പട്ടാഭിരാമൻ


കഥാസാരം:
പട്ടാഭിരാമൻ (ജയറാം) ഹെൽത്ത്  ഇൻസ്‌പെക്ടർ ആയി തിരുവനന്തപുരത്തു ചാർജ് എടുക്കുന്നു. തനിക്കൊപ്പം ഉള്ള സഹപ്രവർത്തകർ കൈക്കൂലി വാങ്ങി ഭക്ഷണത്തിൽ മായം ചേർക്കുന്നതിന് കൂട്ട് നില്കുന്നത് കാണുന്ന പട്ടാഭിരാമൻ, ഇവർക്കെല്ലാം എതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടം ആണ് ചിത്രത്തിന്റെ സാരം.

സിനിമ അവലോകനം:
കണ്ണൻ താമരക്കുളം - ജയറാം കോംബോയിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഒരു പടി മുന്നിൽ നിൽക്കുന്ന  സാമൂഹിക-കാലിക  പ്രസക്തിയുള്ള ചിത്രമാണ്  പട്ടാഭിരാമൻ. നമ്മൾ  കഴിക്കുന്നതും കുടിക്കുന്നതും ആയ ഭകഷണപദാര്ഥങ്ങളിൽ എത്രത്തോളം മായം ഉണ്ടെന്നും, അതിന്റെ പരിണാമം എന്തെന്നും പ്രേക്ഷകന് കാട്ടി കൊടുക്കുന്ന ഒരു ചിത്രം. അനാവശ്യമായ ചില രംഗങ്ങൾ ഒഴിച്ചാൽ കുടുംബ സമേതം കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് പട്ടാഭിരാമൻ.  വിഷയത്തിന്റെ തീവ്രത ഒരു പരിധി വരെ പ്രേക്ഷക മനസ്സുകളിൽ എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്.

അഭിനയം, അഭിനേതാക്കൾ:
ജയറാം പട്ടാഭിരാമനായി കസറി. ഓവർ ആക്ടിങ്  ഇല്ലാതെ , തികച്ചും മിതത്വം പാലിച്ചു അഭിനയിക്കുന്ന ജയറാമിനെയാണ് ഈ ചിത്രത്തിൽ നിങ്ങള്ക്ക് കാണാൻ സാധിക്കുക. ബൈജു തന്റെ തന്നത് ശൈലിയിൽ കൈകൂലിക്കാരനായ ഹെൽത്ത്  ഇൻസ്പെക്ടറായി തിളങ്ങി. പ്രേംകുമാർ - ജയറാം കോംബോ , ഹരീഷ് കണാരൻ - ധർമജൻ കോംബോ തുടങ്ങിയവർ ഹാസ്യ രംഗങ്ങൾ കൊഴുപ്പിച്ചു. നായിക ആയി എത്തിയ ഷീലു എബ്രഹാം അഭിനയിച്ചു വെറുപ്പിച്ചു. മിയ ശരാശരി പ്രകടനം നടത്തിയപ്പോൾ, പാർവതി നമ്പ്യാർ തന്റെ ചെറിയ റോൾ ഭംഗിയാക്കി.

സംഗീതം, സാങ്കേതികം,സംവിധാനം:
എം ജയചന്ദ്രൻ ഈണം ഇട്ട ഗാനങ്ങൾ മികച്ചവ ആയിരുന്നു. ദിനേശ് പള്ളത്തിന്റെ തിരക്കഥ ശരാശരിയിൽ ഒതുങ്ങി. കണ്ണൻ താമരക്കുളം എന്ന സംവിധായകന്റെ പോരായ്മകൾ ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. ഇതേ തീം മറ്റൊരു സംവിധായകനോ എഴുത്തുകാരനോ കൈകാര്യം ചെയ്തിരുന്നെങ്കിൽ ചിത്രം വേറെ ലെവെലിലേക്കു ഉയർന്നേനെ. എങ്കിലും തന്റെ പരിമിതമായ കഴിവുകൾ വെച്ച് കണ്ണൻ താമരക്കുളം ചിത്രത്തെ പിടിച്ചു നിര്ത്തുന്നു.

പ്രേക്ഷക പ്രതികരണം:
അല്പം ക്ഷമ ഉണ്ടെങ്കിൽ, കുടുംബ സമേതം കണ്ടിരിക്കാവുന്ന ഒരു നല്ല  ചിത്രം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
ഈ ചിത്രത്തിന്റെ ഇന്റെർവെലിന് പാക്കറ്റ് ഫുഡും, ജ്യൂസും വാങ്ങാൻ പോകുമ്പോൾ മനസ്സിൽ ഒരു ഭയം ഉടെലെടുത്തെങ്കിൽ അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. 

--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി