Posts

ഓട്ടർഷ

Image
കഥാസാരം: ചന്തകവല ഓടോ സ്റ്റാൻഡിൽ ഒരു പെൺകുട്ടി ഓടോ ഡ്രൈവർ ആയി എത്തുന്നു. അവളാണ് അനിത (അനുശ്രീ). അനിതയുടെ കുടുംബ ചരിത്രം നിഗൂഢമാണ്. എന്താണ് അനിത ഓടോ ഡ്രൈവർ ആയതിനു പിന്നിലെ രഹസ്യം? എന്താണ് അനിതയുടെ കുടുംബ പശ്ചാത്തലം ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് ഓട്ടർഷ . സിനിമ അവലോകനം: സുജിത് വാസുദേവ് എന്ന ക്യാമറാമാൻ മിടുക്കൻ ആണ്. എന്നാൽ അദ്ദേഹത്തിനുള്ളിലെ സംവിധായകൻ അത്ര മിടുക്കൻ അല്ല എന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിട്ടുണ്ട്. അതിനെ ശതമാനം അടിവര ഇടുന്ന ചിത്രമാണ് ഓട്ടർഷ. തീർത്തും ഒരു രണ്ടാം കിട തിരക്കഥയെ എന്തൊക്കെയോ കാട്ടി കൂട്ടി, തട്ടി കൂട്ടി ഒരുക്കിയ ഒരു ബോറൻ ചിത്രം. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതിനൊപ്പം പത്രങ്ങളിൽ കണ്ടു വായിച്ചു മടുത്ത കഥകളിലെ സസ്പെൻസ് ഒരുക്കി പ്രേക്ഷകനെ ഞെട്ടിക്കാൻ ശ്രമിച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ. പുതുതലമുറയിലെ പെൺകുട്ടികൾക്ക് ഒരു സന്ദേശം കൊടുക്കണം എന്ന ഒരു നല്ല ഉദ്ദേശത്തിൽ ആണെന്ന് തോന്നുന്നു സുജിത് ഈ ചിത്രം ഒരുക്കിയത്. പക്ഷെ ആ ശ്രമം അമ്പേ പാളി പോയി. അഭിനയം, അഭിനേതാക്കൾ: ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അനിതയെ തന്നാൽ കഴിയും വിധം നന്നാക്കാൻ അനുശ്രീ പാട് പെട്ടിട്ടുണ്ട്....

ജോസഫ്

Image
കഥാസാരം: ജോസഫ് (ജോജോ) ഒരു  റിട്ടയേർഡ് പോലീസ് ഓഫീസർ ആണ്. മകൾ നഷ്ടപെട്ടതിനു പിന്നാലെ  ഒരു ആക്‌സിഡന്റിൽ അദ്ദേഹത്തിന്റെ ഭാര്യയും മരിക്കുന്നു. ഈ മരണങ്ങളിൽ സംശയം തോന്നിയ ജോസെഫിന്റെ അന്വേഷണം വന്നു നിന്നതു ഞെട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളിലേക്കു ആയിരുന്നു. സിനിമ വിശകലനം: മലയാളത്തിലെ ഏതൊരു മുൻനിര നായകന്റെയും ഡേറ്റ് കിട്ടുമായിരുന്നെങ്കിലും ഈ ചിത്രത്തിലേക്ക് പദ്മകുമാർ നായകനായി നിശ്ചയിച്ചത് ജോജോ എന്ന നടനെ ആണ്. കോമഡി വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും കണ്ട ജോജോയുടെ ഞെട്ടിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്. സംവിധായകന്റെ വിശ്വാസം 100 % കാത്തു സൂക്ഷിക്കാൻ ജോജോക്ക് കഴിഞ്ഞു.മികച്ച ഒരു തിരക്കഥയെ അതിലും മികച്ച സംവിധാന മികവോടെയും, ദൃശ്യ മികവോടെയും അവതരിപ്പിച്ചപ്പോൾ, ആനുകാലിക പ്രസക്തമായ ഒരു മികച്ച ചിത്രം ആണ് ജോസെഫിലൂടെ മലയാളികൾക്ക് ലഭിച്ചത്. പ്രേക്ഷകന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തി നിൽകുമ്പോൾ, പ്രേക്ഷകന്റെ മനസ്സ് നിറക്കാൻ ഈ ചിത്രത്തിന് കഴിയുന്നു. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ജോജോ തന്നെയാണ് ഈ ചിത്രത്തിലെ യഥാർത്ഥ നായകൻ. ഇമോ...

ഒരു കുപ്രസിദ്ധ പയ്യൻ

Image
കഥാസാരം: അജയൻ (ടോവിനോ) കനകാംബാൽ (ശരണ്യ) എന്ന സ്ത്രീയുടെ കൊലപാതകത്തിലെ പ്രതിയായി തീരുന്നു. അജയൻ പ്രതിക്കൂട്ടിൽ നിന്ന് രക്ഷപെടാൻ വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥായാണ് ഒരു കുപ്രസിദ്ധ പയ്യൻ. സിനിമ അവലോകനം: തലപ്പാവ്, ഒഴിമുറി എന്ന രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച മധുപാൽ എന്ന സംവിധായകന്റ മൂന്നാമത്തെ സംരംഭം ആണ് ഈ ചിത്രം. മുൻ ചിത്രങ്ങളെ അപേക്ഷിച്ചു അത്യാവശ്യം പ്രേക്ഷക സ്വീകാര്യത നേടും വിധം ആണ് അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.  അതി ഗംഭീര ത്രില്ലറോ സസ്പെൻസോ ഒന്നും ഇല്ലെങ്കിൽ കൂടി, കേരളത്തിലെ പോലീസ് , ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളെ അപ്പാടെ വിമർശിക്കുന്നു ഈ ചിത്രം. ചിത്രത്തിൽ അങ്ങിങ്ങായി ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും, പ്രേക്ഷകനെ നിരാശയപ്പെടുത്തില്ല ഈ ചിത്രം. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ അജയ്യനായി ടോവിനോ ജീവിക്കുകയായിരുന്നു. അത്ര അനായാസേന ആണ് അദ്ദേഹം ആ റോൾ അവതരിപ്പിച്ചത്.  നെടുമുടി വേണുവിന്റെ അഡ്വക്കേറ്റ് വേഷവും കലക്കി. ബാലു വര്ഗീസ്, ശരണ്യ പൊൻവർണൻ, അലെൻസിയർ , അനു സിതാര തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. എന്നാൽ ചിത്രത്തിൽ സ്വാഭ...

കായംകുളം കൊച്ചുണ്ണി

Image
കഥാസാരം: കായംകുളം ദേശത്തെ വിറപ്പിച്ച പ്രശസ്ത കള്ളനായ കൊച്ചുണ്ണിയുടെ (നിവിൻ പോളി) കഥ പറയുന്ന ചിത്രത്തിൽ ഇത്തിക്കര പക്കി (മോഹൻലാൽ) കൂടി എത്തുന്നതോടെ കഥ മാറുന്നു. സിനിമ അവലോകനം: റോഷൻ ആൻഡ്രൂസ്  - ബോബി - സഞ്ജയ്  - മോഹൻലാൽ - നിവിൻ പോളി തുടങ്ങിയ വമ്പന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകന് പ്രതീക്ഷ കൂടും. എന്നാൽ പ്രേക്ഷകന്റെ പ്രതീക്ഷയെ അത്ര കണ്ടു ത്രിപ്തിപെടുത്താനായില്ല ഈ ചിത്രത്തിന് എന്നത് ഖേദകരമായ വസ്തുതയാണ്. കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ഏറ്റവും വല്യ പ്രത്യേകത അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധി ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അത്തരം ബുദ്ധി കൂർമതയോടെ   നടത്തുന്ന ഒരു മോഷണ രംഗം പോലും ഇല്ല എന്നത് നിരാശാജനകം ആയി. മോഹൻലാൽ എന്ന നടന്റെ പ്രകടനം , അതിഗംഭീര പശ്ചാത്തല സംഗീതം, ചില കിടിലൻ വിഷ്വൽ  ഫ്രെയിംസ് എന്നിവ ഒഴിച്ച് നിർത്തിയാൽ തീർത്തും ശരാശരി പടം ആണ് കായംകുളം കൊച്ചുണ്ണി. തുടക്കത്തിലേ ഐറ്റം സോങ്ങും, പോത്തിനെ ഓടിക്കുന്ന രംഗത്തിലും, ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളിലും ഒക്കെ എവിടെയോ സംവിധായകനെ  'ബാഹുബലി 'സിനിമ സ്വാധീനിച്ചതായി തോന്നി. ചരിത്രം ഒഴിച്ച് നിർത്തി കച...

മന്ദാരം

Image
കഥാസാരം: രാജേഷ് (ആസിഫ് അലി) എന്ന യുവാവിന്റെ ജീവിതത്തിലെ പ്രണയ നൈരാശ്യ പരമ്പരയും, തുടർന്ന് അദ്ദേഹം ജീവിതത്തിൽ യഥാർത്ഥ പ്രണയം തിരിച്ചറിയുന്നതും ആണ് മന്ദാരത്തിന്റെ അകെ തുക. സിനിമ വിശകലനം : തീർത്തും എല്ലാവര്ക്കും പരിചിതമായ പ്രണയത്തിന്റെയും, പ്രണയ നൊമ്പരത്തിന്റെയും, തേപ്പിന്റെയും ഒക്കെ കഥ. എങ്കിലും ബൈക്ക് ഓടിക്കുന്ന നായിക, കള്ളു കുടിക്കുന്ന നായിക തുടങ്ങിയ ന്യൂ ജെൻ ഐറ്റംസും ചിത്രത്തിൽ വാരി വിതറിയിട്ടുണ്ട്.  ഹിന്ദി സിനിമകളും, തമിഴ് സിനിമകളും ഒക്കെ കോപ്പി അടിച്ചു റൊമാൻസ് രംഗങ്ങളിലെ സർപ്രൈസ് എലെമെന്റ്സും ഗിഫ്റ്റുകളും ഒക്കെ കാണിക്കുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ സംവിധായകനോട് തികഞ്ഞ പുച്ഛം ആണ് തോന്നുന്നത്.  എങ്കിലും തേപ്പു കിട്ടിയ ആൺപിള്ളേരെ മോട്ടിവേറ്റ് ചെയ്യിക്കാനുള്ള ചില രംഗങ്ങൾ ഒക്കെ ചിത്രത്തിന്റെ പൊലിമ കൂട്ടുന്നു. തീർത്തും കേരളത്തിൽ കാണിക്കാവുന്ന ആദ്യ പകുതിയേ, വെറുതെ ഒരു ചേഞ്ച് കാണിക്കാനായി ബാംഗ്ലൂർ എഞ്ചിനീയറിംഗ് കോളേജിലേക്ക് സംവിധായകൻ പറിച്ചു നട്ടിട്ടുണ്ട്. അഭിനയം, അഭിനേതാക്കൾ: രാജേഷ് എന്ന യുവാവിന്റെ വ്യത്യസ്ത പ്രണയ നൊമ്പരങ്ങൾ ആസിഫ് അലി മികവോടെ അവതരിപ്പിച്ചുവെങ്കിലും, ക്ലൈമാക്സ് രം...

വരത്തൻ

Image
കഥാസാരം: ദുബായിൽ ഉള്ള ജോലി നഷ്ടപ്പെട്ട് എബിയും  (ഫഹദ്) പ്രിയയും (ഐശ്വര്യ ) നാട്ടിലെ എസ്റ്റേറ്റ് ലേക്ക്  താമസം മാറുന്നു. എന്നാൽ അവിടെ അവരെ കാത്തിരുന്നത് മറ്റു ചില പ്രേശ്നങ്ങൾ ആയിരുന്നു. എന്തായിരുന്നു ആ പ്രേശ്നങ്ങൾ? അവർ എങ്ങനെ അതിനെ അതിജീവിക്കുന്നു ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം 'വരത്തൻ ' പ്രേക്ഷകന് തുറന്നു കാട്ടുന്നു. സിനിമ അവലോകനം: അമൽ നീരദ് എന്ന സംവിധായകന്റെ ചിത്രങ്ങൾ ഒക്കെയും സ്ലോ പേസ് ആണെങ്കിൽ കൂടിയും,  മികച്ച ദൃശ്യങ്ങളാലും, സ്റ്റൈലിഷ് മേക്കിങ്ങിനാലും സമ്പന്നമാണ്. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. മെല്ലെ പോക്കിൽ തുടങ്ങിയ ആദ്യ പകുതി, രണ്ടാം ഭാഗത്തു എത്തുമ്പോഴേക്കും മികച്ച വേഗത കൈവരിക്കുന്നു. ക്ലൈമാക്സ് രംഗങ്ങളും, സംഘട്ടനങ്ങളും ഒക്കെ മലയാളി പ്രേക്ഷകന് നവ്യാനുഭവമായി.  പുതുമ നിറഞ്ഞ കഥ ഒന്നുമല്ലെങ്കിലും കൂടി, അതിനെ മേക്കിങ് കൊണ്ട് അതിജീവിച്ചു, തന്റേതായ ഒരു കൈയൊപ്പ് ചാർത്താൻ അമൽ നീരദിന് കഴിഞ്ഞു. അഭിനയം, അഭിനേതാക്കൾ: ഫഹദ് അഭിനയിച്ചു ഞെട്ടിച്ചു എന്നൊക്കെ പറഞ്ഞാൽ ക്ലിഷേ ആയി പോകും. അദ്ദേഹം കഴിഞ്ഞ കുറെ സിനിമകളിലായി , സ്‌ക്രീനിൽ തികഞ്ഞ അനായാസതയോടെ ജീവിക്കുകയാണ്. ഐ...

മംഗല്യം തന്തുനാനേന

Image
കഥാസാരം: റോയ് (കുഞ്ചാക്കോ ബോബൻ) ക്ലാരയെ (നിമിഷ) വിവാഹം ചെയുന്നിടത്തു കഥ തുടങ്ങുന്നു. ജോലിയും കൂലിയും ഇല്ലാത്ത റോയിക്കു, പെങ്ങളെ കെട്ടിച്ച കടവും, പിന്നെ വീടിനെ ജപ്തിയിൽ നിന്ന് രക്ഷിക്കേണ്ട ബാധ്യതയും. അങ്ങനെ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പുതുമ നിറഞ്ഞ കഥയാണ് 'മംഗല്യം തന്തുനാനേന'. സിനിമ അവലോകനം: ചെറുപ്പത്തിലേ അച്ഛൻ മരിച്ച നായകൻ, ജോലിയില്ലാത്ത നായകൻ, പെങ്ങളെ കെട്ടിച്ച കടം, വീടിനു ജപ്തി ഭീഷണി, ഭാര്യയേയും, അമ്മയെയും വിഷമിപ്പിക്കാതെ ഒറ്റയ്ക്ക് കടം തീർക്കാൻ ഇറങ്ങി പുറപ്പെടുന്ന അഭിമാനിയായ നായകൻ, എന്തിനും ഏതിനും നായകനൊപ്പം നിൽക്കുന്ന കൂട്ടുകാരൻ.  അങ്ങനെ മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത ഒരുപിടി പുതുമകൾ ഹാസ്യത്തിന്റെ മേന്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ. പുട്ടിനു പീര പോലെ ഭാര്യ ഭർത്താവ് അടി പിടി, ശല്യക്കാരിയായ വേലക്കാരി, 'അമ്മ - മകൻ സെന്റി സീനുകൾ ഒക്കെ വേറെയും ഉണ്ട്. മൊത്തത്തിൽ മേല്പറഞ്ഞ പുതുമകൾ ഇപ്പോഴും ഇഷ്ടപെടുന്നവർക്കുള്ളതാണ് ഈ ചിത്രം. അഭിനയം, അഭിനേതാക്കൾ: ഭർത്താവിന്റെ നിസ്സഹായാവസ്ഥ അഭിനയിച്ചു ഫലിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ നന്നേ ശ്രമിച്ചു. പക്ഷെ നമ്മ...