ഒടിയൻ



കഥാസാരം:
തേങ്കുറിശ്ശി നാട്ടിലെ പേടി സ്വപ്നം ആയിരുന്നു ഒടിയൻ. രാത്രിയുടെ ഇരുട്ടിൽ നാട്ടുകാരെ വിവിധ മൃഗങ്ങളുടെ രൂപത്തിൽ വന്നു പേടിപ്പിക്കുക ഒടിയന്റെ വിനോദം ആയിരുന്നു. ആ നാട്ടിലെ അവസാന ഒടിയനെ  (മോഹൻലാൽ) ഒരു കൂട്ടം ചെറുപ്പക്കാർ പരിഹസിക്കുന്നു. ഒടുവിൽ അവർക്കു മുന്നിൽ ഒടിയന്റെ ഒടിവിദ്യകൾ പുറത്തു വരുന്നിടത്തു കഥ വികസിക്കുന്നു.

സിനിമ അവലോകനം:
മലയാള സിനിമയിൽ ഒരു പുതുമ നിറഞ്ഞ പ്രമേയം ആയിരുന്നു ഒടിയൻ. ചിത്രത്തിന് വേണ്ടി മോഹൻലാൽ എന്ന നടൻ ഏറെ തയ്യാർ എടുപ്പുകളും നടത്തിയിരുന്നു. എന്നാൽ പൈങ്കിളി സീരിയലുകളിൽ കാണുന്ന കുടുംബ വഴക്കും, കുത്തിത്തിരുപ്പുകളും ഒക്കെ കുത്തി കേറ്റിയ ഒരു രണ്ടാം കിട തിരക്കഥ ഈ കഷ്ടാപാടിന്റെ  എല്ലാം വില കളഞ്ഞു. ഇത്രെയും ബിഗ് ബഡ്ജറ്റിൽ ഒരു ചിത്രം ഒരുക്കുമ്പോൾ ലോജിക്കലി നന്നാക്കാൻ പറ്റിയില്ലെങ്കിൽ കൂടി പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ ഉതകുന്ന ഒരു കഥയെങ്കിലും മിനിമം ഉണ്ടാവണം ആയിരുന്നു. നോൺ ലീനിയർ പാറ്റെർനിൽ ഒരു ഒഴുക്കും ഇല്ലാത്ത പല പല സീനുകൾ വെട്ടി ചേർത്ത ഈ ചിത്രം രണ്ടാം പകുതിയിൽ പ്രേക്ഷകന്റെ ക്ഷമ അങ്ങേയറ്റം പരീക്ഷിക്കുന്നു.

അഭിനയം,അഭിനേതാക്കൾ:
ഒടിയനായി മോഹൻലാൽ തന്റെ കരിയറിൽ ഒരു വ്യത്യസ്ത വേഷം കൂടി ഭംഗിയാക്കി. അദ്ദേഹത്തിന്റെ വേഷ പകർച്ചകൾ ഒക്കെ അഭിനന്ദനം അർഹിക്കുന്നു. മഞ്ജു വാരിയർ മുൻപ് പല ചിത്രങ്ങളിലും കാണിച്ച ഭാവങ്ങൾ ഈ ചിത്രത്തിൽ പുനരവതരിപ്പിച്ചു കണ്ടു. പ്രകാശ് രാജ് എന്ന നടന്റെ നോട്ടവും ചേഷ്ടകളും എല്ലാം തന്നെ പ്രേക്ഷകനിൽ വെറുപ്പുളവാക്കി. അത് തന്നെയാണ് ആ നടന്റെ വിജയവും. അത്ര അനായാസേന അദ്ദേഹം വില്ലൻ വേഷം കൈകാര്യം ചെയ്തു. ഇന്നോസ്ന്റ്, നന്ദു, സിദ്ദിഖ് തുടങ്ങിയവർ മോശമാക്കിയില്ല.

സംഗീതം,സാങ്കേതികം,സംവിധാനം:
ഇത്രയും വലിയ ഒരു സിനിമയ്ക്കു ഇത്രെയും മോശം സംഭാഷങ്ങൾ എഴുതിയ ഹരികൃഷ്ണന് പ്രേത്യേക പുരസ്കാരം. ഇത്രയധികം മുതൽ മുടക്കുള്ള ഈ ബിഗ് ബജറ്റ് ചിത്രത്തിൽ സാങ്കേതികപരമായി യാതൊരു മേന്മയുംകണ്ടില്ല. VFX ഒക്കെ ചിലയിടങ്ങളിൽ തീർത്തും മോശമായി. എം ജയചന്ദ്രൻ ഈണം ഇട്ട മനോഹര ഗാനങ്ങൾ സ്ഥാനത്തും അസ്ഥാനത്തും   കാണിച്ചു പ്രേക്ഷകനെ മുഷിപ്പിച്ചു. പീറ്റർ ഹെയ്‌ന്റെ ക്ലൈമാക്സ് സംഘട്ടനങ്ങൾ ഒക്കെ തെലുഗ് പടങ്ങളിലെ കത്തി സീനുകളെ അനുസ്മരിപ്പിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണവും മികച്ചതായി തോന്നിയില്ല. ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ ഒരു വൻ പരാജയം ആണെന്ന് വിളിച്ചോതുന്ന ചിത്രം ആണ് ഒടിയൻ. ഇത്രെയും മോശം ഒരു സംവിധായകനെ ഇത്രെയും വലിയ ഒരു ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യാൻ ഏല്പിച്ച നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ്  യഥാർത്ഥ ഹീറോ .

പ്രേക്ഷക പ്രതികരണം:
സംവിധായകന്റെ തള്ളു കാരണം കൊണ്ട് മാത്രം അല്ല....സീരിയൽ കുടുംബ വഴക്കു കഥ  കൊണ്ടും ഈ ചിത്രം പ്രേക്ഷകന് ഒരു തികഞ്ഞ നിരാശ ആണ് നൽകുന്നത്. 

റേറ്റിങ്: 2 / 5

വാൽകഷ്ണം:

ശ്രീകുമാർ  മേനോൻ ഒരു പാഠം ആണ്..!! പുതിയ സംവിധായകരെ കണ്ടു കോടികൾ മുതൽ മുടക്കി ചിത്രം എടുക്കാൻ പുറപ്പെടുന്ന നിര്മാതാക്കൾക്കുള്ള പാഠം.

---പ്രമോദ് 

Comments

Post a Comment

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി