Posts

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്

Image
കഥാസാരം: ജോയ് താക്കോൽക്കാരന്റെ (ജയസൂര്യ) പുണ്യാളൻ അഗർബത്തീസ് ബാങ്ക് ജപ്തി ചെയ്യുന്നു. പുതിയതായി എന്ത് തുടങ്ങും എന്ന് കരുതുന്ന ജോയിയുടെ മനസ്സിലേക്ക്‌ ഒരു പുതിയ ആശയം എത്തുന്നു. ആന മൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന 'പുണ്യാളൻ വെള്ളം' . ആ സംരഭം തുടങ്ങുമ്പോൾ സർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന പ്രേശ്നങ്ങൾ മൂലം ജോയ് സർക്കാരിന് എതിരെയും മുഖ്യമന്ത്രിക്ക് എതിരെയും തിരിയുന്നതോടു കൂടി കഥ രസകരമാകുന്നു. സിനിമ വിശകലനം: പുണ്യാളൻ അഗർബത്തീസ് എന്ന ഒന്നാം ഭാഗത്തോട് പൂർണമായും നീതി പുലർത്താൻ സാധിച്ച ഒരു രണ്ടാം ഭാഗം.  ആദ്യ സിനിമയേക്കാൾ സാമൂഹിക പ്രസക്തി ഒരു പടി കൂടിയ ചിത്രം തന്നെയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.  രഞ്ജിത്ത് ശങ്കർ എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ഒരു കൊച്ചു ചിത്രം. ഇന്നത്തെ കേരള സമൂഹത്തിന്റെ പ്രതികരണമില്ലായ്മയും, സർക്കാരിന്റെ പൊള്ളത്തരവും എല്ലാം ഹാസ്യത്തിന്റെ ചെരുവക്കൊപ്പം, അതിന്റെ അന്തസത്തു ചോർന്നു പോകാതെ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. അഭിനേതാക്കൾ, അഭിനയം : ജോയ് താക്കോൽക്കാരനായി ജയസൂര്യ ഒരിക്കൽ കൂടി മിന്നും പ്രകടനം കാഴ്ച വെച്ചു....

വില്ലൻ

Image
കഥാസാരം: മാത്യൂസ് (മോഹൻലാൽ) പോലീസ് ഡിപ്പാർട്മെന്റിലെ സമർത്ഥനായ ഓഫീസർ ആണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചടികൾ മൂലം അദ്ദേഹം പോലീസ് ജോലി രാജി വെക്കാൻ ഒരുങ്ങുന്നു. രാജി വെക്കാൻ ഒരുങ്ങുന്ന ദിവസം തലസ്ഥാന നഗരിയെ ഞെട്ടിച്ചു കൊണ്ട് മൂന്ന് പേർ ഒരുമിച്ചു കൊല്ലപ്പെടുന്നു. യാതൊരു തുമ്പും കിട്ടാതെ ഡിപ്പാർട്മെന്റ് വലയുമ്പോൾ, ഉന്നതർ മാത്യൂസിനോട് അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നു. ആദ്യമൊക്കെ പിന്മാറിയെങ്കിലും ഒടുവിൽ അദ്ദേഹം ആ ദൗത്യം ഏറ്റെടുക്കുന്നു. അദ്ദേഹം ആ ദൗത്യത്തിൽ വിജയം കാണുന്നതെങ്ങനെ എന്നതാണ് വില്ലൻ എന്ന സിനിമ.(മെമ്മറിസ് സിനിമയുടെ കഥാസാരവും ആയി സാമ്യം തോന്നാമെങ്കിലും വില്ലന്റെ മോട്ടീവ് വേറെ ആണ് ) . സിനിമ അവലോകനം: ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയിലെ സംഭാഷണ ശകലങ്ങൾ അതി ഗംഭീരം ആയിരുന്നെങ്കിലും, കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം ചിത്രത്തെ പിന്നോട്ടു വലിക്കുന്നു. കണ്ടു പഴകിയ വില്ലന്റെ മോട്ടീവും ,പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും ഒക്കെ കൂടി ആയപ്പോൾ ചിത്രം പലപ്പോഴും പ്രേക്ഷകനെ മുഷിപ്പിച്ചു. മോഹൻലാൽ എന്ന നടന്റെ അതി ഗംഭീര പെർഫോമൻസും സ്റ്റൈലിഷ് മാനറിസങ്ങളും മാത്രമാണ് ചിത്രത്...

ആകാശ മിഠായി

Image
കഥാസാരം: ഒരു പേപ്പർ മിൽ കോളനിയിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങളും, അവിടുത്തെ മൂന്നു ആൺ കുട്ടികളുടെ വളർച്ചയും ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥാസാരം. ഒരാൾ മകനെ ഡോക്ടർ ആകാനായി പഠിപ്പിക്കുമ്പോൾ, അടുത്ത കുടുംബം മകനെ സ്വയം ഒതുങ്ങി കൂടി, മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ജീവിക്കാനാണ് പഠിപ്പിക്കുന്നത്. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്തമായി ജയ്  (ജയറാം) തന്റെ മകനായ 'ആകാശ് ' നെ വളർത്തുന്നു. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നു വന്ന മൂന്നു കുട്ടികളുടെ ജീവിത കഥയാണ് ;ആകാശമിഠായി ' എന്ന കൊച്ചു ചിത്രം. സിനിമ അവലോകനം: തമിഴിൽ ഹിറ്റായ സമുദ്രക്കനിയുടെ 'അപ്പ' എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് 'ആകാശമിഠായി'. ജയറാം എന്ന നടനിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മികച്ച കുടുംബ ചിത്രം കാണാൻ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. 'എന്റെ വീട് അപ്പൂന്റെയും' എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ ഏറ്റവും മികച്ച പേരന്റ്ൽ ചിത്രം ആണ് 'ആകാശ മിഠായി'. അശ്ലീലങ്ങൾ ഇല്ലാത്ത, കോമാളിത്തരം ഇല്ലാത്ത കുടുംബ സമേതം കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രം. ഇന്നത്തെ സാഹ...

ഷെർലക് ടോംസ്

Image
കഥാസാരം: തോമസ് (ബിജു മേനോൻ ) ചെറുപ്പകാലം മുതൽ ഷെർലക് ഹോംസിന്റെ ആരാധകൻ ആണ്. ബുദ്ധി കൊണ്ട് കേസ് തെളിയിക്കുന്ന ഒരു നല്ല പോലീസുകാരൻ ആകണം എന്നാഗ്രഹിച്ച തോമസ് പല ജീവിത സാഹചര്യങ്ങളും പ്രേശ്നങ്ങളും അതിജീവിച്ചു ഐ .ആർ . സ്  ഓഫീസർ ആകുന്നു. തന്റെ ആദ്യ കേസ് പിടുത്തം തന്നെ ഒരു സംഭവം ആക്കാൻ തോമസ് തീരുമാനിക്കുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. തോമസിന്റെ ജീവിത കഥയാണ് ഷെർലക് ടോംസ്. സിനിമ അവലോകനം : മേരിക്കൊണ്ടൊരു കുഞ്ഞാട് എന്ന ഒറ്റ ചിത്രത്തിലൂടെ ബിജു മേനോന്റെ തലവര തന്നെ മാറ്റിമറിച്ച സംവിധായകൻ ആണ് ഷാഫി. ഷാഫിയും ബിജുമേനോനും ഒന്നിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളം ആയിരുന്നു. പക്ഷെ ഇക്കുറി ഈ ടീമിന് പ്രേക്ഷകന്റെ പ്രേതീക്ഷോക്കൊത്തു ഉയരാൻ കഴിയാതെ പോയി . സാമാന്യം ഭേദപ്പെട്ട ഒരു തിരക്കഥയെ അവതരണ രീതി കൊണ്ട് പിന്നോട്ടു വലിച്ചപ്പോൾ ശരാശരിക്കും താഴെ നിൽക്കുന്ന ചിത്രമായി ഷെർലക് ടോംസ് ഒതുങ്ങി. കോമേഡിക്കൊപ്പം വളിപ്പുകളും, അശ്ളീല സംഭാഷണങ്ങളും നിറഞ്ഞപ്പോൾ ചിത്രത്തിന്റെ നിലവാരം താഴെ പോയി . അഭിനയം, അഭിനേതാക്കൾ: തോമസ് എന്ന റോൾ തികച്ചും അനായാസേന ബിജു മേനോൻ അവതരിപ്പിച്ചു. ബിജു മേനോന്റെ ഭാര്യാ വേഷത്തിൽ എത്തിയ ശ്രിന്ദ ...

രാമലീല

Image
കഥാസാരം: അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) കമ്മ്യൂണിസ്റ്റ് പാർട്ടി എം.ൽ . എ  ആയിരുന്നു. പാർട്ടിയിലെ നയങ്ങളോടുള്ള എതിർപ്പ് മൂലം അദ്ദേഹം പാർട്ടി മാറുന്നു. സ്വന്തം അമ്മ വരെ ശത്രു ആയ ആ സാഹചര്യത്തിൽ രാമനുണ്ണി ഒരു രാഷ്ട്രീയ കൊലപാതകത്തിലെ പ്രതിയായി തീരുന്നു. എല്ലാ തെളിവുകളും രാമനുണ്ണിക്ക്‌ എതിരാകുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള രാമനുണ്ണിയുടെ ലീലകൾ ആണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. സിനിമ അവലോകനം : സമീപകാല ദിലീപ് സിനിമകളിൽ നിന്ന് വിപരീതമായി ചളികളുടെ അളവ് കുറച്ചു, തിരക്കഥക്കും , സാങ്കേതിക മികവിനും ഊന്നൽ നൽകി ഒരുക്കിയ ചിത്രം ആണ് 'രാമലീല'. സച്ചി എന്ന രചയിതാവിന്റെ പാടവം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ. പുതുമുഖ സംവിധായകൻ ആണെന്ന് തോന്നാത്ത വിധം മികച്ച ഒരു സെമി ത്രില്ലെർ ഒരുക്കാൻ അരുൺ ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ദിലീപിന്റെ യഥാർത്ഥ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി അസാധാരണ സാമ്യം ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിനു ഉണ്ട്. പ്രേക്ഷകനെ നിരാശനാക്കാത്ത ഒരു മികച്ച ചിത്രം ആണ് 'രാമലീല'. അഭിനയം, അഭിനേതാക്കൾ: ദിലീപ് എന്ന നടനെ സീരിയസ് റോളിൽ കാണാൻ കഴിഞ്ഞതാണ് ചിത...

പറവ

Image
കഥാസാരം: മട്ടാഞ്ചേരിയിലെ പ്രാവ് പറത്തൽ മത്സരവും, അതിനോട് അനുബന്ധിച്ചു പ്രാവുകളെ വളർത്തി പരിശീലിപ്പിക്കുന്ന ഒരു കൂട്ടം യുവാക്കളുടെയും കുട്ടികളുടെയും കഥ.  മട്ടാഞ്ചേരി എന്നാൽ മലയാള സിനിമക്ക് ഗുണ്ടകളുടെ നാടാണ്. ആ ഒരു പ്രതിച്ഛായയെ അട്ടിമറിക്കുന്ന, പുറം ലോകത്തിനു അത്ര പരിചിതമല്ലാത്ത മട്ടാഞ്ചേരിയുടെ വേറിട്ട ജീവിത കഥയാണ്  'പറവ' എന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. സിനിമ അവലോകനം : സൗബിൻ ഷാഹിർ എന്ന നടൻ സംവിധായകന്റെ റോളിലേക്ക്  ഉയർന്ന ചിത്രമാണ് 'പറവ' . തന്റെ ആദ്യ ചിത്രത്തിൽ തന്നെ തന്റെ നാടിന്റെ വ്യത്യസ്തമാർന്ന ഒരു മുഖം പ്രേക്ഷകന് പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രം മലയാളി പ്രേക്ഷകർക്ക് പുതുമയുള്ള ദൃശ്യാനുഭവം പകരുമ്പോളും,  പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു ശക്തമായ തിരക്കഥയുടെ അഭാവം ചിത്രത്തിൽ അങ്ങിങ്ങു വലിച്ചു നീട്ടലുകളായി മുഴച്ചു നില്കുന്നു. കഥാപാത്ര സൃഷ്ടിയിൽ മിക്ക കഥാപാത്രങ്ങൾക്കും വേണ്ടത്ര സ്പേസ് നൽകാഞ്ഞത് ഒരു പോരായ്മയായി തോന്നി. എങ്കിലും വ്യത്യസ്തത നിറഞ്ഞ കഥാസാരവും പുതുമ നിറഞ്ഞ അഭിനേതാക്കളും, അഭിനയശൈലികളും,  റിയലിസ്റ്റിക് അവതരണവും പറവയെ ഒ...

ആദം ജോൺ

Image
കഥാസാരം : ആദം (പൃഥ്വിരാജ് ) എന്ന പ്രമുഖ പ്ലാന്റർ ജൂത പെൺകുട്ടി ആയ ആമിയെ വിവാഹം കഴിക്കുന്നു. അവർക്കു ഒരു പെൺകുട്ടി ജനിക്കുന്നു 'ഇള'. സ്കോട്ലൻഡിൽ താമസം ആക്കിയ അവരുടെ മകളായ ഇളയെ ഒരു കൂട്ടം മുഖമൂടിധാരികൾ  തട്ടിക്കൊണ്ടു പോകുന്നു. മകളെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം അന്വേഷിച്ചുള്ള ആദാമിന്റെ യാത്രയും, മകളെ വീണ്ടെടുക്കുവാനുള്ള ശ്രമവും ആദമിനെ മറ്റൊരു ലോകത്തു എത്തിക്കുന്നു. ശേഷം സ്‌ക്രീനിൽ.... സിനിമ വിശകലനം : മലയാള സിനിമയിൽ വ്യത്യസ്തതകളും പുതുമകളും അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് പ്രിത്വിരാജ് എന്ന വ്യക്തിയുടെ സ്ഥാനം. ഓരോ ചിത്രങ്ങളിലൂടെയും അദ്ദേഹം അത് അടിവരയിട്ടു ഉറപ്പിക്കുന്നുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല. സ്കോട് ലാൻഡ് പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഡാർക്ക് ത്രില്ലെർ ഗണത്തിൽപെടുത്താവുന്ന ചിത്രം ആണ് ആദം ജോൺ. കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നതിൽ ചിത്രം പിന്നോട്ടു ആണെങ്കിലും, മികച്ച കുടുംബ പശ്ചാത്തല ഇമോഷണൽ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. ചിത്രത്തിന്റെ ദൈർഖ്യവും, മൂടും സാധാരണ പ്രേക്ഷകനെ പലപ്പോഴും മുഷിപ്പിക്കുന്നു. വ്യത്യസ്തത ഇഷ്ടപെടുന്ന ഏതൊരു സിനിമാപ്രേമിക്കും കണ്ടിരിക്കാവുന്ന ഒരു നല...