോജിച്ചതാണ്. കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയാണ് ചിത്രത്തെ പിന്നോട്ടടിക്കുന്ന ഘടകം. ലിയോ തദേയൂസ് എന്ന സംവിധായകന്റെ പോരായ്മകൾ ഈ ചിത്രത്തിൽ നിറഞ്ഞു കാണാം. പലപ്പോഴും ചിത്രം അങ്ങിങ്ങായി പ്രേക്ഷകനെ മുഷിപ്പിക്കുന്നു. അതി ഗംഭീര ഇമോഷണൽ രംഗങ്ങളാൽ ചിത്രം സമ്പനം ആണെങ്കിലും, പ്രേക്ഷകനിലേക്കു എത്തിക്കാൻ ഉദ്ദേശിച്ച ആശയം വേണ്ട രീതിയിൽ എത്തിയോ എന്നതിൽ സംശയം നിലനിൽക്കുന്നു.

പ്രേക്ഷക പ്രതികരണം:
പഴയ ജയറാമേട്ടനെ നിങ്ങള്ക്ക് ഇഷ്ടം ആണെങ്കിൽ, ഒരു ഇത്തിരി ക്ഷമ ഉണ്ടെങ്കിൽ, ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ഇമോഷണൽ ഫീൽ ഗുഡ് മൂവി.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
വള്ളത്തിൽ വെച്ചുള്ള ആ കഥ പറച്ചിൽ സീനിൽ എന്റെ ജയറാം ഏട്ടാ ....നിങ്ങളുടെ അഭിനയം ഒന്നും അങ്ങനെ പോയിപോവൂല്ല എന്ന് മനസിലായി....!!!

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി