ലൂസിഫർ


കഥാസാരം 
പി കെ രാംദാസ് എന്ന കേരളത്തിലെ  പൊളിറ്റിക്കൽ കിംഗ് മരിക്കുന്നു . അദ്ദേഹത്തിന്റെ സ്ഥാനത്തു ഇനി ആര് എന്ന ചോദ്യത്തിന് ഒരുപാടു ഉത്തരങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ മകൻ (ടോവിനോ ), മകൾ (മഞ്ജു), പാർട്ടിയിൽ തന്നെ ഉള്ള മുതിർന്ന നേതാവ് (സായി കുമാർ ), പിന്നെ പി .കെ വളർത്തി വലുതാക്കിയ സ്റ്റീഫൻ നെടുമ്പുള്ളി (മോഹൻലാൽ ) എന്ന അതികായനും. ഇവരിൽ ആർക്കു നറുക്കു വീഴും ? ഇവരുടെ ഓരോരുത്തരുടെയും സങ്കീർണമായ ജീവിത സാഹചര്യങ്ങളുടെ ലയനമാണ് ലൂസിഫർ .

സിനിമ അവലോകനം 
പ്രിത്വിരാജ്‌ സംവിധാനം ചെയ്തു , മുരളി ഗോപി തിരക്കഥ രചിച്ചു മോഹൻലാൽ നായകൻ ആകുന്ന ചിത്രം എന്ന് കേട്ടപ്പോഴേ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയർന്നു . ആ പ്രതീക്ഷ തെറ്റിക്കാതെ തന്നെ മികച്ച ഒരു മാസ്സ് ചിത്രം ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട് . ഒരു മോഹൻലാൽ ഫാനിനെ പൂർണമായും , ശരാശരി പ്രേക്ഷകനെ ഒരു പരിധി വരെ തൃപ്തിപ്പെടുത്തുന്ന ചിത്രം ആണ് ലൂസിഫർ . ചിത്രത്തിന്റെ മേക്കിങ് സ്റ്റൈൽ , കാസ്റ്റിംഗ് എന്ന ഘടകങ്ങൾക്കൊപ്പം മോഹൻലാൽ എന്ന  നടന്റെ സമ്പൂർണഭാവങ്ങളും ലയിച്ചപ്പോൾ മലയാളി പ്രേക്ഷകന് ഒരു നവ്യാനുഭവം ആയി ചിത്രം മാറി .

അഭിനയം , അഭിനേതാക്കൾ :
മോഹൻലാൽ എന്ന നടന്റെ എല്ലാ മാനറിസങ്ങളും ഈ ചിത്രത്തിൽ ഉടനീളം അതിന്റെ സർവ പ്രൗഢിയോടെ അവതരിപ്പിച്ചിട്ടുണ്ട് . സായി കുമാർ , മഞ്ജു വാരിയർ , ഷാജോൺ തുടങ്ങിയവർ അഭിനയിച്ചു തകർത്തപ്പോൾ , ബൈജു , ടോവിനോ തുടങ്ങിയവർ പ്രേക്ഷകനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു . വിവേക് ഒബ്‌റോയ് അഭിനയിച്ച രംഗങ്ങൾ തീർത്തും വേറിട്ടതായതിന്റെ ക്രെഡിറ്റിന്റെ  ഒരു പങ്കു  അദ്ദേഹത്തിനായി ശബ്ദം നൽകിയ നടൻ വിനീതും അർഹിക്കുന്നു . അത്ര മികച്ച രീതിയിൽ ആണ് വിനീത് വിവേകിനായി ശബ്ദം നൽകിയത് . വ്യത്യസ്തത നിറച്ചു ഇന്ദ്രജിത്തും തന്റെ റോൾ മനോഹരമാക്കി . 

സംഗീതം , സാങ്കേതികം , സംവിധാനം :
മുരളി ഗോപിയുടെ തിരക്കഥ പഴയ വീഞ്ഞാണെങ്കിൽ കൂടി , അതിന്റെ വീര്യം ഒട്ടും ചോർന്നു പോകാത്ത തീപ്പൊരി സംഭാഷണങ്ങളാൽ മികച്ചതായിരുന്നു . പ്രിത്വിരാജിന്റെ സംവിധാന മികവ് തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ് . മികച്ച സംഗീതാനുഭവം ഒരുക്കിയ ദീപക് ദേവിനും , അതിഗംഭീര ദൃശ്യവിരുന്നൊരുക്കിയ സുജിത് വാസുദേവനും അഭിനന്ദനങൾ .
പ്രേക്ഷക പ്രതികരണം :
മോഹൻലാൽ ഫാൻസിനു തിയെറ്ററിൽ തകർത്തു മറിയാം ...ശരാശരി പ്രേക്ഷകന് രസിച്ചു ത്രില്ലടിച്ചു കാണാം ...

റേറ്റിങ് : 3.5 / 5

വാൽകഷ്ണം 
മോഹൻലാലിന് കഞ്ഞി വിളമ്പാൻ കാത്തിരുന്നവർക്കു സ്പെഷ്യൽ  ബിരിയാണി നൽകി പ്രിത്വിരാജ് ഞെട്ടിച്ചു ..

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി