Posts

ഒരു മുത്തശ്ശി ഗദ

Image
കഥാസാരം: ഒരു ഇടത്തരം കുടുംബം . അവിടെ അറുപത്തിനു മുകളിൽ പ്രായം ഉള്ള ഒരു അമ്മച്ചി. പേര് ലീലാമ്മ.അമ്മച്ചി എന്തിനും ഏതിനും മക്കളുമായും, കൊച്ചു മക്കളുമായും ഒക്കെ വഴക്കിടും. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മൂശേട്ട സ്വഭാവം. വീട്ടിലെ ജോലിക്കാരിയുമായി വഴക്കു. എന്തിനും ഏതിനും നിര്ബന്ധബുദ്ധി . അമ്മച്ചിയുടെ ഈ സ്വാഭാവം കാരണം മകനും, മരുമകളും, കൊച്ചു മക്കളും ഒക്കെ അമ്മച്ചിയിൽ നിന്ന് മാനസികമായി അകലുന്നു.  ഇത് എന്റെ വീട്ടിലെ കഥയല്ലേ എന്ന് നിങ്ങൾക്കു ഇപ്പൊ തോന്നിയെങ്കിൽ, അത് തന്നെയാണ്  'ഒരു മുത്തശ്ശി ഗദ' എന്ന ചിത്രം പ്രേക്ഷകന് വരച്ചു കാട്ടുന്നത്.  ഒരു റിയലിസ്റ്റിക് കഥാ പശ്ചാത്തലം. സിനിമ വിശകലനം: 'ഓം ശാന്തി ഓശാന ' എന്ന അതിമനോഹര ചിത്രത്തിന് ശേഷം ജൂഡ് ആന്റണി എന്ന സംവിധായകൻ രണ്ട് വർഷത്തെ നീണ്ട ഇടവേള എടുത്തു ചെയ്ത സിനിമ. ആദ്യ സിനിമയിലെ തിരക്കഥാകൃത്തു സ്വതന്ത്ര സംവിധായകൻ ആയപ്പോൾ, ജൂഡ് തിരക്കഥാകൃത്തിന്റെ വേഷം ഇക്കുറി ഏറ്റെടുത്തു. നിവിൻ പോളിയുടെ കഥയ്ക്ക് അത്യാവശ്യം നല്ല തിരക്കഥ ഒരുക്കാൻ ജൂഡിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ആശ്വസിക്കാം. വർത്തമാന കുടുംബങ്ങളിൽ കണ്ടു വരുന്ന ഒരു പൊതു പ്രശ്നത്തെ, അതിന്റെ ത...

ഊഴം

Image
കഥാസാരം : സൂര്യ കൃഷ്ണമൂർത്തി (പൃഥ്വിരാജ്) യൂ എസിൽ എഞ്ചിനീയർ ആണ്. സഹോദരിയുടെ കല്യാണത്തിനായി നാട്ടിൽ എത്തി മടങ്ങി പോകുന്ന സൂര്യ , വൈകാതെ തന്റെ കുടുംബം ദാരുണമായി കൊല്ലപ്പെട്ട വാർത്ത അറിഞ്ഞു തകരുന്നു. പിന്നീട് തന്റെ കുടുംബം തകർത്തവരോടുള്ള സൂര്യയുടെ പ്രതികാരം ആണ്  'ഊഴം ' സിനിമ അവലോകനം: ജീത്തു ജോസഫ് എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആണ്. ലൈഫ് ഓഫ് ജോസൂട്ടി എന്ന അവസാന ചിത്രം പരാജയപെട്ടപ്പോഴും, ഊഴം മികച്ച ഒരു സിനിമ അനുഭവം ആയിരിക്കുമെന്ന് പ്രേക്ഷകൻ പ്രതീക്ഷിച്ചു. എന്നാൽ പ്രേക്ഷക പ്രതീക്ഷയെ അമ്പേ സാധൂകരിക്കാൻ ഈ ഊഴത്തിൽ ജിത്തുവിന് സാധിച്ചിട്ടില്ല. നോൺ - ലീനിയർ പാറ്റേർണിൽ പറഞ്ഞു പോകുന്ന കഥാ ശൈലി ഒഴികെ നിർത്തിയാൽ, മറ്റുള്ളതൊക്കെ സ്ഥിരം പ്രിതികാര കഥകളുടെ ചേരുവ തന്നെ. സിനിമ ഇറങ്ങും മുൻപേ ജിത്തു ജോസഫ്, ഇതൊരു സസ്പെൻസ് ചിത്രം അല്ല എന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകൻ ആ മനോഭാവത്തോടെ വേണം ഈ സിനിമയെ സമീപിക്കാൻ. അഭിനയം, അഭിനേതാക്കൾ: പൃഥ്വിരാജ് വീണ്ടും പ്രസരിപ്പും, ചുറുചുറുക്കും ഉള്ള യുവാവായി , സ്റ്റൈലിഷ് ആയി ഈ ചിത്രത്തിൽ കാണപ്പെട്ടു. സൂര്യ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ഉൾകൊള്ളാൻ പ്രിത്വിക്ക...

ഒപ്പം

Image
  കഥാസാരം: ജയരാമൻ ജന്മനാ അന്ധൻ ആണ്. അദ്ദേഹം ഒരു അപ്പാർട്മെന്റിൽ ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയാണ്. അങ്ങനെ ഇരിക്കെ ജയരാമൻ ഒരു കൊലപാതകത്തിന് സാക്ഷി ആകേണ്ടി വരുന്നു. കണ്ണില്ലാത്ത ആള് എങ്ങനെ സാക്ഷിയാകും? പോലീസിന്റെ സംശയം ജയരാമൻ നേരെ നീളുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ജയരാമന്റെ ശ്രമങ്ങൾ ആണ് 'ഒപ്പം' പ്രേക്ഷകന് പകർന്നു നൽകുന്നത്. സിനിമ അവലോകനം: പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഒരുപാട് സൂപ്പർ ഹിറ്റുകൾ നൽകിയ ഇവർ, കഴിഞ്ഞ കുറെ നാളായി പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. പ്രേക്ഷകന്റെ എല്ലാ നിരാശയും തൂത്തു എറിയുന്ന ചിത്രം ആണ് 'ഒപ്പം'.തുടക്കം മുതൽ തന്നെ പ്രേക്ഷകനെ രസിപ്പിക്കുന്നതിലും, ആകാംഷാഭരിതരാക്കുന്നതിലും ചിത്രം വിജയിച്ചു. ചിത്രത്തിൽ അങ്ങിങ്ങായി ചില വലിച്ചു നീട്ടലുകൾ ഉണ്ടെങ്കിലും, ചിത്രത്തിന്റെ ആകെ രസത്തെ അത് സാരമായി ബാധിക്കുന്നില്ല. ചിത്രത്തിന്റെ ആകെ തുക പ്രേക്ഷകനെ നിരാശരാക്കാത്തിടത്തു മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ട് പുനർ ജനിക്കുന്നു. അഭിനയം, അഭിനേതാക്കൾ: അന്ധനായി മോഹൻലാൽ 'ഗുരു' എന്ന ച...

ആൻ മരിയ കലിപ്പിലാണ്

Image
കഥാസാരം: അപ്പനെ പോലെ 'ലോങ്ങ് ജമ്പിൽ ' ഒരു സ്കൂൾ ലെവൽ  മെഡൽ  വാങ്ങണം എന്നതാണ് കുഞ്ഞു ആനിന്റെ സ്വപ്നം. അവൾ ആ സ്വപ്നത്തിനായി ഏറെ കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ യോഗ്യതാ മത്സര ദിവസം ആനിന്റെ ജമ്പ് , പി. ടി സാർ  മനപ്പൂർവം ഫൗൾ വിളിക്കുന്നു. ആൻ മരിയ കലിപ്പിലാകുന്നു. ഒടുവിൽ   പി. ടി സാറിനോട് പ്രതികാരം ചെയ്യാൻ ആൻ ഒരാളുടെ സഹായം തേടുന്നു. ആ ആൾ ആനിന്നെ എങ്ങനെ സഹായിക്കുന്നു എന്നത് നർമത്തിൽ ചാലിച്ച് ഒരുക്കിയ ചിത്രം ആണ്  'ആൻ മരിയ കലിപ്പിലാണ്'. സിനിമ അവലോകനം: ഓം ശാന്തി ഓശാന എന്ന അതി മനോഹര തിരക്കഥക്കു ശേഷം വ്യത്യസ്ത തിരക്കഥയുമായി മിഥുൻ മാനുൽ 'ആട് ഒരു ഭീകരജീവി ആണ്' അവതരിപ്പിച്ചപ്പോൾ , തിയറ്ററിൽ അമ്പേ പരാജയമായി മാറി. മറ്റു സംവിധായാകരെ പോലെ ഉടനെ തന്നെ ഒരു മുൻ നിര നായകനെ വെച്ച് സിനിമ പിടിച്ചു ഹിറ്റ് ഉണ്ടാക്കാൻ മിഥുൻ തയ്യാർ ആയില്ല. പകരം ഒരു കൊച്ചു കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ തയ്യാർ എടുത്തു. ആ തയ്യാറെടുപ്പിന്റെ ഫലം ' ആൻ മരിയ കലിപ്പിലാണ് ' എന്ന ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. അത്ര മനോഹരമായാണ് ഈ കൊച്ചു ചിത്രം അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. അഭിനയം, അഭിനേതാക്കൾ: 'ദ...

മരുഭൂമിയിലെ ആന

Image
കഥാസാരം : സുകു എന്ന ചെറുപ്പക്കാരൻ ചില സാമ്പത്തിക പ്രതിസന്ധി മൂലം , ഗൾഫിലേക്ക് കള്ളകടത്തിനായി പോകുന്നു. എന്നാൽ റിസ്ക് എടുത്തു സാധനം ഗൾഫിൽ എത്തിച്ചപ്പോൾ, അവിടെയുള്ളവർ സുകുവിനെ ചതിക്കുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ എത്തപ്പെടുന്ന സുകുവിന്റെ മുന്നിൽ ഒരു ഷെയ്ഖ് എത്തുന്നു. ഷെയ്ഖ് (ബിജു മേനോൻ) സുകുവിന്റെ ജീവിതത്തിന്റെ താളം വീണ്ടു എടുക്കുമോ? ശേഷം സ്‌ക്രീനിൽ... സിനിമയെ അവലോകനം : മികച്ച ചിത്രങ്ങൾക്കൊപ്പം തന്നെ മോശം സിനിമകളും നൽകുന്ന സംവിധായകൻ ആണ് വി. കെ . പ്രകാശ്. വി കെ പി ക്കൊപ്പം ബിജു മേനോൻ കൈ കോർക്കുന്നു എന്ന് കേൾക്കുമ്പോ തന്നെ പ്രേക്ഷകന് വല്യ അത്ഭുതം ഒന്നും പ്രതീക്ഷിക്കാൻ ഇടയില്ല. എങ്കിൽ കൂടിയും നർമത്തിൽ ചാലിച്ച ഒരു ശരാശരി ചിത്രം പ്രേതീക്ഷിച്ചു പോയ പ്രേക്ഷകന്റെ കരണത്തു അടിക്കുകയാണ്‌  അണിയറ പ്രവർത്തകർ ചെയ്തത്. തികച്ചും ഒരു മോശം തിരക്കഥയിൽ, അവിടെയിവിടെയായി ചില നർമ മുഹൂർത്തങ്ങൾ ഒഴിച്ചാൽ, പ്രേക്ഷകനെ ചിത്രം പൂർണമായും നിരാശയിൽ ആഴ്ത്തി. അഭിനയം, അഭിനേതാക്കൾ: സുകുവിന്റെ വേഷം കൃഷ്ണ ശങ്കർ തന്നാൽ ആവും വിധം നന്നാക്കിയിട്ടുണ്ട്. ബിജു മേനോൻ തകർത്തു എന്നൊക്കെ പറഞ്ഞാൽ അത് ആവർത്തന വിരസത ആയി പോക...

പ്രേതം

Image
കഥാസാരം: മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ഒരു ബീച്ച് റിസോർട് വാങ്ങുന്നു. എന്നാൽ അവർ ഉദ്ദേശിച്ച നിലയിൽ റിസോർട് ബിസിനസ് വളരുന്നില്ല. അങ്ങനെ മൂന്ന് പേരും റിസോർട്ടിൽ തന്നെ സ്ഥിര താമസം ആക്കുന്നു. തുടർന്ന്  അവർ ആ റിസോർട്ടിൽ ചില മായ കാഴ്ചകൾ കാണുകയും, ആരുടെയോ അദൃശ്യ സാന്നിധ്യം തിരിച്ചറിയുകയും ചെയുന്നു. അവർക്കിടയിലേക്ക് മെന്റലിസ്റ് ആയ  ജോൺ ഡോൺ ബോസ്കോ (ജയസൂര്യ) എത്തുന്നു. റിസോർട്ടിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഡോൺ ബോസ്കോ ശ്രമിക്കുന്നു. ആ ശ്രമം വിജയം കാണുമോ ഇല്ലയോ  എന്നത്  പ്രേക്ഷകൻ കണ്ടറിയുക. സിനിമ അവലോകനം : രഞ്ജിത്ത് ശങ്കർ എന്ന പ്രതിഭാശാലിയായ സംവിധായകനിൽ നിന്ന് ജനം ഒരു സാധാരണ പ്രേത സിനിമ പ്രതീക്ഷിക്കുന്നില്ല. പ്രേക്ഷകന്റെ ഈ വിശ്വാസം ഒരു പരിധി വരെ നില നിറുത്താൻ രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ ഒരു മികച്ച ഹോർറോർ - കോമഡി  ചിത്രം ആണ് പ്രേതം. പ്രേത സിനിമകളിലെ ക്ലിഷേ സീനുകൾ ഒഴിവാക്കിയത് തന്നെയാണ് ചിത്രത്തിന്റെ മുഖമുദ്ര. പക്ഷെ പ്രേക്ഷക മനസ്സിൽ നിറയുന്ന എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാതെ ഒരു കുറ്റാന്വേഷണ ചിത്രമായി പര്യവസാനിപ്പിച്ചപ്പോൾ ചില പ്രേക...

അനുരാഗ കരിക്കിൻ വെള്ളം

Image
കഥാസാരം: അഭി (ആസിഫ് അലി) ഒരു ആർക്കിടെക്ട് ആണ്. എഞ്ചിനീറിങ് കഴിഞ്ഞ അഭിക്ക് മുന്നിലേക്ക്‌ ഒന്നര കോടി രൂപക്ക് 50 വീടുകൾ നിർമിച്ചു നൽകാനുള്ള ഓഫറുമായി ഒരു സായിപ്പ് എത്തുന്നു. എന്നാൽ ഈ രൂപക്ക് ആ പ്രൊജെക്ട് ചെയ്യാൻ ആവില്ല എന്നു പറഞ്ഞു അഭി ഉത്തരവാദിത്തങ്ങളിൽ നിന്നു ഒഴിഞ്ഞു മാറുന്നു. എഞ്ചിനീറിങ്ങിനു കൂടെ പഠിച്ച എലിസബത്തുമായുള്ള (രജീഷ വിജയൻ) പ്രണയം അഭിക്ക് തലവേദന ആകുന്നു. എലിസബത്തിനെ ഒഴിവാക്കാൻ അഭി ശ്രമിക്കുമ്പോൾ, അഭിയുടെ അച്ഛൻ(ബിജു മേനോൻ) ഇവരുടെ പ്രണയത്തിനു ഇടയിൽ പെടുന്നു. അഭിയുടെയും, അഭിയുടെ അച്ഛന്റെയും, എലിസബത്തിന്റെയും ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം പ്രേക്ഷകന് കാട്ടി തരുന്നത്. സിനിമ അവലോകനം:  നവാഗത സംവിധായകൻ ആയ ഖാലിദ് റഹ്‌മാന്റെ സിനിമ . നിർമിക്കുന്നത് പ്രിത്വിരാജ്. നായകൻ ആസിഫ് അലിയും - ബിജു മേനോനും.  ഈ വ്യത്യസ്തത നിറഞ്ഞ കോമ്പിനേഷൻ ആണ്,ചിത്രം കാണാൻ പ്രേക്ഷകനെ ആകർഷിക്കുന്നതു. തന്റെ ആദ്യ സംരഭം പ്രണയവും, വിരഹവും, കുടുംബ ജീവിതത്തിലെ രസകാഴ്ചകളും ഒക്കെ കൊണ്ടു സമ്പന്നം ആക്കിയിട്ടുണ്ട് ഇതിന്റെ സംവിധായകൻ. ഒരുപാട് അതിശയോക്തികൾ ഇല്ലാതെ, ഒരു കൊച്ചു റിയലിസ്റ്...