Posts

ഹേയ് ജൂഡ്

Image
കഥാസാരം: ജൂഡ് (നിവിൻ പോളി) ഒരു സാധാരണ ചെറുപ്പക്കാരനല്ല. ജൂഡ് ഒരിക്കലും കള്ളം പറയില്ല. എല്ലാം കൃത്യതയോടെ, അടുക്കും, ചിട്ടയോടും മാത്രമേ ചെയൂ. ആഹാരം കഴിക്കാനുള്ള സമയ ക്രമത്തിൽ, ആഹാരം കിട്ടിയില്ലേൽ ആഹാരം വരെ ഒഴിവാക്കുന്ന പ്രകൃതം. എന്നാൽ അദ്ദേത്തിനു കണക്കുകളിലും, ശാസ്ത്ര വിഷയങ്ങളിലും അതിശയിപ്പിക്കുന്ന അറിവാണ്. എങ്കിലും മറ്റുള്ളവർക്ക് ജൂഡ്ന്റെ പെരുമാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ ജൂഡിനെ ഒഴിവാക്കുന്നു.ജൂഡിന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നത്. സിനിമ അവലോകനം: ശ്യാമപ്രസാദിനൊപ്പം നിവിൻ പോളി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് 'ഹേയ് ജൂഡ്'. ശ്യാമ പ്രസാദിന്റെ പടങ്ങൾ കാണാൻ വളരെ കുറച്ചു മലയാളി പ്രേക്ഷകരെ ഉള്ളുവെന്നത് അദ്ദേഹത്തിന്റെ മുൻ സിനിമ ചരിത്രം പരിശോധിച്ചാൽ മനസിലാകും. എങ്കിൽ തന്നെയും ഓരോ സിനിമയിലും എന്തെങ്കിലും പുതുമയും വ്യത്യസ്തതയും നിറയ്ക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഉള്ള എടുത്തു പറയത്തക്ക യാതൊരു പുതുമയും അവകാശപെടാനില്ലാത്ത ഒരു ശരാശരി ചിത്രമായി 'ഹേയ് ജൂഡ് ' മാറി. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം, ഇടക്കൊക്കെ ചിരിപ്പിക്...

ബാഗ്മതി

Image
കഥാസാരം: ഈശ്വർ പ്രസാദ് (ജയറാം) നാട്ടുകാർക്ക് എല്ലാവര്ക്കും പ്രിയങ്കരനായ ഒരു മന്ത്രിയാണ്. അദ്ദേഹത്തെ എങ്ങനെയും കരി വാരി തേക്കണം എന്ന ഉദ്ദേശത്തോടെ, അദ്ദേഹത്തിനെതിരായുള്ള തെളിവുകൾ ശേഖരിക്കാൻ തീരുമാനിക്കുന്നു. അതിനായി അവർ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പേർസണൽ ഓഫീസർ ആയ ചഞ്ചല (അനുഷ്ക) ആണ്. അവളിൽ നിന്ന് തെളിവുകൾ ശേഖരിക്കാനായി, അവളെയും കൂട്ടി ഒരു പറ്റം സിബിഐ ഓഫീസറുമാർ കാടിനുള്ളിലെ പ്രേത ബാധയുള്ള 'ബാഗ്മതി' കോട്ടയിൽ എത്തുന്നു. പിന്നീട് അങ്ങോട്ട് ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ബാഗ്മതിയാകെ. സിനിമ അവലോകനം: ഹൊറർ സിനിമ വിഭാഗത്തിൽ പെടുത്താവുന്ന പുതുമ നിറഞ്ഞ , വ്യത്യസ്തമായ ഒരു ചിത്രം. അഭിനേതാക്കളുടെ അതി ഗംഭീര അഭിനയ തികവും, മികച്ച ക്യാമറയും, പശ്ചാത്തല സംഗീതവും ഒക്കെ ചിത്രത്തെ പ്രേക്ഷകനിലേക്കു കൂടുതൽ അടുപ്പിക്കുന്നു. പ്രേക്ഷകന് ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ട്വിസ്റ്റുകൾ, ചിത്രത്തെ വിജയത്തിലേക്ക് ഉയർത്തുന്നു. മികച്ച ഒരു തിരക്കഥയെ നല്ല രീതിയിൽ അവതരിപ്പിച്ചതിന്റെ മാറ്റ് ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. അഭിനയം, അഭിനേതാക്കൾ: ഭാഗമതിയായും, ചഞ്ചലായും അനുഷ്ക സ്‌ക്രീനിൽ നിറഞ...

കാർബൺ

Image
കഥാസാരം: സിബി (ഫഹദ് ഫാസിൽ) അത്യാവശ്യം തട്ടിപ്പും ഉഡായിപ്പും ഒക്കെയായി ജീവിക്കുന്ന ആളാണ്. ഒരിക്കൽ കൊടുംകാടിനു നടുവിലുള്ള ഒരു കൊട്ടാരത്തിന്റെ മാനേജരായി സിബിക്ക് ജോലി ലഭിക്കുന്നു. എന്നാൽ കാട്ടിൽ എത്തിയ സിബിയെ കാത്തിരുന്നത് കൊടുംകാടിനുള്ളിലെ നിധിയെ പറ്റിയുള്ള വിവരങ്ങൾ ആയിരുന്നു. സിബി നിധി വേട്ടക്ക് ഇറങ്ങുന്നിടത്തു കഥ പുരോഗമിക്കുന്നു. സിനിമ വിശകലനം : ദയ, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ വേണു, കഥ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് കാർബൺ. വളരെ നിസ്സാരമായി പറഞ്ഞു പോകാവുന്ന ഒരു കഥയെ വലിച്ചു നീട്ടി , പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലി പലക പുറത്തെടുപ്പിച്ച സംവിധായകന് പ്രത്യേകം സല്യൂട്ട്. കാടിന്റെ ഭംഗി ഒട്ടും തന്നെ ചോർന്നു പോകാതെ ചിത്രത്തിൽ അവതരിപ്പിച്ചുവെങ്കിലും, എടുത്തു പറയത്തക്ക യാതൊരു പുതമായോ മേന്മയോ ചിത്രത്തിന് ഇല്ലാതെ പോയത് പ്രേക്ഷകനെ നിരാശപ്പെടുത്തി. നിധി തേടി പോകുന്നവർക്ക് യഥാർത്ഥ നിധി എന്തെന്ന് മനസിലാക്കിക്കാൻ സംവിധായകൻ ശ്രമിച്ചുവെങ്കിലും അത് പ്രേക്ഷകന് ദഹിക്കത്തക്ക രീതിയിൽ അവതരിപ്പിക്കുന്നതിൽ ചിത്രം പലയിടത്തും പരാജയപ്പെട്ടു.  അഭിനേതാക്കൾ,അഭിനയം: സിബ...

ദൈവമേ കൈ തൊഴാം കെ . കുമാർ ആകണം

Image
കഥാസാരം: ദൈവവും  (നെടുമുടി വേണു ) അദ്ദേഹത്തിന്റെ പേർസണൽ അസിസ്റ്റന്റ് ആയ മായാദത്തനും കേരളത്തിൽ എത്താൻ തീരുമാനിക്കുന്നു. തന്നെ ഒരിക്കൽ പോലും വിളിച്ചു ബുദ്ധിമുട്ടിക്കാത്ത കെ കുമാറിന്റെ (ജയറാം) വീടാണ് ദൈവത്തിന്റെ കേരളത്തിലെ താമസത്തിനായി തിരഞ്ഞെടുത്തത്. കെ കുമാറും , ഭാര്യയും (അനുശ്രീ) നന്നായി തന്നെ ദൈവത്തെ പരിചരിച്ചു. പക്ഷെ ഒരിക്കൽ കെ കുമാറും , ഭാര്യയും തമ്മിൽ ഉള്ള തർക്കം അതിരു വിട്ടു ദൈവത്തിന്റെ കോടതിയിൽ തീർപ്പിനായി എത്തി. ദൈവത്തിന്റെ വിധി ന്യായം തികച്ചും അസാധാരണവും, അപ്രതീക്ഷിതവും ആയിരുന്നു.  ശേഷം സ്‌ക്രീനിൽ ... സിനിമ അവലോകനം: മലയാളത്തിലെ ഹാസ്യ സാമ്രാട്ടായ സലിം കുമാറും, നിത്യഹരിത കുടുംബ നായകൻ ജയറാമും ഒന്നിച്ചപ്പോൾ പ്രേക്ഷകന് ഒരു മികച്ച ചിത്രം പ്രതീക്ഷിച്ചു പോയി. എന്നാൽ കുറെ ഹാസ്യ രംഗങ്ങളും, ട്രോള് രംഗങ്ങളും ഒഴിച്ച് നിർത്തിയാൽ വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ശരാശരി ചിത്രത്തിൽ ഒതുങ്ങി പോയി ഈ സിനിമ. മികച്ച ചിത്രം ഒരുക്കാൻ നർമ രംഗങ്ങളും, ഹാസ്യ നടന്മാരും മാത്രം പോരാ..മറിച്ചു മികച്ച ഒരു തിരക്കഥയും, അത് വേണ്ട രീതിയിൽ അവതരിപ്പിക്കാൻ കെൽപ്പുള്ള സംവിധായകനും അനിവാര്യമാ...

മാസ്റ്റർ പീസ്

Image
കഥാസാരം:           നഗരത്തിലെ പ്രശസ്ത കോളേജിലെ വിദ്യാർത്ഥിനി അതി ദാരുണമായി റേപ്പ് ചെയ്യപ്പെട്ടു കൊല്ലപ്പെടുന്നു.  അതേ കോളേജിലെ വിദ്യാർത്ഥികളെ പ്രതി ചേർത്ത് അന്വേഷണം പുരോഗമിക്കുന്നു.  എന്നാൽ ആരോപണ വിധേയരായ വിദ്യാർത്ഥികളെ  വിട്ടു കൊടുക്കാൻ കോളേജ് അധികൃതരും,  മറ്റു വിദ്യാർത്ഥികളും തയ്യാർ ആകുന്നില്ല.  പോലീസും വിദ്യാർത്ഥികളും തമ്മിൽ സങ്കര്ഷം ഉടലെടുക്കുന്നു.  ഈ പ്രശ്നങ്ങൾക്ക് നടുവിൽ കോളേജിലെ  ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ പുതിയ അധ്യാപകനായി എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ  എത്തുന്നു. പിന്നീട് കഥയാകെ മാറിമറിയുന്നു. ശേഷം സ്‌ക്രീനിൽ. സിനിമ അവലോകനം : രാജാധിരാജ എന്നാ വിജയ ചിത്രത്തിന് ശേഷം,  വീണ്ടും അതേ മാസ്സ് ഫോർമുലയുമായി അജയ് വാസുദേവ് ഒരുക്കിയ മമ്മൂട്ടി ചിത്രം  ആണ്  'മാസ്റ്റർ പീസ് '.  വ്യത്യസ്ത നിറഞ്ഞ ത്രില്ലറും സസ്‌പെൻസും ഒരുക്കാൻ അണിയറക്കാർ ശ്രമിച്ചുവെങ്കിലും,  ആ  ശ്രമം അമ്പേ പാളി പോയി. ഒരു സാധാരണ മലയാളി പ്രേക്ഷകന് പോലും കൊലയാളിയെ ആദ്യമേ ഊഹിച്ചെടുക്കാൻ കഴിയുമ്പോൾ,  ഒരു ശാസ്ത്രീയതയുടെയും അടിസ്ഥാനം...

ആട് 2

Image
കഥാസാരം: ഷാജി പാപ്പനും പിള്ളേരും വീണ്ടും വടംവലിയിൽ ജയിച്ചു കപ്പ് നേടുന്നു. കപ്പിന് ഒപ്പം പ്രേശ്നങ്ങളും കൂടെ കൂടുന്നു സിനിമ വിശകലനം: ആദ്യ ഭാഗം പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുകയും, അത് കാണാൻ ആയി തിയ്യറ്ററിൽ പൂരത്തിന്റെ തിരക്ക് ഉണ്ടാവുകയും ചെയ്തെങ്കിൽ , ആ ചിത്രത്തിന്റെ പേര് 'ആട് ' എന്നാകും. ടോറന്റ് ഹിറ്റ് ആയി മാറിയ  ആടിന്റെ രണ്ടാം ഭാഗം ഒരുക്കിയപ്പോൾ, പ്രേമയത്തിലോ അവതരണത്തിലോ യാതൊരു പുതുമയും അണിയറക്കാർ ഒരുക്കിയിട്ടില്ല. മറിച്ചു ഒന്നാം ഭാഗം ഇഷ്ടമായവർക്കു വേണ്ടി മാത്രം അതേ പാറ്റേർണിൽ നിർമിച്ച ഒരു ചിത്രം. ഹാസ്യവും, കിടിലം ബാക് ഗ്രൗണ്ട് മ്യൂസിക്കും ആണ് രണ്ടാം ഭാഗത്തിന്റെയും ഹൈലൈറ്. . അഭിനേതാക്കൾ, അഭിനയം : ജയസൂര്യ , സൈജു കുറുപ്പ്, വിനായകൻ തുടങ്ങിയവർ ഒപ്പത്തിനൊപ്പം മത്സരിച്ചു അഭിനയിച്ചു. ധർമജൻ , ഇന്ദ്രൻസ്, തുടങ്ങിയവർ നര്മരംഗങ്ങളിൽ ഗംഭീരം ആയി. ശ്രിന്ദ, സണ്ണി വെയ്ൻ ,അജു, വിജയ് ബാബു  തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി സംഗീതം, സാങ്കേതികം, സംവിധാനം: ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം ആണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. വ്യത്യസ്ത നിറഞ്ഞ തിരക്കഥ ഒരുക്കിയില്ലെ...

വിമാനം

Image
കഥാസാരം: വെങ്കിടി (പൃഥ്വിരാജ്) ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞൻ ആണ്. DRDO  ഏവിയേഷൻ വിഭാഗം മേധാവിയായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിക്കുന്നു. എങ്ങനെയാണ് ഏവിയേഷനിൽ കമ്പം തോന്നി തുടങ്ങിയത് എന്ന ചോദ്യത്തിന് വെങ്കിടിയുടെ മനസ്സിന്റെ കോണിൽ ഒളിപ്പിച്ചു വെച്ച, പ്രണയത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കഥ തുടങ്ങുന്നു. സിനിമ വിശകലനം: പ്രദീപ് എം നായർ എന്ന സംവിധായകന്റെ ആദ്യ സംരഭം അതി ഗംഭീരം തന്നെ എന്ന് പറയാം. വിമാന നിർമിതിയുടെ കഥകൾ പലതു വന്നിട്ടുണ്ടെങ്കിൽ കൂടി, പ്രണയവും, പാഷനും ഒരു പോലെ സമന്വയിപ്പിച്ചു ഒരു മികച്ച സൃഷ്ടി. അഭിനേതാക്കളുടെ ഒന്നിനൊന്നു മെച്ചമായ അഭിനയവും, മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തെ ഒരു ക്ലാസ് ചിത്രമാക്കി തീർക്കുന്നു. നാടകീയത പരമാവധി കുറച്ചു, ഇത്തരം ഒരു മികച്ച ചിത്രം സമ്മാനിച്ച സംവിധായകനും, നിർമ്മാതാവിനും അഭിനന്ദനങൾ. അഭിനേതാക്കൾ, അഭിനയം : വെങ്കിടിയായി പ്രിത്വിരാജ് അരങ്ങിൽ ജീവിച്ചു. വെങ്കിടിയുടെ നായിക റോളിൽ ദുർഗ കൃഷ്ണയും അരങ്ങേറ്റം മോശം ആക്കിയില്ല. അലെൻസിയർ, സുധീർ കരമന തുടങ്ങിയവർ മത്സരിച്ചു അഭിനയിച്ചപ്പോൾ, പ്രവീണ  ,സൈജു കുറുപ്പ് തുടങ്ങിയവർ തങ്ങളുടെ ശക്തമാ...