മധുര രാജ



കഥാസാരം
പാമ്പിൻ തുരുത്ത് എന്ന ദ്വീപിൽ ഒരു സ്കൂളിനോട് ചേർന്ന് ബാർ ഉള്ളതിനെ പറ്റി അന്വേഷിക്കാൻ സാമുദായിക സംഘടന ബാലൻ മാഷിനെ ഏല്പിക്കുന്നു .എന്നാൽ ആ നാട്ടിൽ എത്തിയ ബാലൻ മാഷ് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടികൾ ആണ് . അതിൽ നിന്ന് ബാലൻ മാഷിനെ രക്ഷിക്കാൻ അവൻ വരുന്നു ..."മധുര രാജ ".

സിനിമ അവലോകനം :
പോക്കിരിരാജ എന്ന വമ്പൻ ചിത്രത്തിന് ശേഷം വൈശാഖ് വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു 'പുലിമുരുകൻ സ്റ്റൈൽ' ചിത്രം ആണ് മധുര രാജ . മമ്മൂട്ടിയുടെ മാസ്സ് സ്ക്രീൻ പ്രെസെൻസും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഒഴിച്ച് നിർത്തിയാൽ ഒരു ശരാശരി സിനിമ അനുഭവം ആണ്‌ ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് . മികച്ച തിരക്കഥയോ കോമഡി രംഗങ്ങളോ ഒന്നും ഇല്ലെങ്കിൽ കൂടി പ്രേക്ഷകനെ മുഷിപ്പിക്കാതെ കടന്നു പോകുന്നു ഈ ചിത്രം .

അഭിനയം ,അഭിനേതാക്കൾ :
മമ്മൂട്ടി എന്ന നടന്റെ വൺ മാൻ ഷോ തന്നെയാണ് ഈ ചിത്രം . ഈ പ്രായത്തിലും മികവുറ്റ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ച മമ്മൂട്ടിക്ക് ഒരു സല്യൂട്ട് . അനിയൻ കഥാപാത്രമായി എത്തിയ തമിഴ് നടൻ ജയ് നൃത്ത രംഗങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും മാറ്റ് കൂട്ടി . നെടുമുടി വേണു , ഷാജോൺ , വിജയരാഘവൻ , അജു വര്ഗീസ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ എന്തിനോ വേണ്ടി മാത്രം ആയി ഷംന കാസിം , മഹിമ നമ്പ്യാർ , അന്ന രാജൻ തുടങ്ങിയ നായികമാരും . ഓവർ ആക്ടിങ് ചെയ്തു അനുശ്രീ ഒരിക്കൽ കൂടി പ്രേക്ഷകനെ വെറുപ്പിച്ചു . മികച്ച ഒരു ഐറ്റം ഡാൻസിലൂടെ സണ്ണി ലിയോണും മലയാള സിനിമയിൽ അരങ്ങേറ്റം ഗംഭീരം ആക്കി .

സംഗീതം ,സാങ്കേതികം ,സംവിധാനം :
ഗോപി സുന്ദർ ഈണം ഇട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിയിൽ ഒതുങ്ങി . ചിത്രത്തിലെ ഏറ്റവും വല്യ നെഗറ്റീവ് ഉദയകൃഷ്ണയുടെ മോശം തിരക്കഥയാണ് . വൈശാഖിന്റെ കളര്ഫുള്  സംവിധാനവും പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന് മൈലേജ് നൽകുന്നു .

പ്രേക്ഷക പ്രതികരണം :
മമ്മൂട്ടിയുടെ മാസ്സും , ചളി കോമെടികളും , ത്രസിപ്പിക്കുന്ന ആക്ഷനും കൊണ്ട് രണ്ടര മണിക്കൂർ തള്ളിനീക്കാം .

റേറ്റിങ് : 3/5

വാൽകഷ്ണം :
മമ്മൂട്ടി : ഉദയ..... എനിക്ക് പുലിമുരുകൻ പോലെ ഒരു  സിനിമ ചെയ്യണം .
ഉദയകൃഷ്ണ : എന്തിനാ മമ്മൂക്ക ..പുകിമുരുകൻ പോലൊരു സിനിമ ...പുലിമുരുകൻ തന്നെ അടിച്ചു മാറ്റി തരില്ലേ ഞാൻ ....

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി