സത്യം പറഞ്ഞാൽ വിശ്വസിക്കുവോ



കഥാസാരം:
ഒരു കൂട്ടം മേസ്തരിമാരുടെ കഥ. അവർക്കു എല്ലാവര്ക്കും ഓരോരോ പ്രാരാബ്ധങ്ങൾ ഉണ്ട്. എല്ലാവര്ക്കും വെള്ളം അടി പതിവാണ്. അതുകാരണം എല്ലാവരുടെയും കുടുംബങ്ങളിൽ പ്രേശ്നങ്ങൾ. ഇതെല്ലം അവരെ തളർത്തുമ്പോൾ പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പു അവർക്കിടയിൽ ഉണ്ടാകുന്നു. 

സിനിമ അവലോകനം:
ഒരു ചെറിയ കഥാതന്തുവിനെ അത്യാവശ്യം മികച്ച രീതിയിൽ നർമ മുഹൂർത്തങ്ങളും, ടിപ്പിക്കൽ  ഫാമിലി ഇമോഷണൽ  രംഗങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രം. ബോറടി ഇല്ലാതെ പോകുന്ന ആദ്യ  പകുതി. പക്ഷെ രണ്ടാം പകുതി പലപ്പോഴും വലിച്ചുനീട്ടലായി അനുഭവപെട്ടു. പുതുമ ഉള്ള കഥ ഒന്നുമല്ലെങ്കിലും കൂടി ഭേദപ്പെട്ട  രീതിയിൽ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

അഭിനേതാക്കൾ, അഭിനയം:
ബിജു മേനോന്റെ മറ്റൊരു മികച്ച വേഷം; കുടുംബസ്ഥനായി അദ്ദേഹം തിളങ്ങി. അലെൻസിയെർ , സൈജു കുറുപ്പ്, വെട്ടുക്കിളി പ്രകാശൻ തുടങ്ങിയവർ മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. ബംഗാളിയുടെ വേഷം അവതരിപ്പിച്ച ആളും നന്നായി. സംവൃത സുനിലിന് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നെങ്കിൽ കൂടി , കഷ്ടപ്പെടുന്ന വീട്ടമ്മയുടെ റോളിൽ തിളങ്ങി. 

സംഗീതം,സാങ്കേതികം,സംവിധാനം:
ഷാൻ റഹ്മാൻ ഈണം ഇട്ട ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങി.  ബിജി പാലിന്റെ പശ്ചാത്തല സംഗീതവും വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയില്ല. പ്രജിത് എന്ന സംവിധായകന്റെ മികവാണ് ചിത്രത്തെ പ്രേക്ഷകന് പ്രിയങ്കരം ആക്കുന്നത്.സജീവിന്റെ തിരക്കഥയും നന്നായി. എങ്കിലും ക്ലൈമാക്സിനോട് അടുത്തപ്പോൾ തിരക്കഥയുടെ ഗ്രിപ് പോയതായി അനുഭവപെട്ടു. 

പ്രേക്ഷക പ്രതികരണം:
ഒരു നേരം പോക്കിന് കണ്ടിരിക്കാവുന്ന ശരാശരി ചിത്രം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
ഒരു പ്രെശ്നം വരുമ്പോൾ അത്രെയും നാൾ കട്ടക്ക് കൂടെ നടന്നവർ നായകനെ തള്ളിപ്പറയുന്ന ക്ലിഷേ എന്നാണാവോ മാറുക....???

---പ്രമോദ് 

Comments

Popular posts from this blog

ദി പ്രീസ്റ്റ്

മാമാങ്കം

രണം