Posts

ആനന്ദം

Image
കഥാസാരം : ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കമ്പ്യൂട്ടർ സയൻസ് കുട്ടികൾ ഇൻഡസ്ട്രിയൽ വിസിറ്റിന് പോകുന്നു. വരുൺ , കുപ്പി, അക്ഷയ്, ഗൗതം, ദിയ , ദർശന , ദേവിക   തുടങ്ങിയവർ ആണ് കുട്ടികളിൽ പ്രമുഖർ. കുട്ടികൾക്ക് ഒപ്പം ചാക്കോ മാഷും ലവ്ലി  മിസ്സും. വിജയനഗരയിലെ ഹംപി കണ്ടു , അത് വഴി ഗോവയിൽ പോയി  ന്യൂ ഇയർ ആഘോഷിച്ചു വരാൻ ആണ് പ്ലാൻ. ഈ ഐ വി ദിനങ്ങളിൽ ഇവർ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുടെയും , മാറ്റങ്ങളുടെയും ദൃശ്യാവിഷ്‌കാരം ആണ്  'ആനന്ദം'. സിനിമ വിശകലനം: കോളേജ് പശ്ചാത്തലത്തിൽ അനേകം ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു കോളേജിലെ ഇൻഡസ്ട്രിയൽ വിസിറ്റ് കഥാതന്തുവാക്കി ഒരു ചിത്രം ആദ്യം ആണ്. ഈ ചിത്രം ഇന്നത്തെ യുവാക്കളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു അതി മനോഹര ചിത്രം ആണ്. അത്ര സ്വാഭാവികമായി ആണ് ചിത്രത്തിലെ ഭൂരിഭാഗം കഥാസന്ദർഭങ്ങളും പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും നമ്മുടെ കോളേജുകളിൽ ഉള്ള ആരുമായെങ്കിലും സാദൃശ്യപ്പെടുത്താം. അത് തന്നെ ആണ് ഈ ചിത്രത്തിന്റെ വിജയം. സിനിമയുടെ ആകെ മൊത്തം ഫ്രഷ്‌നെസ്സുമായി തട്ടിച്ചു നോക്കുമ്പ...

കവി ഉദ്ദേശിച്ചത്

Image
കഥാസാരം : അള്ളിമൂലയിലെ നാട്ടുകാർക്ക് വോളി ബോൾ ഒരു ലഹരിയാണ്. ഓരോ വർഷവും നടക്കുന്ന ടൂർണമെന്റിൽ പന്തയം വെക്കലും, ടീം ഇറക്കലും ഒക്കെ അവരുടെ പതിവ് കലാപരിപാടികൾ ആണ്. ആ നാട്ടിലെ പ്രമുഖ ധനിക കുടുംബത്തിലെ പൊങ്ങച്ചക്കാരനായ വട്ടത്തിൽ ബോസ്കോ (നരേൻ), ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സാധാരണ ചെറുപ്പക്കാരുടെ പ്രതിനിധി ആയി ജിമ്മി (ആസിഫ് അലി). ഇവർക്ക് രണ്ടാൾക്കും ഇടയിലേക്ക്  ഒരു വോളി ബോൾ ടൂർണമെന്റിന്റെ പന്തയം ഒരുങ്ങുന്നു. പന്തയം ആര് ജയിക്കുമെന്നതു "കവി ഉദ്ദേശിച്ചത്" എന്ന ചിത്രം പ്രേക്ഷകന് മുന്നിൽ ദൃശ്യവൽക്കരിക്കുന്നു. സിനിമ വിശകലനം: പുലി മുരുകൻ, തോപ്പിൽ ജോപ്പൻ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം ഇറങ്ങിയ ഒരു കൊച്ചു ചിത്രം. വോളി ബോൾ കളിയുടെ രസവുമായി ഈ വര്ഷം ഇറങ്ങിയ കരിങ്കുന്നം 6S നു ശേഷം , മറ്റൊരു വോളി ബോൾ തരംഗം. ചിത്രത്തിന്റെ ആദ്യ പകുതി ഒക്കെ പ്രേക്ഷകനെ നല്ല രീതിയിൽ മുഷിപ്പിക്കുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിലെ വോളി ബോൾ രംഗങ്ങളും, പന്തയങ്ങളും, മതസരങ്ങളും പ്രേക്ഷകനെ ആവേശത്തിൽ ആഴ്ത്തി. 90കളിൽ മലയാള സിനിമയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു ചിത്രം ആണെങ്കിലും, പ്രേക്ഷകനെ ഒരു പരിധി വരെ ചിത്രം ത്രിപ്തിപെടുത്...

തോപ്പിൽ ജോപ്പൻ

Image
കഥാസാരം: തോപ്പിൽ കുടുംബത്തിലെ ഒരേയൊരു ആൺ സന്തതി. അതാണ് 'ജോപ്പൻ'. ജോപ്പൻ നല്ല ഒന്നാംതരം കബഡി കളിക്കാരൻ ആണ്. കബഡിയിൽ വിജയിച്ചു ട്രോഫിയുമായി വീട്ടിലേക്കു പോകുമ്പോൾ ആണ് ജോപ്പൻ ആദ്യമായി ആനിയെ കാണുന്നത്. പിന്നീട് അവര് പ്രണയത്തിൽ ആകുന്നു.വീട്ടുകാരും നാട്ടുകാരും അറിയുന്നു. ഒടുവിൽ സ്വന്തം കാലിൽ നിൽക്കാനുള്ള പണം സമ്പാദിച്ചിട്ടേ തിരിച്ചു വരുള്ളൂ എന്ന് പറഞ്ഞു കൊച്ചു ജോപ്പൻ നാട് വിടുന്നു. കഥയുടെ ബാക്കി പ്രേക്ഷകന് മനസിലായി കാണും എന്നതിനാൽ ഞാൻ സസ്പെൻസ് കളയുന്നില്ല. സിനിമ വിശകലനം: മികച്ച ഒരു കഥാസാരം ഇല്ല...മികച്ച ഡയലോഗ് ഇല്ല...മികച്ച കോമഡി രംഗങ്ങൾ ഇല്ല...മമ്മൂട്ടി എന്ന നടന്റെ മാസ്സ് - റൊമാന്റിക് സീനുകളാൽ സമ്പന്നം ആയ ചിത്രം. മമ്മൂട്ടി ഇത്തരം കോമാളി വേഷങ്ങൾ ആടി പ്രേക്ഷകനെ മുഷിപ്പിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്. മമ്മൂട്ടി എന്ന നടനെ ഇഷ്ടപെടുന്ന ഏതൊരാളെയും ഈ ചിത്രം പൂർണമായും ത്രിപ്തിപെടുത്തും. മറ്റു സാധാരണ പ്രേക്ഷകർക്ക് ഇത് തീർത്തും കണ്ടു പഴകിയ ഒരു സാധാരണ ചിത്രം ആണ്. അഭിനയം, അഭിനേതാക്കൾ : ജോപ്പനായി മമ്മൂട്ടി തിളങ്ങി. ചില രംഗങ്ങളിൽ ഒക്കെ മമ്മൂട്ടിയുടെ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം ഒഴിവാ...

ഒരു മുത്തശ്ശി ഗദ

Image
കഥാസാരം: ഒരു ഇടത്തരം കുടുംബം . അവിടെ അറുപത്തിനു മുകളിൽ പ്രായം ഉള്ള ഒരു അമ്മച്ചി. പേര് ലീലാമ്മ.അമ്മച്ചി എന്തിനും ഏതിനും മക്കളുമായും, കൊച്ചു മക്കളുമായും ഒക്കെ വഴക്കിടും. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മൂശേട്ട സ്വഭാവം. വീട്ടിലെ ജോലിക്കാരിയുമായി വഴക്കു. എന്തിനും ഏതിനും നിര്ബന്ധബുദ്ധി . അമ്മച്ചിയുടെ ഈ സ്വാഭാവം കാരണം മകനും, മരുമകളും, കൊച്ചു മക്കളും ഒക്കെ അമ്മച്ചിയിൽ നിന്ന് മാനസികമായി അകലുന്നു.  ഇത് എന്റെ വീട്ടിലെ കഥയല്ലേ എന്ന് നിങ്ങൾക്കു ഇപ്പൊ തോന്നിയെങ്കിൽ, അത് തന്നെയാണ്  'ഒരു മുത്തശ്ശി ഗദ' എന്ന ചിത്രം പ്രേക്ഷകന് വരച്ചു കാട്ടുന്നത്.  ഒരു റിയലിസ്റ്റിക് കഥാ പശ്ചാത്തലം. സിനിമ വിശകലനം: 'ഓം ശാന്തി ഓശാന ' എന്ന അതിമനോഹര ചിത്രത്തിന് ശേഷം ജൂഡ് ആന്റണി എന്ന സംവിധായകൻ രണ്ട് വർഷത്തെ നീണ്ട ഇടവേള എടുത്തു ചെയ്ത സിനിമ. ആദ്യ സിനിമയിലെ തിരക്കഥാകൃത്തു സ്വതന്ത്ര സംവിധായകൻ ആയപ്പോൾ, ജൂഡ് തിരക്കഥാകൃത്തിന്റെ വേഷം ഇക്കുറി ഏറ്റെടുത്തു. നിവിൻ പോളിയുടെ കഥയ്ക്ക് അത്യാവശ്യം നല്ല തിരക്കഥ ഒരുക്കാൻ ജൂഡിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ആശ്വസിക്കാം. വർത്തമാന കുടുംബങ്ങളിൽ കണ്ടു വരുന്ന ഒരു പൊതു പ്രശ്നത്തെ, അതിന്റെ ത...

ഊഴം

Image
കഥാസാരം : സൂര്യ കൃഷ്ണമൂർത്തി (പൃഥ്വിരാജ്) യൂ എസിൽ എഞ്ചിനീയർ ആണ്. സഹോദരിയുടെ കല്യാണത്തിനായി നാട്ടിൽ എത്തി മടങ്ങി പോകുന്ന സൂര്യ , വൈകാതെ തന്റെ കുടുംബം ദാരുണമായി കൊല്ലപ്പെട്ട വാർത്ത അറിഞ്ഞു തകരുന്നു. പിന്നീട് തന്റെ കുടുംബം തകർത്തവരോടുള്ള സൂര്യയുടെ പ്രതികാരം ആണ്  'ഊഴം ' സിനിമ അവലോകനം: ജീത്തു ജോസഫ് എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആണ്. ലൈഫ് ഓഫ് ജോസൂട്ടി എന്ന അവസാന ചിത്രം പരാജയപെട്ടപ്പോഴും, ഊഴം മികച്ച ഒരു സിനിമ അനുഭവം ആയിരിക്കുമെന്ന് പ്രേക്ഷകൻ പ്രതീക്ഷിച്ചു. എന്നാൽ പ്രേക്ഷക പ്രതീക്ഷയെ അമ്പേ സാധൂകരിക്കാൻ ഈ ഊഴത്തിൽ ജിത്തുവിന് സാധിച്ചിട്ടില്ല. നോൺ - ലീനിയർ പാറ്റേർണിൽ പറഞ്ഞു പോകുന്ന കഥാ ശൈലി ഒഴികെ നിർത്തിയാൽ, മറ്റുള്ളതൊക്കെ സ്ഥിരം പ്രിതികാര കഥകളുടെ ചേരുവ തന്നെ. സിനിമ ഇറങ്ങും മുൻപേ ജിത്തു ജോസഫ്, ഇതൊരു സസ്പെൻസ് ചിത്രം അല്ല എന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകൻ ആ മനോഭാവത്തോടെ വേണം ഈ സിനിമയെ സമീപിക്കാൻ. അഭിനയം, അഭിനേതാക്കൾ: പൃഥ്വിരാജ് വീണ്ടും പ്രസരിപ്പും, ചുറുചുറുക്കും ഉള്ള യുവാവായി , സ്റ്റൈലിഷ് ആയി ഈ ചിത്രത്തിൽ കാണപ്പെട്ടു. സൂര്യ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ഉൾകൊള്ളാൻ പ്രിത്വിക്ക...

ഒപ്പം

Image
  കഥാസാരം: ജയരാമൻ ജന്മനാ അന്ധൻ ആണ്. അദ്ദേഹം ഒരു അപ്പാർട്മെന്റിൽ ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയാണ്. അങ്ങനെ ഇരിക്കെ ജയരാമൻ ഒരു കൊലപാതകത്തിന് സാക്ഷി ആകേണ്ടി വരുന്നു. കണ്ണില്ലാത്ത ആള് എങ്ങനെ സാക്ഷിയാകും? പോലീസിന്റെ സംശയം ജയരാമൻ നേരെ നീളുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ജയരാമന്റെ ശ്രമങ്ങൾ ആണ് 'ഒപ്പം' പ്രേക്ഷകന് പകർന്നു നൽകുന്നത്. സിനിമ അവലോകനം: പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഒരുപാട് സൂപ്പർ ഹിറ്റുകൾ നൽകിയ ഇവർ, കഴിഞ്ഞ കുറെ നാളായി പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. പ്രേക്ഷകന്റെ എല്ലാ നിരാശയും തൂത്തു എറിയുന്ന ചിത്രം ആണ് 'ഒപ്പം'.തുടക്കം മുതൽ തന്നെ പ്രേക്ഷകനെ രസിപ്പിക്കുന്നതിലും, ആകാംഷാഭരിതരാക്കുന്നതിലും ചിത്രം വിജയിച്ചു. ചിത്രത്തിൽ അങ്ങിങ്ങായി ചില വലിച്ചു നീട്ടലുകൾ ഉണ്ടെങ്കിലും, ചിത്രത്തിന്റെ ആകെ രസത്തെ അത് സാരമായി ബാധിക്കുന്നില്ല. ചിത്രത്തിന്റെ ആകെ തുക പ്രേക്ഷകനെ നിരാശരാക്കാത്തിടത്തു മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ട് പുനർ ജനിക്കുന്നു. അഭിനയം, അഭിനേതാക്കൾ: അന്ധനായി മോഹൻലാൽ 'ഗുരു' എന്ന ച...

ആൻ മരിയ കലിപ്പിലാണ്

Image
കഥാസാരം: അപ്പനെ പോലെ 'ലോങ്ങ് ജമ്പിൽ ' ഒരു സ്കൂൾ ലെവൽ  മെഡൽ  വാങ്ങണം എന്നതാണ് കുഞ്ഞു ആനിന്റെ സ്വപ്നം. അവൾ ആ സ്വപ്നത്തിനായി ഏറെ കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ യോഗ്യതാ മത്സര ദിവസം ആനിന്റെ ജമ്പ് , പി. ടി സാർ  മനപ്പൂർവം ഫൗൾ വിളിക്കുന്നു. ആൻ മരിയ കലിപ്പിലാകുന്നു. ഒടുവിൽ   പി. ടി സാറിനോട് പ്രതികാരം ചെയ്യാൻ ആൻ ഒരാളുടെ സഹായം തേടുന്നു. ആ ആൾ ആനിന്നെ എങ്ങനെ സഹായിക്കുന്നു എന്നത് നർമത്തിൽ ചാലിച്ച് ഒരുക്കിയ ചിത്രം ആണ്  'ആൻ മരിയ കലിപ്പിലാണ്'. സിനിമ അവലോകനം: ഓം ശാന്തി ഓശാന എന്ന അതി മനോഹര തിരക്കഥക്കു ശേഷം വ്യത്യസ്ത തിരക്കഥയുമായി മിഥുൻ മാനുൽ 'ആട് ഒരു ഭീകരജീവി ആണ്' അവതരിപ്പിച്ചപ്പോൾ , തിയറ്ററിൽ അമ്പേ പരാജയമായി മാറി. മറ്റു സംവിധായാകരെ പോലെ ഉടനെ തന്നെ ഒരു മുൻ നിര നായകനെ വെച്ച് സിനിമ പിടിച്ചു ഹിറ്റ് ഉണ്ടാക്കാൻ മിഥുൻ തയ്യാർ ആയില്ല. പകരം ഒരു കൊച്ചു കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ തയ്യാർ എടുത്തു. ആ തയ്യാറെടുപ്പിന്റെ ഫലം ' ആൻ മരിയ കലിപ്പിലാണ് ' എന്ന ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. അത്ര മനോഹരമായാണ് ഈ കൊച്ചു ചിത്രം അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. അഭിനയം, അഭിനേതാക്കൾ: 'ദ...