Posts

ദി പ്രീസ്റ്റ്

Image
  കഥാസാരം: കുറ്റാന്വേഷണത്തിൽ തല്പരനായ ഫാദർ ബെനെഡിക്റ്റിന്റെ മുന്നിൽ ഒരു പെൺകുട്ടി എത്തി, ആലാട്ട്  കുടുംബത്തിൽ തുടരെ തുടരെ ആത്മാഹത്യകൾ നടക്കുന്നതിന്റെ രഹസ്യം കണ്ടെത്താൻ ആവശ്യപെടുന്നു. എന്നാൽ ഫാദർ ബെനെഡിക്റ്റിന്റെ അന്വേഷണം ചെന്നെത്തുന്നത് തീർത്തും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളിലേക്കായിരുന്നു. ഈ  സംഭവങ്ങളുടെ രഹസ്യ ചുരുൾ അഴിക്കുകയാണ് ' ദി പ്രിസ്റ്റു' എന്ന ചിത്രം. സിനിമ അവലോകനം: മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പേരിൽ പ്രേക്ഷക ശ്രദ്ധ പതിഞ്ഞ ചിത്രം ആണ്  ' ദി പ്രീസ്റ്റ്'. സാധാരണ ത്രില്ലെർ  സിനിമ മൂഡിൽ തുടങ്ങുന്ന ചിത്രം, രണ്ടാം പകുതി ആകുമ്പോഴേക്കും ഹൊറാർ  മൂഡിൽ എത്തുന്നു. ഹോളിവുഡ് സിനിമകളിൽ  കണ്ടു മറന്ന ശൈലി  ആണെങ്കിലും, മലയാളികൾക്ക് തീർത്തും പുതുമ നിറഞ്ഞ അവതരണം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ തിരക്കഥയുടെ കെട്ടു ചിലയിടങ്ങളിൽ അഴിഞ്ഞത്‌ പ്രേക്ഷകരുടെ രസം കെടുത്തി. ആകെ മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു ശരാശരി ഹൊറാർ പടം ആയി 'ദി പ്രീസ്റ്റ്‌' മാറി. അഭിനയം, അഭിനേതാക്കൾ: ഫാദർ ബെനഡിക്ട് ആയി രൂപം കൊണ്ടും, ഭാവം കൊണ്ടും മമ്മൂട്ടി...

ഫോറൻസിക്

Image
കഥാസാരം: നഗരത്തിലെ നൃത്ത വിദ്യാലയത്തിലെ ഒരു കുട്ടിയെ കാണാതാകുന്നു, രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കിട്ടുന്നു. കേസിന്റെ അന്വേഷണ ചുമതല റിതിക IPS  ഏറ്റെടുക്കുന്നു. കേസ് അന്വേഷണത്തിൽ സഹായിക്കാനായി ഫോറൻസിക് വിദഗ്ധൻ ആയ സാം (ടോവിനോ) എത്തുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ അടുത്ത കുട്ടിയും കൊല്ലപ്പെടുന്നു. തുടർ കൊലപാതകങ്ങൾ ആയപ്പോൾ,  സീരിയൽ കില്ലെറിനായുള്ള അന്വേഷണം അവിടെ തുടങ്ങുന്നു.  സിനിമ അവലോകനം: കണ്ടു പരിചിതമായ ബേസ് പ്ലോട്ട്. 10 വയസിനു  താഴെയുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുക എന്ന പരമ്പരാഗത രീതി ഈ ചിത്രത്തിലും കാണാം. ഭാഗ്യത്തിന് ഇക്കുറി ബൈബിൾ വാക്യങ്ങളും, ബോഡിയിൽ ചിഹ്നങ്ങളും ഇല്ലാതിരുന്നത് പ്രേക്ഷകന് ആശ്വാസം ആയി. എങ്കിലും ചിത്രത്തിൽ പലരംഗങ്ങളും സാമാന്യ യുക്തിക്കു നിരക്കുന്നതല്ലായിരുന്നു. ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാം. കാരണം കൂടെ കൂടെ കൊലപാതകിയെ മാറ്റി പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നുണ്ട് ഈ ചിത്രം. മികച്ച ചില ഫോറൻസിക് പരാമർശങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു ശരാശരി ത്രില്ലെർ ചിത്രം ആണ് ഫോറൻസിക്.  അഭിനയം, അഭിനേതാക്കൾ: ടോവിനോ എ...

വരനെ ആവശ്യമുണ്ട്

Image
കഥാസാരം: ചെന്നൈയിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും  സ്നേഹവും ആണ് ചിത്രത്തിന്റെ ബേസ് പ്ലോട്ട്. ഈ സൗഹൃദങ്ങൾ വളരുമ്പോൾ, ഓരോരുത്തരുടെയും കുടുംബങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രം. സിനിമ അവലോകനം: കുടുംബ ചിത്രങ്ങളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ആണ് 'വരനെ ആവശ്യമുണ്ട്'. സുരേഷ് ഗോപിയുടെയും ശോഭനയുടെയും വര്ഷങ്ങള്ക്കു ശേഷം ഉള്ള മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് അവരിരുവരും അതിഗംഭീരം ആക്കി. മലയാള സിനിമ ആസ്വാദകർക്ക് കണ്ടു പരിചിതമായ കുടുംബ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തീർത്തും പുതുമ നിറഞ്ഞ ഒരു എലമെന്റ് ഉള്ളതാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. കെട്ടുറപ്പുള്ള തിരക്കഥയെക്കാൾ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് അഭിനേതാക്കളുടെ മത്സരിച്ചുള്ള  അഭിനയ പ്രകടനങ്ങൾ ആണ്. അതിഗംഭീര ചിത്രം ഒന്നും അല്ലായെങ്കിൽ കൂടി പ്രേക്ഷകന്റെ  മനസ്സ് നിറയ്ക്കും ഈ ചിത്രം എന്നതിൽ സംശയം ഇല്ല. അഭിനയം,അഭിനേതാക്കൾ: സുരേഷ് ഗോപി എന്ന നടന്റെ...

അഞ്ചാം പാതിരാ

Image
കഥാസാരം: ഒരു സീരിയൽ കില്ലർ കൊച്ചി നഗരത്തിലെ പോലീസ്‌കാരെ കൊല്ലുന്നു. യാതൊരു തെളിവുകളും കിട്ടാതെ പോലീസ് പരക്കം പായുമ്പോൾ, അവരുടെ സഹായത്തിനായി സൈക്കോളജിസ്റ് ആയ അൻവർ (കുഞ്ചാക്കോ ബോബൻ) എത്തുന്നതോടു കൂടി ഗെയിം ആരംഭിക്കുന്നു. സിനിമ അവലോകനം: ആട് , ആൻ മരിയ കലിപിലാണ്‌, അലമാര, അര്ജന്റീന ഫാൻസ്‌ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുൽ എന്ന സംവിധായകന്റെ ചിത്രം ആണ് 'അഞ്ചാം പാതിരാ'. മലയാള സിനിമകളിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്ന് തന്നെയാണ് മിഥുൻ ഒരുക്കിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. കില്ലറുടെ മോട്ടീവ് മുതൽ, ഇരയെ കൊല്ലുന്ന രീതിയിലും , അത് അവതരിപ്പിച്ച ആഖ്യാന ശൈലിയിലും ഒക്കെ ഒരു പുതുമ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും, അതി ഗംഭീര പശ്ചാത്തല സംഗീതവും പ്രേക്ഷകനെ ആകാംഷയുടെയും ഭീതിയുടെയും മുൾമുനയിൽ നിര്ത്തുന്നു. ക്ലൈമാക്സ് ട്വിസ്റ്റ് കാണുമ്പോൾ പ്രേക്ഷകന് അറിയാതെ കൈയ്യടിച്ചു പോകുന്നിടത്താണ് ഈ സിനിമയുടെ വിജയം. അഭിനയം, അഭിനേതാക്കൾ: ക്രിമിനോളജിയിൽ താല്പര്യം ഉള്ള സൈക്കോളജിസ്റ് അൻവറായി  കുഞ്ചാക്കോ ബോബൻ തിളങ്ങി. ഇന്ദ്രൻസ്, ഷറാഫുദീൻ, ജിനു, ജാഫാർ ഇടുക്കി തുടങ്ങിയവർ ...

ഡ്രൈവിംഗ് ലൈസൻസ്

Image
  കഥാസാരം : കുരുവിള (സുരാജ്)  എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഹരീന്ദ്രൻ (പൃഥ്വിരാജ്) എന്ന സൂപ്പർ സ്റ്റാറിന്റെ ഡൈ ഹാർഡ് ഫാൻ ആണ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായ ഹരീന്ദ്രൻ, പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി  കുരുവിളയുടെ മുന്നിൽ എത്തുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: ഒരു നിസ്സാരമായ ത്രെഡിനെ, ഒരു അത്യുഗ്രൻ ചലച്ചിത്ര സൃഷ്ടി ആക്കി തീർത്ത സച്ചി എന്ന സ്ക്രിപ്റ്റ് റൈറ്റർ ആണ് ഈ ചിത്രത്തിന്റെ വിജയ ശില്പി. ഒപ്പം ലാൽ ജൂനിയറിൽ ത്രില്ലിംഗ് മൂഡിലുള്ള സംവിധാനവും. പ്രിത്വിരാജ് - സുരാജിന്റെ മത്സാരാഭിനയം സ്‌ക്രീനിൽ കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്. ഫാൻ ബോയ് - സൂപ്പർ സ്റ്റാർ ത്രെഡുകൾ പലതു കണ്ടിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫാൻ ബോയ് - സൂപ്പർ സ്റ്റാർ വാർ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകന് പ്രിയങ്കരമാക്കി തീർത്ത  ഘടകം. അത്ര രസമാണ് അവർ രണ്ടു പേർക്കും ഇടയിൽ ഉള്ള ഈഗോ ക്ലാഷിനു മേലെ ഉള്ള യുദ്ധം കണ്ടോണ്ടിരിക്കുവാൻ. ഏതൊരാൾക്കും ഇഷ്ടം ആകുന്ന ഒരു നല്ല ചിത്രം ആണ് ഡ്രൈവിംഗ് ലൈസൻസ്. അഭിനയം, അഭിനേതാക്കൾ: ഹരീന്ദ്രൻ ആയി പ്രിത്വിരാജ് തിളങ്ങി. മമ്മൂട്ടിയെ മനസ്സിൽ കണ്ടു ...

മൈ സാന്റാ

Image
കഥാസാരം: ഒരു ക്രിസ്മസ് രാത്രിയിൽ അപ്പനയെയും അമ്മയെയും നഷ്ടപെട്ട ഐസ എന്ന കൊച്ചു പെൺകുട്ടി. അവൾക്കു ആകെയുള്ള അപ്പൂപ്പൻ (സായി കുമാർ) അവളുടെ വിഷമം മാറ്റാനായി ക്രിസ്റ്മസിനു സാന്താ ക്ലോസ് വരുമെന്നും, പപ്പയെയും അമ്മയെയും കാണിച്ചു തരുമെന്നും ഒക്കെ കഥകൾ പറഞ്ഞു കൊടുക്കുന്നു. കഥകൾ വിശ്വസിച്ച ആ കുഞ്ഞു ഐസ മോൾ ദൈവത്തിനു കത്ത് അയക്കുന്നു. സാന്താക്ലോസിനെ തന്റെ അടുക്കലേക്കു വിടാൻ. എന്തായിരുന്നു ദൈവത്തിന്റെ മറുപടി? അതാണ് മൈ സാന്റാ എന്ന ചിത്രം. സിനിമ അവലോകനം: സുഗീത് - ദിലീപ് - വിദ്യാസാഗർ ടീം . ഒരു ഫീൽ ഗുഡ് ഫാമിലി മൂവിയുടെ കോംബോ.  എന്നാൽ ഈക്കുറി ഇത്തിരി ഫാന്റസിയുടെ മേന്പൊടിയോടു കൂടി ഒരു കൊച്ചു നന്മയുള്ള ചിത്രം ആണ് സുഗീത് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ കഥയോ, സസ്പെൻസ് ക്ലൈമാസ്ഒ ഒന്നും ഇല്ല. എങ്കിലും എവിടെയൊക്കെയോ പ്രേക്ഷകന്റെ കണ്ണുകൾ ഈറൻ അണിയിക്കുന്ന, പല കുറി പൊട്ടി ചിരിപ്പിക്കുന്ന കുറച്ചു നല്ല രംഗങ്ങളാൽ സമ്പന്നം ആണ് ഈ ചിത്രം. അല്പം ക്ഷമയും, കുട്ടികളുടെ നിഷ്കളങ്കമായ മനസ്സും കൈമുതലായി ഉണ്ടെങ്കിൽ ഒരു വട്ടം കണ്ടിരിക്കാം ഈ സാന്താക്ലോസിനെ. അഭിനേതാക്കൾ, അഭിനയ പ്രകടനങ്ങൾ: സാന്താ ക്ലോസ് ആയി ദിലീപ് ...

പ്രതി പൂവൻ കോഴി

Image
കഥാസാരം: മാധുരി (മഞ്ജു വാര്യർ) ഒരു തുണിക്കടയിലെ സെയിൽസ് ഗേൾ ആണ്. കടയിലേക്ക് ബസിൽ പോകുമ്പോൾ ഒരാൾ അനുവാദം ഇല്ലാതെ മാധുരിയെ കയറി പിടിച്ചിട്ടു ഓടുന്നു. മാധുരി അയാളെ കണ്ടു പിടിച്ചു പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: റോഷൻ ആൻഡ്രൂസ് - ഉണ്ണി ആർ  - മഞ്ജു വാര്യർ എന്നീ മൂന്ന് പേരുകൾ മതിയാകും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്താൻ. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.  90% സ്ത്രീകളും ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടാകാവുന്ന ഒരു ദുരിതം. അതിനോട് സമൂഹത്തിൽ ഉള്ള പലർക്കും ഉള്ള വ്യത്യസ്തമായ വീക്ഷണ കോണുകൾ ഒക്കെ മനോഹരമായി ഈ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും, അഭിനയ പ്രകടനങ്ങളും നിറയുമ്പോൾ, ചിത്രം പ്രേക്ഷകന്റെയും മനം നിറക്കുന്നു. അഭിനയം,അഭിനേതാക്കൾ, അഭിനയ പ്രകടനങ്ങൾ: ഈ ചിത്രത്തിൽ മാധുരിയായി മഞ്ജു വാര്യർ ജീവിക്കുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മഞ്ജു മികച്ചൊരു ചോയ്സ് ആണെന്ന് തെളിയിക്കുന്ന പ്രകടനം. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ, ആന്റപ്പൻ എന്ന വില്ലനിലേക്കു എത്തുമ്പോൾ, തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകനെ വി...

മാമാങ്കം

Image
കഥാസാരം: നൂറ്റാണ്ടുകൾക്കു മുന്നേ കേരളത്തിൽ, തിരുനാവായിൽ നിലനിന്നിരുന്ന മാമാങ്കം എന്ന മഹാമേളം. ആ മാമാങ്കത്തിൽ സാമൂതിരിക്കു എതിരെ   പട പൊരുതാൻ വിധിക്കപെട്ട ചാവേറുകളുടെ നേര്കഥയാണ് 'മാമാങ്കം ' എന്ന സിനിമ പ്രേക്ഷകന് പകരുന്നത്. സിനിമ അവലോകനം: മലയാള സിനിമയിൽ ചരിത്ര സിനിമകൾ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ആ ശ്രേണിയിലേക്ക് ഒന്ന് കൂടി.  അതിഭാവുകത്വങ്ങൾ കുത്തി നിറക്കാതെ യഥാർത്ഥ മാമാങ്ക കഥ പ്രേക്ഷകനിലേക്കു എത്തിക്കാൻ കഴിഞ്ഞതിൽ അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം. മികച്ച കാസ്റ്റിംഗും, മികച്ച അഭിനയ പ്രകടനങ്ങളും ആണ് ചിത്രത്തിന്റെ മേൽകൈ. എന്നാൽ ടെക്നിക്കൽ പെർഫെക്ഷനിലും, സ്റ്റണ്ട് രംഗങ്ങളിലും ചിത്രം പലപ്പോഴും തൊണ്ണൂറുകളിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. എങ്കിലും പ്രേക്ഷകന് മനം മടുക്കാത്ത ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം ആണ് മാമാങ്കം. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ ഏറ്റവും മികച്ച മെയ്‌വഴക്കത്തോടെ അഭിനയിച്ചു കസറിയതു അച്യുതൻ എന്ന കൊച്ചു മിടുക്കൻ ആണ്. ക്ലൈമാക്സ് രംഗങ്ങളിലെ അച്യുതന്റെ അഭിനയ പാടവവും മെഴ്‌വഴക്കവും പ്രശംസനീയം തന്നെ. ചരിത്ര സിനിമകൾക്കു താൻ ഏറ്റവും നല്ല ചോയ്സ് ആണെന്ന...

കമല

Image
കഥാസാരം: സഫർ (അജു വര്ഗീസ്) ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ്. ആദിവാസികളുടെ പട്ടയ ഭൂമി മറിച്ചു വിൽക്കുന്ന ഒരു ഡീലിനിടയിൽ വെച്ച് സഫർ കമലയെ പരിചയപ്പെടുന്നു. പക്ഷെ കമലക്കു ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. എന്തായിരുന്നു കമലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്നതാണ് 'കമല' എന്ന ചിത്രം പ്രേക്ഷകന് മുന്നിൽ തുറന്നു കാട്ടുന്നത്. സിനിമ വിശകലനം: അജു വര്ഗീസ് നായകനാകുന്ന രഞ്ജിത്ത് ശങ്കർ ചിത്രം എന്ന് കേട്ടപ്പോഴേ പ്രേക്ഷകൻ അമ്പരന്നിട്ടുണ്ടാകും. എന്നാൽ അത്യാവശ്യം നല്ല ഒരു തിരക്കഥയുടെ പിൻബലത്തോടെയാണ് രഞ്ജിത്ത് ശങ്കർ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്. കഥാസാരം പുതുമ നിറഞ്ഞതല്ലെങ്കിൽ കൂടി, തരക്കേടില്ലാത്ത സംവിധാന മികവിലൂടെ ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. അങ്ങിങ്ങു പ്രേക്ഷകനെ മുഷിപ്പിക്കുന്നുണ്ടെങ്കിലും ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം ആണ് കമല. അഭിനയം, അഭിനേതാക്കൾ: നായകനായ സഫർ ആയി അജു വര്ഗീസ് മികച്ച അഭിനയം കാഴ്ച വെച്ചു. തന്നിൽ ഒരു മികച്ച അഭിനേതാവുണ്ടെന്നു വിളിച്ചോതുന്ന പ്രകടനം. നായികയായ റൂഹാനി ശർമ്മ 'കമല'യായി തിളങ്ങി. തീർത്തും പ്രേക്ഷകനെ വേട്ടയാടുന്ന റുഹാനിയുടെ  ലൂക്കുകളും മാനറിസങ്ങളും ചിത്രത്തിന് ജ...

ഹെലൻ

Image
കഥാസാരം: ഹെലൻ(അന്നാ ബെൻ) എന്ന പെൺകുട്ടി ഒരു കോൾഡ് സ്റ്റോറേജ് ഫ്രീസറിൽ അകപെടുന്നതും, അവൾ അതിൽ നിന്ന് അതിജീവിക്കുമോ ഇല്ലയോ എന്നുള്ളതും ആണ് 'ഹെലൻ' എന്ന സിനിമയുടെ കഥാസാരം. സിനിമ അവലോകനം: സർവൈവർ ത്രില്ലറുകൾ വിരളമായ മലയാള സിനിമകളിൽ, മികച്ച ഒരു ദൃശ്യാനുഭവം ആണ് 'ഹെലൻ'. മികച്ച സംഭാഷണങ്ങളും, അതിലും മികച്ച കാസ്റ്റിംഗും, മികച്ച സാങ്കേതികതയും എല്ലാം ഒത്തു ചേർന്നപ്പോൾ, ഈ വര്ഷം ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി 'ഹെലൻ' മാറി. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമ്പോഴും, ചിത്രത്തിലെ ചില അതി നാടകീയ രംഗങ്ങൾ കല്ലുകടിയാകുന്നുണ്ട്. അഭിനയം: അന്നാ ബെൻ എന്ന അഭിനേത്രിയുടെ കാലിബർ വിളിച്ചോതുന്ന ചിത്രം ആണ് 'ഹെലൻ'. അത്ര മികച്ച രീതിയിൽ ആണ് അന്ന 'ഹെലൻ' എന്ന കഥാപാത്രമായി പകർന്നാടിയത്. ലാലിന്റെ അച്ഛൻ വേഷവും മികച്ച പ്രകടനം ആയി കണക്കാക്കാം. അജു വര്ഗീസ് എന്ന നടന്റെ തീർത്തും വ്യത്യസ്തമായ ഒരു വേഷം ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്ലസ് പോയിന്റ്. തികഞ്ഞ അനായാസതയോടു കൂടി അദ്ദേഹം അത് അവതരിപ്പിച്ചു ഫലിപ്പിച്ചു. സംഗീതം, സാങ്കേതികം, സംവിധാനം: ഷാൻ റഹ്‌മാൻ ഈണം ഇട്ട ഗാനങ്ങൾ പ്രേക്ഷക പ്രീത...

കെട്ട്യോൾ ആണെന്റെ മാലാഖ

Image
കഥാസാരം: സ്ലീവാച്ചായൻ (ആസിഫ് അലി) ഒരു മലയോര കർഷകൻ ആണ്. സൽഗുണ സമ്പന്നൻ. കുടുംബത്തോടും, സുഹൃത്തുക്കളോടും ആത്മാർത്ഥതയും സ്നേഹവും ഉള്ളവൻ. മുപ്പത്തഞ്ചാം വയസ്സിൽ പെണ്ണ് കെട്ടുന്ന സ്ലീവാച്ചായൻ, ഒരിക്കലും പൊറുക്കാനാവാത്ത ഒരു തെറ്റ് തന്റെ ഭാര്യയോട് ചെയുന്നു. എന്തായിരുന്നു ആ തെറ്റ്? സ്ലീവാച്ചായൻ എങ്ങനെ അത് പരിഹരിക്കുന്നു തുടങ്ങിയവ ചിത്രം നിങ്ങള്ക്ക് കാട്ടി തരും. സിനിമ അവലോകനം: ആസിഫ് അലി എന്ന നടനിൽ നിന്ന് ലഭിക്കുന്ന ഫീൽ ഗുഡ് ശ്രേണിയിൽ ഉള്ള സിനിമകളിലേക്ക് ഒരെണ്ണം കൂടി. ഇന്നത്തെ സമൂഹത്തിൽ കുറേപേർ എങ്കിലും കടന്നു പോയിട്ടുള്ള ഒരു വിഷയത്തെ, അതിന്റെ ഗൗരവം ചോർന്നു പോകാതെ, ഹാസ്യത്തിന്റെ മേന്പൊടിയോടു കൂടി അവതരിപ്പിച്ചിരിക്കുകായാണ് ഈ ചിത്രം. അതി ഗംഭീര ട്വിസ്റ്റോ, കിടിലം റൊമാൻസ് രംഗങ്ങളോ, ആക്ഷൻ സീക്വെൻസുകളോ  ഒന്നും ഇല്ലെങ്കിൽ കൂടി, പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കും ഈ ചിത്രം. അങ്ങിങ്ങു പ്രേക്ഷകനെ മുഷിപ്പിക്കുമെങ്കിലും, ആകെ മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം ആണ് 'കെട്ട്യോൾ എന്റെ മാലാഖ '. അഭിനയം, അഭിനേതാക്കൾ: സ്ലീവാച്ചായനായി ആസിഫ് അലി സ്‌ക്രീനിൽ ജീവിക്കുകയായിരുന്നു. ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ അതി ഗം...

ആദ്യരാത്രി

Image
കഥാസാരം: മനോഹരൻ(ബിജു മേനോൻ) ചില പ്രതേക സാഹചര്യങ്ങളിൽ ബ്രോക്കെർ ആകേണ്ടി വരുന്ന ആളാണ്. മനോഹരൻ പറയുന്ന കല്യാണങ്ങൾ മാത്രമേ നാട്ടിൽ നടക്കൂ. ആരെങ്കിലും പ്രേമിക്കുകയോ, ഒളിച്ചോടുകയോ  ചെയ്യാൻ ശ്രമിച്ചാൽ മനോഹരൻ അത് തടുക്കും. അങ്ങനെ ഇരിക്കെ മനോഹരന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഒരു കല്യാണ ആലോചന നാട്ടിൽ നടക്കുന്നു. അതിൽ മനോഹരൻ ഇടപെടുന്നതും കുഴഞ്ഞു മറിയുന്നതും അവസാനം  ഊരിപ്പോരുന്നതും ഒക്കെയാണ് 'ആദ്യ രാത്രി'. സിനിമ അവലോകനം: വെള്ളിമൂങ്ങ, മുന്തരിവള്ളികൾ തളിർക്കുമ്പോൾ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ദുരന്ത ചിത്രം ആണ് ആദ്യരാത്രി. കോമെടിക്കായി സന്ദർഭങ്ങൾ കുത്തിനിറച്ചു,  തൊണ്ണൂറുകളിൽ മലയാള സിനിമ കണ്ടു മറന്ന പുതുമ നിറഞ്ഞ കഥയുമായി ആദ്യ രാത്രി  പ്രേക്ഷകന് നേരെ കൊഞ്ഞനം കുത്തുന്നു. ചിത്രം വെറും രണ്ടു മണിക്കൂർ മാത്രമേ ഉള്ളുവെങ്കിലും, പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പലക അളക്കുന്നു ഈ ചിത്രം.  അഞ്ചു മിനുട്ടിൽ പറയാവുന്ന സന്ദേശം ഇങ്ങനെ വലിച്ചു നീട്ടി പറയണമായിരുന്നോ എന്ന ചോദ്യം പ്രേക്ഷക മനസ്സിൽ ഉയർന്നാൽ കുറ്റം പറയാൻ ആവില്ല. അഭിനയം, അഭിനേതാക്കൾ: ച...

ജെല്ലിക്കെട്ട്

Image
കഥാസാരം: അറക്കാൻ കൊണ്ടുവരുന്ന ഒരു പോത്ത് വിരണ്ടു ഓടുന്നു. അത് നാട്ടുകാരുടെ സ്വൈര്യവിഹാരത്തിനു വിലങ്ങുതടിയാകുന്നു. അതിനെ പിടിച്ചു കെട്ടാനായുള്ള നാട്ടുകാരുടെ ശ്രമങ്ങളും, വെല്ലുവിളികളും ആണ് ചിത്രത്തിന്റെ പ്രമേയം. സിനിമ അവലോകനം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിൽ ഏറ്റവും മോശം തിരക്കഥ ഈ ചിത്രത്തിന്റെയാണ്. മികച്ച ദൃശ്യരംഗങ്ങളും, പശ്ചാത്തല സംഗീതവും ഉള്ളത് കൊണ്ട് ഒരു ചിത്രം മികച്ച സിനിമ ആവില്ല എന്നതിന് ഉദാഹരണം ആണ് ജെല്ലിക്കെട്ട്. സംവിധായകൻ പ്രേക്ഷകനിലേക്കു വലിയൊരു തത്വം പറഞ്ഞു വെക്കാൻ ശ്രമിച്ചപ്പോൾ, അതിന്റെ എക്സിക്യൂഷൻ അമ്പേ പാളിപ്പോയി. വിഷ്വൽ  എക്സ്പീരിയൻസ് ഇഷ്ടപ്പെടുന്നവർക്ക് മാത്രം കണ്ടിരിക്കാവുന്ന സിനിമ.  അഭിനയം, അഭിനേതാക്കൾ: ആന്റണി  , ജാഫർ ഇടുക്കി തുടങ്ങി ഈ ചിത്രത്തിൽ അഭിനയിച്ച ഭൂരിഭാഗം പേരും മോശം അഭിനയം കാഴ്ചവെച്ചവർ ആണ്. സാബുവിന്റെ അഭിനയം നന്നായി. ചെമ്പൻ വിനോദിന് കാര്യമായി ചെയ്യാൻ ഒന്നുമില്ലായിരുന്നു. കാസ്റ്റിംഗ് തീർത്തും മോശം ആയിരുന്നു. നായികയായ ശാന്തിയുടെ പ്രകടനം മോശം ആയില്ല.   സംഗീതം,സാങ്കേതികം,സംവിധാനം: വ്യക്തമായ കഥാപ...

ലവ് ആക്ഷൻ ഡ്രാമ

Image
കഥാസാരം: ദിനേശൻ (നിവിൻ പോളി)  വീട്ടുകാർക്കും, നാട്ടുകാർക്കും വേണ്ടാത്ത ഒരുവൻ. മുറപ്പെണ്ണിനെ മോഹിച്ചു, ഒടുവിൽ മുറപ്പെണ്ണിന്റെ കല്യാണ ദിവസം സെന്റി അടിച്ചു നടക്കുമ്പോ , അതാ അവളുടെ കൂട്ടുകാരി ശോഭയെ കാണുന്നു...പിന്നെ ലവ് ആയി, ഡ്രാമ ആയി, ആക്ഷൻ ആയി. സിനിമ അവലോകനം: ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെ മകനായ ധ്യാൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം. നിവിൻ - നയൻ‌താര കോംബോ. അജു വര്ഗീസ് നിർമാണം. പ്രേക്ഷകന്  പ്രതീക്ഷ വാനോളം ആയിരുന്നു. എന്നാൽ ധ്യാനിലെ രചയിതാവിനോ സംവിധായകനോ ഈ ഒരു പ്രതീക്ഷ നിലനിർത്താനായില്ല. തീർത്തും രണ്ടാം കിട സ്ക്രിപ്റ്റും, അവതരണ ശൈലിയും പ്രേക്ഷകനെ പലപ്പോഴും മടുപ്പിച്ചു. അങ്ങിങ്ങു ചില കോമെടികൾ ചിരിപ്പിച്ചത് മാത്രമാണ് ആശ്വാസം. അഭിനയം, അഭിനേതാക്കൾ: നയൻ‌താര ആണ് ചിത്രത്തിൽ സാമാന്യം നല്ല പ്രകടനം കാഴ്ച വെച്ചത്. അവർക്കു കാര്യമായി ചെയ്യാൻ ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും തന്റെ റോൾ ഭംഗിയാക്കി. നിവിൻ തന്റെ സ്വതസിദ്ധമായ മാനറിസങ്ങൾ  കൊണ്ട് പ്രേക്ഷകനെ കൈയിൽ എടുത്തു. സ്പീഡിൽ ഡയലോഗ് പറയുക, സ്വയമേ പൊക്കി പറയുക, ഇംഗ്ലീഷ് മിക്സ് സ്ലാങ്ങിൽ പറയുക തുടങ്ങിയ നിവിന്റെ തീർത്ത...

ഇട്ടിമാണി - മെയ്ഡ് ഇൻ ചൈന

Image
കഥാസാരം: ഇട്ടിമാത്തന്റെ മകനായി ചൈനയിൽ ജനിക്കുന്ന ഇട്ടിമാണി (മോഹൻലാൽ) ചെറുപ്പത്തിൽ കേരളത്തിൽ എത്തുന്നു. അപ്പന്റെ മരണത്തോടെ അമ്മച്ചിക്ക് (കെ പി എ സി ലളിത) കൂട്ടായി സ്നേഹസമ്പന്നൻ ആയ മകൻ ആയി ഇട്ടിമാണി ഉണ്ട്. എന്തിനും ഏതിനും കമ്മിഷൻ വാങ്ങുന്ന ഇട്ടിമാണി, ഒരു പ്രത്യേക സാഹചര്യത്തിൽ കമ്മിഷൻ പോലും വാങ്ങാതെ ആരും ചെയ്യാത്ത ഒരു ജോലി ചെയുന്നു. അവിടുന്ന് തുടങ്ങുന്നു ഇട്ടിമാണിയുടെ രസങ്ങൾ. സിനിമ അവലോകനം: വൃദ്ധരായ മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കളുടെ ഒരുപാട് കഥകൾ മലയാള സിനിമകളിൽ വന്നിട്ടുണ്ട്. അമ്മക്കിളികൂട്, മനസ്സിനക്കരെ, രാപ്പകൽ ഒക്കെ അതിന്റെ വകഭേദങ്ങൾ ആണ്. എന്നാൽ പിന്നെ ഈ തീം ഇത്തിരി പുതുമയുള്ള രീതിയിൽ അവതരിപ്പിക്കാമെന്നു കരുതിയാണ് സംവിധായകൻ 'ഇട്ടിമാണി' എന്ന സാഹസത്തിനു ഇറങ്ങി തിരിച്ചത്. അശ്ളീല ഡയലോഗുകൾ ധര്മജനെ കൊണ്ട് പറയിപ്പിക്കുന്നതിൽ സംവിധായകൻ ആനന്ദം കണ്ടെത്തുന്നു. ദ്വയാർത്ഥ  പ്രയോഗങ്ങളുടെയും, ചേഷ്ടകളുടെയും ഇടയിലൂടെ ഒരു സീരിയസ് തീം പറയാൻ അണിയറപ്രവർത്തകർ ശ്രമിച്ചപ്പോൾ,പ്രേക്ഷകന് ഈ കോമഡി സിനിമ ട്രാജഡി ആയി മാറി. സീരിയൽ നിലവാരത്തിലുള്ള കഥകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഇഷ്ടം ആകും...

പട്ടാഭിരാമൻ

Image
കഥാസാരം: പട്ടാഭിരാമൻ (ജയറാം) ഹെൽത്ത്  ഇൻസ്‌പെക്ടർ ആയി തിരുവനന്തപുരത്തു ചാർജ് എടുക്കുന്നു. തനിക്കൊപ്പം ഉള്ള സഹപ്രവർത്തകർ കൈക്കൂലി വാങ്ങി ഭക്ഷണത്തിൽ മായം ചേർക്കുന്നതിന് കൂട്ട് നില്കുന്നത് കാണുന്ന പട്ടാഭിരാമൻ, ഇവർക്കെല്ലാം എതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടം ആണ് ചിത്രത്തിന്റെ സാരം. സിനിമ അവലോകനം: കണ്ണൻ താമരക്കുളം - ജയറാം കോംബോയിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഒരു പടി മുന്നിൽ നിൽക്കുന്ന  സാമൂഹിക-കാലിക  പ്രസക്തിയുള്ള ചിത്രമാണ്  പട്ടാഭിരാമൻ. നമ്മൾ  കഴിക്കുന്നതും കുടിക്കുന്നതും ആയ ഭകഷണപദാര്ഥങ്ങളിൽ എത്രത്തോളം മായം ഉണ്ടെന്നും, അതിന്റെ പരിണാമം എന്തെന്നും പ്രേക്ഷകന് കാട്ടി കൊടുക്കുന്ന ഒരു ചിത്രം. അനാവശ്യമായ ചില രംഗങ്ങൾ ഒഴിച്ചാൽ കുടുംബ സമേതം കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് പട്ടാഭിരാമൻ.  വിഷയത്തിന്റെ തീവ്രത ഒരു പരിധി വരെ പ്രേക്ഷക മനസ്സുകളിൽ എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. അഭിനയം, അഭിനേതാക്കൾ: ജയറാം പട്ടാഭിരാമനായി കസറി. ഓവർ ആക്ടിങ്  ഇല്ലാതെ , തികച്ചും മിതത്വം പാലിച്ചു അഭിനയിക്കുന്ന ജയറാമിനെയാണ് ഈ ചിത്രത്തിൽ നിങ്ങള്ക്ക് കാണാൻ സാധിക്കുക. ബൈജു തന്റെ തന്നത് ശൈലിയ...

സത്യം പറഞ്ഞാൽ വിശ്വസിക്കുവോ

Image
കഥാസാരം: ഒരു കൂട്ടം മേസ്തരിമാരുടെ കഥ. അവർക്കു എല്ലാവര്ക്കും ഓരോരോ പ്രാരാബ്ധങ്ങൾ ഉണ്ട്. എല്ലാവര്ക്കും വെള്ളം അടി പതിവാണ്. അതുകാരണം എല്ലാവരുടെയും കുടുംബങ്ങളിൽ പ്രേശ്നങ്ങൾ. ഇതെല്ലം അവരെ തളർത്തുമ്പോൾ പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പു അവർക്കിടയിൽ ഉണ്ടാകുന്നു.  സിനിമ അവലോകനം: ഒരു ചെറിയ കഥാതന്തുവിനെ അത്യാവശ്യം മികച്ച രീതിയിൽ നർമ മുഹൂർത്തങ്ങളും, ടിപ്പിക്കൽ  ഫാമിലി ഇമോഷണൽ  രംഗങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രം. ബോറടി ഇല്ലാതെ പോകുന്ന ആദ്യ  പകുതി. പക്ഷെ രണ്ടാം പകുതി പലപ്പോഴും വലിച്ചുനീട്ടലായി അനുഭവപെട്ടു. പുതുമ ഉള്ള കഥ ഒന്നുമല്ലെങ്കിലും കൂടി ഭേദപ്പെട്ട  രീതിയിൽ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനേതാക്കൾ, അഭിനയം: ബിജു മേനോന്റെ മറ്റൊരു മികച്ച വേഷം; കുടുംബസ്ഥനായി അദ്ദേഹം തിളങ്ങി. അലെൻസിയെർ , സൈജു കുറുപ്പ്, വെട്ടുക്കിളി പ്രകാശൻ തുടങ്ങിയവർ മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. ബംഗാളിയുടെ വേഷം അവതരിപ്പിച്ച ആളും നന്നായി. സംവൃത സുനിലിന് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നെങ്കിൽ കൂടി , കഷ്ടപ്പെടുന്ന വീട്ടമ്മയുടെ റോളിൽ തിളങ്ങി....

മാർക്കോണി മത്തായി

Image
കഥാസാരം: മത്തായി (ജയറാം) ഒരു ബാങ്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആണ്. അവിടെ തൂപ്പുകാരിയായി എത്തുന്ന അന്നയോടു (ആത്മീയ ) മത്തായിക്ക് പ്രണയം തോന്നുന്നു. അവർക്കിടയിലെ പ്രണയം വഴിമുട്ടുമ്പോൾ, സാക്ഷാൽ വിജയ് സേതുപതി എന്ന തെന്നിത്യൻ സിനിമ താരം അവർക്കിടയിൽ ആകസ്മികമായി എത്തിപ്പെടുന്നു. അവരുടെ പ്രണയം സഫലമാകുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്റെ പ്രമേയം.  സിനിമ അവലോകനം: വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം ആണ് മാർക്കോണി മത്തായി. ചിത്രത്തിന്റെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത് പോലെ ഒരു സിമ്പിൾ ലവ് സ്റ്റോറി ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ചില നുറുങ്ങു തമാശകളും, സെന്റിമെന്റൽ സീനുകളും, ഒത്തിരി പ്രണയവും ഒക്കെ ചേർത്തൊരുക്കിയ ഒരു ചെറിയ എന്റെർറ്റൈനെർ.  ചിത്രത്തിൽ ഫാന്റസി കുത്തി തിരുകാൻ ശ്രമിച്ചത്  പ്രേക്ഷകന് കല്ല് കടിയായി . പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുറെ രംഗങ്ങൾ ഈ ചിത്രത്തിൽ അനാവശ്യമായി കുത്തി നിറച്ചിട്ടുണ്ട്. (ഉദാഹരണം: പച്ചക്കറി വാങ്ങാൻ കളര്ഫുള് സൈക്കിൾ റിക്ഷ ) അഭിനയം, അഭിനേതാക്കൾ: മാർക്കോണിയായി ജയറാം സ്‌ക്രീനിൽ നിറഞ്ഞാട...

ഉണ്ട

Image
കഥാസാരം: ഒരു കൂട്ടം പോലീസുകാർക്ക് മാവോയിസ്റ്റുകൾ ഉണ്ടെന്നു കരുതപ്പെടുന്ന ഛത്തിസ്‌ഗഡിലെ ഒരു ട്രൈബൽ ഏരിയയിൽ ഇലക്ഷന് ഡ്യൂട്ടി കിട്ടുന്നു. ടീം ലീഡർ ആയി മണി (മമ്മൂട്ടി) സാർ. തികച്ചും ഒരു ട്രിപ്പ് പ്പോകുന്ന ലാഘവത്തിൽ അവിടെയെത്തിയ അവർ നേരിടേണ്ടി വരുന്നത് തികച്ചും പരിചിതമില്ലാത്ത ഒരു കൂട്ടം പ്രശ്നങ്ങൾ ആണ്. അതിൽ നിന്നുള്ള അവരുടെ രക്ഷപെടലിന്റെ കഥയാണ്  'ഉണ്ട' സിനിമ അവലോകനം: 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നല്ലൊരു സംവിധായകന്റെ വരവ് അറിയിച്ച  ഖാലിദ് റഹ്മാൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് ' ഉണ്ട'. മമ്മൂട്ടി എന്ന നടന്റെ ഹീറോയിസം മുതൽ എടുക്കാതെ തികഞ്ഞ കൈയടക്കത്തോടെ ഒരു സീരിയസ് വിഷയം പറഞ്ഞു വെക്കാൻ സംവിധായകന് കഴിഞ്ഞു. എന്ററൈൻമെൻറ്  എലെമെന്റ്സ് കുറച്ചു ഒരു റിയലിസ്റ്റിക് മോഡിൽ പറഞ്ഞു  പോകുന്ന കഥാരീതി പ്രേക്ഷകനെ മുഷിപ്പിക്കാതെ പിടിച്ചു ഇരുത്തുന്നുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിന് സ്പേസ് നൽകി ഒരുക്കിയ ചിത്രം , കഥാപശ്ചാത്തലം കൊണ്ടും, ആശയപരമായും പുതുമ നിറഞ്ഞതാണ്. പോലീസുകാരുടെ കഷ്ടപ്പാടുകൾ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ഒരു ചിത്രമായി ഉണ്ടയേ കണക്കാക്കാ...

വൈറസ്

Image
കഥാസാരം: കഴിഞ്ഞ വര്ഷം കേരളത്തിൽ ഭീതി വിതച്ച നിപ എന്ന അതിമാരക വൈറസ് , അതിന്റെ ഭവിഷ്യത്തുകൾ, കേരളം  എങ്ങനെ അതിനെ അതിജീവിച്ചു തുടങ്ങിയവയുടെ ഒരു ഡോക്യുമെന്ററി വേർഷൻ ആണ് 'വൈറസ് ' എന്ന ചിത്രം. സിനിമ അവലോകനം: ഒരു യഥാർത്ഥ സംഭവത്തെ ചലച്ചിത്രം ആയി ആവിഷ്കരിക്കുമ്പോൾ പല പരിമിതികളും, വെല്ലുവിളികളും ഉണ്ടാകും. എന്നാൽ ആഷിഖ് അബു എന്ന ക്രഫ്ട്മാന്റെ റിയൽ ക്രഫ്ട്മാൻഷിപ് ഈ ചിത്രത്തിൽ ഉടനീളം കാണാം. ചിത്രത്തിൽ ഒട്ടനവധി താരങ്ങൾ ഉണ്ടെങ്കിലും, പ്രേക്ഷകൻ അവരെ ആരെയും കാണുന്നില്ല. യഥാർത്ഥ ജീവിതങ്ങൾ മാത്രമാണ് സ്‌ക്രീനിൽ നിറഞ്ഞാടിയതു. സിനിമ ആയാൽ പാട്ടു വേണം, സ്റ്റണ്ട് വേണം എന്നുള്ള പ്രേക്ഷകർക്കുള്ളതല്ല ഈ ചിത്രം. ഇതൊരു ഓര്മക്കുറിപ്പാണ്. കേരളം ജനത ഒരു മഹാവിപത്തിനെ അതിജീവിച്ച ഓർമ്മക്കുറിപ്പ്. അഭിനയം, അഭിനേതാക്കൾ: പറയാൻ തുടങ്ങിയാൽ എല്ലാവരും ഈ ചിത്രത്തിൽ അതി ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചത്. രേവതി രൂപം കൊണ്ട് ആരോഗ്യ മന്ത്രിയായ ടീച്ചറെ ഓർമിപ്പിച്ചു. കളക്ടർ ആയി ടോവിനോ, നേഴ്സ് ആയി റീമ, അറ്റൻഡർ ആയി ജോജോ, ഡോക്ടർ ആയി റഹ്മാൻ, മെഡിക്കൽ സ്ടുടെന്റ്റ് ആയി ശ്രീനാഥ്‌ ഭാസിയും, മഡോണയും.  കുഞ്ചാക്കോ ബോബനും, സുധീഷും മികച്ച ...