മിഖയേൽ


കഥാസാരം:
ജോർജ് പീറ്റർ (സിദ്ദിഖ്) എന്ന ഗോൾഡ് സ്മുഗ്ഗലെർ. അപ്രതീക്ഷിതമായി ജോർജ് പീറ്റർ കൊല്ലപ്പെടുന്നു. കൊലപതകിയെ തേടിയുള്ള പോലീസിന്റെ അന്വേഷണം വന്നു അവസാനിച്ചത് ഒരു പേരിൽ ആണ്.."മിഖായേൽ' .

സിനിമ അവലോകനം:
മാസ്സ് സിനിമയെന്ന നിലയിൽ മിഖയേൽ എന്ന ചിത്രം പ്രേക്ഷകന് സംതൃപ്തി നൽകുന്നുണ്ട്. കിടിലം ഡയലോഗുകളും , മാസ്സ് ബി ജി എം  എല്ലാം കൂടി ചേർന്ന് നല്ല ഒരു ഓളം ചിത്രം നൽകുന്നുണ്ട്. എങ്കിലും ചിത്രത്തിന്റെ അകെ മൊത്തം കൂട്ടിവായിക്കുമ്പോ ഒരു ഫ്‌ലോ ഇല്ലായ്മ അനുഭവപ്പെടുന്നത് ചിത്രത്തിന് നെഗറ്റീവ് ആയി തീർന്നു. പലപ്പോഴും ചിത്രം ലാഗ് ചെയുന്നു ഉണ്ട്. അല്പം ക്ഷമ ഉണ്ടെങ്കിൽ, പ്രേക്ഷകന് ഒരു വട്ടം കാണാനുള്ള എല്ലാ ചേരുവകളും ഈ ശരാശരി ചിത്രത്തിൽ ഉണ്ട്.

അഭിനയം,അഭിനേതാക്കൾ:
മിഖയേൽ എന്ന ടൈറ്റിൽ റോളിൽ നിവിൻ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. മഞ്ജിമ എന്ന നടി സമ്പൂർണ പരാജയം ആണെന്ന് വീണ്ടും വിളിച്ചോതുന്ന അഭിനയ പ്രകടനം. സിദ്ദിഖ് എന്ന നടനപ്രതിഭ അഭിനയിച്ചു കസറി. സുരാജ് വെഞ്ഞാറമൂടും , സുദേവും, അശോകനും, ഷാജോൺ, ശാന്തി കൃഷ്ണയും ഒക്കെ തങ്ങളുടെ റോളുകൾ മികച്ചതാക്കി. വില്ലൻ വേഷത്തിൽ എത്തിയ ഉണ്ണി മുകുന്ദന് കാര്യമായി സ്ക്രീൻ സ്പേസ് ലഭിച്ചില്ല എന്ന് തോന്നി. എങ്കിലും കിട്ടിയ ഇടങ്ങളിൽ എല്ലാം അദ്ദേഹം നന്നായി സ്കോർ ചെയ്തു. അനിയത്തിയുടെ റോൾ ചെയ്ത കുട്ടിയും നന്നായി.

സംഗീതം,സാങ്കേതികം,സംവിധാനം:
മികച്ച ഒരു ബേസ് പ്ലോട്ടിനെ പ്രേക്ഷകനെ എൻഗേജ് ചെയ്യും വിധം അണിയിച്ചൊരുക്കുന്നതിൽ ചിത്രം എവിടെയൊക്കെയോ പരാജയപെട്ടു. എങ്കിലും ഹനീഫ് അദാനി എന്ന സംവിധായകന്റെ റിയൽ ക്രാഫ്റ്റ് ഈ ചിത്രത്തിലും കാണാൻ ഉണ്ട്. ഗോപി സുന്ദറിന്റെ ഗാനങ്ങൾ നന്നായില്ല എങ്കിൽ കൂടിയും, പശ്ചാത്തല സംഗീതം അതി ഗംഭീരം ആയിരുന്നു.

പ്രേക്ഷക പ്രതികരണം:
മാസ്സ് സിനിമകളും, മാസ്സ് ഡയലോകുകളും ഒക്കെ ഇഷ്ടം ആകുന്നവർക്കു കണ്ടു നോക്കാം ഈ ചിത്രം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
അഭിനയത്തിൽ മോഹൻലാലിനൊപ്പം എത്തിയില്ലെങ്കിലും, വണ്ണത്തിന്റെ കാര്യത്തിൽ പഴയ മോഹൻലാലിനൊപ്പം ഏതാണ്ടൊക്കെ എത്തിയിട്ടുണ്ട് നിവിൻ പൊളി.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി