പ്രേതം 2

Image result for PRETHAM 2

 കഥാസാരം:
പ്രേതം ടീം വീണ്ടും പുതിയ മെന്റലിസം ടെക്‌നിക്‌സുമായി എത്തുന്ന പുതിയ ചിത്രം ആണ് പ്രേതം 2 . ഒരു കൂട്ടം ചെറുപ്പക്കാർ വരിക്കാശേരി മനയിൽ ഒത്തുകൂടുമ്പോൾ അവർക്കിടയിൽ ചില അതിമാനുഷിക ശക്തിയുടെ ഇടപെടൽ ഉണ്ടാകുന്നു. മെന്റലിസ്റ് ജോണ് ഡോൺ ബോസ്കോ (ജയസൂര്യ) അവരുടെ സഹായത്തിനു എത്തുന്നിടത്തു രഹസ്യങ്ങളുടെ ചുരുൾ വിടരുന്നു.

സിനിമ അവലോകനം:
പ്രേതം സിനിമയിൽ നിന്ന് ഏറെയൊന്നും മുന്നോട്ടു വന്നിട്ടില്ല പ്രേതം 2 എങ്കിൽ കൂടിയും ആദ്യഭാഗത്തേക്കാൾ തരക്കേടില്ലാതെ കണ്ടിരിക്കാം ഈ ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ ഇത്തിരി ബോർ ആയി തോന്നുമെങ്കിലും പ്രേക്ഷകനെ പൂർണമായും നിരാശപ്പെടുത്തില്ല ഈ ചിത്രം. ആദ്യ പകുതി തീർത്തും ശരാശരിക്ക് താഴെ ആയിരുന്നെങ്കിൽ കൂടിയും, രണ്ടാം പകുതിയിൽ അത് പരിഹരിച്ചു. മികച്ച ഒരു വിഷ്വൽ  ആൻഡ് ഹോർറോർ എക്സ്പീരിയൻസ് പ്രേക്ഷകന് നൽകുന്നതിൽ ചിത്രം ദയനീയമായി പരാജയപെട്ടു.

അഭിനയം, അഭിനേതാക്കൾ:
ചെറുപ്പക്കാരുടെ വേഷങ്ങൾ അവതരിപ്പിച്ച എല്ലാവരും നന്നായി. സിദ്ധാർഥ്‌ ശിവയുടെ ലാലേട്ടൻ മാനറിസങ്ങൾ പ്രേക്ഷകനിൽ ചിരി ഉളവാക്കി. നായികമാരായ സാനിയയും ദുർഗയും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ഡോൺ ബോസ്‌കോയുടെ റോളിൽ ജയസൂര്യ  വീണ്ടും തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചു. ജയരാജ് വാരിയർ , രാഘവൻ , ശ്രീജിത്ത് രവി തുടങ്ങുയവർ തികഞ്ഞ അനായാസതയോടെ തങ്ങളുടെ റോളുകൾ മികച്ചതാക്കി.

സംഗീതം,സാങ്കേതികം,സംവിധാനം:
രഞ്ജിത്ത് ശങ്കർ ഒരു ന്യൂ ജനറേഷൻ സത്യൻ അന്തിക്കാട് ആണ്. ഒരേ കൂട്ടം അഭിനേതാക്കൾ, ഇത്തിരി നന്മ, ഇത്തിരി കോമഡി...മൊത്തത്തിൽ ഒരു ഫീൽ ഗുഡ് എഫ്ഫക്റ്റ്. പക്ഷെ അദ്ദേഹത്തിന്റെ രചനാപാടവം പലപ്പോഴും കൈവിട്ടു പോകുന്നു. എൻഗേജിങ് സീൻസ്  ഉണ്ടാകാൻ സ്‌ക്രീനിൽ ലാലേട്ടന്റെ മാനേനറിസങ്ങളും ഡയലോഗുകളും  മിമിക്രി കാണിക്കേണ്ടി വന്നത് ദയനീയം തന്നെ. ചിത്രത്തിൽ സാങ്കേതിക പരമായി എടുത്തു പറയാൻ തക്ക യാതൊരു മേന്മയും ഇല്ല...രഞ്ജിത്ത് ശങ്കറിന്റെ സംവിധാന മികവ് ഒന്ന് മാത്രമാണ് ചിത്രത്തെ അത്യാവശ്യം കാണാൻ കൊള്ളാവുന്ന സിനിമയാക്കി തീർത്തത്.

പ്രേക്ഷക പ്രതികരണം:
അത്യാവശ്യം ക്ഷമ ഉണ്ടെങ്കിൽ കണ്ടു തീർക്കാവുന്നേ ഉള്ളു...

റേറ്റിങ്: 3 / 5

വാൽകഷ്ണം:
പ്രിയ രഞ്ജിത്ത് ശങ്കർ - ജയസൂര്യ കോംബോ...വീണ്ടും വരില്ലേ ഈ വഴി ഓവർ നന്മയുമായി ??



--പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി